സര്‍ഗം മ്യൂസിക് നൈറ്റ് നാളെ ; കൈരളി-കപ്പ ടീവി ഫെയിം അന്‍വിന്‍, ദേശീയ അവാര്‍ഡ് ജേതാവ് കാര്‍ത്തിക് , സ്റ്റാര്‍ സിങ്ങര്‍ റണ്ണറപ്പ് രാജീവ് അടക്കം പ്രതിഭകള്‍ അരങ്ങിലെത്തും

സര്‍ഗം മ്യൂസിക് നൈറ്റ് നാളെ ; കൈരളി-കപ്പ ടീവി ഫെയിം അന്‍വിന്‍, ദേശീയ അവാര്‍ഡ് ജേതാവ്  കാര്‍ത്തിക് , സ്റ്റാര്‍ സിങ്ങര്‍ റണ്ണറപ്പ് രാജീവ് അടക്കം പ്രതിഭകള്‍ അരങ്ങിലെത്തും
സ്റ്റീവനേജ്: സര്‍ഗം മ്യൂസിക് ആന്‍ഡ് ഡീ ജെ നൈറ്റ് നാളെ സ്റ്റീവനേജില്‍ ഗാനവിസ്മയം തീര്‍ക്കുമ്പോള്‍ സംഗീത ലോകത്തെ പ്രതിഭകളായ നിരവധി ഗായകര്‍ അരങ്ങിലെത്തും. സര്‍ഗ്ഗം മ്യൂസിക് & ഡീ ജെ നൈറ്റിനു സ്റ്റീവനേജ് ഓവല്‍ കമ്മ്യൂണിറ്റി സെന്ററിലാണ് വേദിയൊരുങ്ങുക.


പ്രൊഫഷണല്‍ വോക്കലിസ്റ്റ്, കമ്പോസര്‍, പെര്‍ഫോമിംഗ് ആര്‍ട്ടിസ്റ്റ് , കൈരളി ടിവിയിലെ ഗന്ധര്‍വ്വസംഗീതം, മണിമേളം, കഥപറയുമ്പോള്‍ എന്നിവയിലൂടെയും കലാ കേരളം നെഞ്ചോട് ചേര്‍ത്ത അന്‍വിന്‍ കെടാമംഗലം, കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പ് വജ്രജുബിലി ഫെല്ലോഷിപ്പ് ആര്‍ട്ടിസ്റ്റ് അംഗീകാരവുമായാണ് സ്റ്റീവനേജില്‍ എത്തുക.


സംസ്ഥാന- ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുള്ള കേംബ്രിഡ്ജ് സെന്റ് പീറ്റേഴ്സ് സ്‌കൂളില്‍ 12-ാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അതിഥിതാരം കാര്‍ത്തിക് ഗോപിനാഥ് കര്‍ണാടക സംഗീതത്തോടൊപ്പം, ഗിറ്റാറിലും, വയലിനിലും ഒരുപോലെ പ്രാവീണ്യം നേടിയിട്ടുണ്ട്. 2023-ലും 2024-ലും യുക്മ മത്സരത്തില്‍ കലാമിന്റെ ലോക റെക്കോര്‍ഡും ഭാഷാ കേസരി അവാര്‍ഡും നേടിയിട്ടുണ്ട്.


ലൈവ് സംഗീത നിശയില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 6 ഫസ്റ്റ്‌റ ണ്ണര്‍ അപ്പ് രാജീവ് രാജശേഖരനും സര്‍ഗം ഗാനനിശയില്‍ പങ്കുചേരും.


പ്രശസ്ത അഥിതി ഗായകരോടൊപ്പം നിധിന്‍ ശ്രീകുമാര്‍ (കേംബ്രിഡ്ജ്) സജിത്ത് വര്‍മ്മ (നോര്‍ത്തംപ്റ്റന്‍) ഹരീഷ് നായര്‍ (ബോറാംവുഡ്) ഡോ. ആശാ നായര്‍ (റിക്‌സ്മാന്‍വര്‍ത്ത്) ആനി അലോഷ്യസ് (ലൂട്ടന്‍) ഡോ. രാംകുമാര്‍ ഉണ്ണികൃഷ്ണന്‍ (വെല്‍വിന്‍ ഗാര്‍ഡന്‍ സിറ്റി) എന്നിവര്‍ അതിഥി താരങ്ങളായി ഗാനനിശയില്‍ പങ്കുചേരുമ്പോള്‍ സര്‍ഗ്ഗം സ്റ്റീവനേജിന്റെ അനുഗ്രഹീത ഗായകരായ ജെസ്ലിന്‍ വിജോ, ബോബന്‍ സെബാസ്റ്റ്യന്‍, ഡോ ആരോമല്‍, ആതിരാ ഹരിദാസ്, നിസ്സി ജിബി, ടാനിയ അനൂപ്, ഡോ. അബ്രാഹം സിബി, ഹെന്‍ട്രിന്‍ ജോസഫ്, എറിന്‍ ജോണ്‍ എന്നിവര്‍ സംഗീത സദസ്സില്‍ അരങ്ങു വാഴും.


സംഗീതാസ്വാദകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സംഗീതമേള ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു മൂന്ന് മണി മുതല്‍ രാത്രി എട്ടരവരെ നീണ്ടു നില്‍ക്കും. തുടര്‍ന്ന് ഡീ ജെക്കുള്ള അവസരമൊരുങ്ങും.


സര്‍ഗം അസ്സോസ്സിയേഷന്‍ മെംബര്‍മാര്‍ക്കും അവരുടെ ഗസ്റ്റുകള്‍ക്കും സൗജന്യമായി സംഗീത നിശയില്‍ പങ്കുചേരാവുന്നതാണ്. സംഗീതാസ്വാദകര്‍ക്കായി ഫുഡ് സ്റ്റാളും ഒരുക്കുന്നുണ്ട്.

Other News in this category



4malayalees Recommends