നവീന്‍ ബാബുവിന്റെ മരണം,കേസിന് ദിവ്യയുടെ പ്രസംഗം മാത്രം അടിസ്ഥാനമാന്‍ ശ്രമം , പ്രശാന്തിനെ ഒഴിവാക്കാനും സാധ്യത
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കേസന്വേഷണം അവസാനഘട്ടത്തിലെന്ന് പ്രത്യേക അന്വേഷണ സംഘം. കേസിന് ദിവ്യയുടെ പ്രസംഗം മാത്രം അടിസ്ഥാനമാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രശാന്തിനെ കേസിന്റെ ഭാഗമാക്കാന്‍ ആലോചനയില്ല. അതേസമയം, ഗൂഢാലോചനയിലും കാര്യമായ അന്വേഷണമില്ലെന്നാണ് പുറത്തുവരുന്ന വിവരം. കേസിലെ പ്രതി ദിവ്യയ്ക്ക് ലഭിച്ച ജാമ്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള ആലോചനയിലാണ് കുടുംബം.
അതേസമയം, പാര്‍ട്ടി നടപടിയില്‍ അതൃപ്തി അറിയിച്ച ദിവ്യ, വാര്‍ത്തയായതോടെ തിരുത്തി രംഗത്തെത്തി. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയുമെന്ന് പിപി ദിവ്യ പ്രതികരിച്ചു. പാര്‍ട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്നും പിപി ദിവ്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തന്റേതെന്ന പേരില്‍ ഇപ്പോള്‍ വരുന്ന അഭിപ്രായങ്ങളില്‍ പങ്കില്ലെന്നും പിപി ദിവ്യ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നും ഇപ്പോള്‍ പ്രചരിക്കുന്ന തരത്തിലുള്ള പ്രതികരണം തന്റേതല്ലെന്നും മാധ്യമങ്ങളോട് പറാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ടെന്നും പിപി ദിവ്യ പറഞ്ഞു.