'ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടില്ല, ഡേറ്റിംഗില്ല, വിവാഹമില്ല, കുട്ടികളും'; പ്രതിഷേധിച്ച് ഒരു വിഭാഗം അമേരിക്കന്‍ സ്ത്രീകള്‍

'ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടില്ല, ഡേറ്റിംഗില്ല, വിവാഹമില്ല, കുട്ടികളും'; പ്രതിഷേധിച്ച് ഒരു വിഭാഗം അമേരിക്കന്‍ സ്ത്രീകള്‍
അമേരിക്കയുടെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലേറാനിരിക്കെ വേറിട്ട പ്രധിഷേധവുമായി രങ്ങത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ സ്ത്രീകള്‍. ട്രംപ് അധികാരത്തിലേറിയാല്‍ ലൈംഗികതയില്‍ ഏര്‍പ്പെടില്ലെന്നും, ഡേറ്റിംഗിന് പോകില്ലെന്നും, വിവാഹത്തിന് അനുമതി നല്‍കില്ലെന്നും, കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കില്ല എന്നുമാണ് പ്രതിഷേധക്കാരായ സ്ത്രീകള്‍ പറയുന്നത്.

ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റാല്‍ ഗര്‍ഭഛിദ്ര നിയമങ്ങളിലും സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റം വരുമെന്ന ഭയത്തില്‍ പ്രതിഷേധിച്ചാണ് സ്ത്രീകള്‍ സമരം ആരംഭിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ സ്ത്രീകള്‍ക്കെതിരായിട്ടുള്ള നിരവധി നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് കമല ഹാരിസണ്‍ പ്രചാരണ വേളയില്‍ പറഞ്ഞിരുന്നു. ട്രംപ് അധികാരത്തില്‍ വന്നാല്‍ ഗര്‍ഭഛിദ്രം പൂര്‍ണമായും തടയുമെന്നും സ്ത്രീകളുടെ സുരക്ഷയില്‍ നിയന്ത്രണം കൊണ്ടുവരുമെന്നും കമല പറഞ്ഞു. കൂടാതെ സ്ത്രീകള്‍ക്കെതിരായി ട്രംപ് അടിക്കടി അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയതും കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായി.

അതേസമയം തിരഞ്ഞെടുപ്പില്‍ കമല ഹാരിസണ്‍ പരാജയപ്പെട്ടതില്‍ ലിംഗ വിവേചനം ഉണ്ടായിട്ടുണ്ടെന്നാണ് അമേരിക്കന്‍ സ്ത്രീകള്‍ ആരോപിക്കുന്നത്. ഒരു വനിത പ്രസിഡന്റ് ഉണ്ടാകുന്നത് അമേരിക്ക സമ്മതിക്കില്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നിരവധി സ്ത്രീകള്‍ സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചു.

കൊറിയന്‍ സ്ത്രീപക്ഷവാദികളുടെ '4ബി മൂവ്‌മെന്റ്' എന്ന പ്രതിഷേധരീതിയില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് അമേരിക്കന്‍ സ്ത്രീകള്‍ പുതിയ സമര രീതി സ്വീകരിച്ചിരിക്കുന്നത്. 2019ലാണ് ദക്ഷിണ കൊറിയയില്‍ 4ബി മൂവ്‌മെന്റ് ആരംഭിച്ചത്. രാജ്യത്തെ പുരുഷന്‍മാരുടെ ഏകാധിപത്യം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ത്രീകള്‍ ഈ ആശയത്തിന് രൂപം നല്‍കിയത്. ഭിന്നലിംഗ ബന്ധങ്ങള്‍ പൂര്‍ണമായും അവഗണിക്കുകയായിരുന്നു സ്ത്രീകള്‍. ലൈംഗികതയില്‍ ഏര്‍പ്പെടില്ല, ഡേറ്റിംഗിന് പോകില്ല, വിവാഹത്തിന് അനുമതി നല്‍കില്ല, കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കില്ല എന്നിങ്ങനെയുള്ള നാല് കാര്യങ്ങളാണ് പ്രസ്ഥാനത്തിന്റെ വക്താക്കള്‍ മുന്നോട്ട് വച്ചത്.

Other News in this category



4malayalees Recommends