ലക്ഷ്യമിട്ടത് ഹിസ്ബുള്ള ഭീകരരെ: ലബനനില്‍ പേജര്‍ സ്ഫോടനം നടത്തിയത് ഇസ്രയേല്‍; സ്ഥിരീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ലക്ഷ്യമിട്ടത് ഹിസ്ബുള്ള ഭീകരരെ: ലബനനില്‍ പേജര്‍ സ്ഫോടനം നടത്തിയത് ഇസ്രയേല്‍; സ്ഥിരീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ട് ലെബനാനില്‍ നടത്തിയ പേജര്‍ ആക്രമണത്തിനു പിന്നില്‍ തങ്ങളാണെന്ന് സ്ഥിരീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. . ബൈറൂതില്‍ ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്റുല്ലയെ കൊലപ്പെടുത്തിയത് തന്റെ നിര്‍ദേശപ്രകാരമാണെന്നും ക്യാബിനറ്റ് യോഗത്തില്‍ നെതന്യാഹു വ്യക്തമാക്കി.

സെപ്റ്റംബറില്‍ ലെബനാലില്‍ വ്യാപകമായി നടന്ന ആക്രമണത്തില്‍, പേജറുകള്‍ പൊട്ടിത്തെറിച്ച് നാല്‍പതോളം പേര്‍ കൊല്ലപ്പെടുകയും മൂവായിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തില്‍ ഇസ്രായേലിനു പങ്കുണ്ടെന്ന് ആദ്യമായാണ് നെതന്യാഹു സമ്മതിക്കുന്നത്. ഇസ്രായേല്‍ ട്രാക്ക് ചെയ്യാതിരിക്കാന്‍ ജി.പി.എസ് സംവിധാനം, മൈക്രോഫോണ്‍, ക്യാമറ എന്നിവയില്ലാത്ത പേജറുകളാണ് ഹിസ്ബുല്ല ഉപയോഗിച്ചിരുന്നത്.

പേജര്‍ ആക്രമണവുമായി ബന്ധപ്പെട്ട് ലെബനാന്‍, അന്താരാഷ്ട്ര തൊഴില്‍ സംഘടനക്ക് പരാതി നല്‍കിയിട്ടുണ്ട്. മനുഷ്യകുലത്തിലും സാങ്കേതികവിദ്യക്കും തൊഴിലിനും എതിരെ ഇസ്രായേല്‍ യുദ്ധം നടത്തുകയാണെന്ന് പരാതിയില്‍ പറയുന്നു.

പേജര്‍ ആക്രമണത്തിന് താന്‍ പച്ചക്കൊടി കാട്ടിയതായി നെതന്യാഹു സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ വക്താവ് ഒമര്‍ ദോസ്ത്രി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോടും സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 17.18 തീയതികളില്‍ ലബനനിലെ ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് പേജറുകളാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഇറാനും ഹിസ്ബുല്ലയും ആരോപിച്ചിരുന്നു.



Other News in this category



4malayalees Recommends