പൊട്രോള്‍ പമ്പിലെ ക്യുആര്‍ കോഡ് മാറ്റി ഒട്ടിച്ച് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. മിസോറാമിലെ ഐസ്വാളിലാണ് സംഭവം. പമ്പിലെത്തിയ യുവാവ് പണം സ്വന്തം അകൗഡിലേക്ക് വരുന്ന വിധത്തിലാണ് ക്യുആര്‍ കോഡ് മാറ്റി ഒട്ടിച്ചത്. ട്രഷറി സ്‌ക്വയറിലെ മിസോഫെഡ് പെട്രോള്‍ പമ്പ് മാനേജറാണ് പൊലീസില്‍ പരാതി നല്‍കിയത്. 23കാരനായ യുവാവിനെയാണ് പെട്രോള്‍ പമ്പ് മാനേജറുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് യുവാവ് പൊട്രോള്‍ പമ്പിലെത്തിയത്. 2,315 രൂപയാണ് ഇയാള്‍ ക്യുആര്‍ കോഡ് വഴി തട്ടിയെടുത്തത്. ഇതില്‍ 890 രൂപ പൊട്രോള്‍ അടിച്ച ഒരാള്‍ക്ക് തിരികെ നല്‍കിയതായി പൊലീസ് പറഞ്ഞു. ബാക്കിയുണ്ടായിരുന്ന 1,425 രൂപ ചെലവാക്കിയതായും ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.