സി പ്ലെയിന്‍ 11 കൊല്ലം മുന്‍പ് വരേണ്ട പദ്ധതിയായിരുന്നു, ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് എതിര്‍പ്പിനെ തിടര്‍ന്ന് നിര്‍ത്തിവക്കുകയായിരുന്നു, മുഖ്യമന്ത്രി ക്ഷമ ചോദിക്കണമെന്നും മുരളീധരന്‍
സി പ്ലെയിന്‍ 11 കൊല്ലം മുന്‍പ് വരേണ്ട പദ്ധതിയായിരുന്നുവെന്ന് കെ മുരളീധരന്‍. ഇത്രയും വൈകിച്ചതിന് പിണറായി ക്ഷമ ചോദിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. യുഡിഎഫിന്റെ കാലത്ത് പദ്ധതിക്കായി എല്ലാം സജ്ജീകരണവും ഒരുക്കിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് എതിര്‍പ്പിനെ തിടര്‍ന്ന് നിര്‍ത്തിവക്കുകയായിരുന്നു. പദ്ധതി തടസ്സപ്പെടുത്തിയവര്‍ തന്നെ ഇപ്പോഴത് നടപ്പാക്കുന്നുവെന്നും മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു.
'അന്ന് പദ്ധതി തടസപ്പെടുത്താന്‍ സമരം ചെയ്ത ചില മത്സ്യത്തൊഴിലാളി സംഘടനകളെ ആരെയും ഇന്ന് കാണാനില്ല. അന്ന് പദ്ധതിക്കെതിരെ സമരം ചെയ്യാന്‍ മുന്നില്‍ നിന്നത് ഇടതുപക്ഷമാണ്. എന്നിട്ട് ഞങ്ങളാണ് വികസനം കൊണ്ടുവന്നതെന്ന് പ്രഖ്യാപിക്കുന്നു. 11 കൊല്ലം മുന്‍പ് വരേണ്ട പദ്ധതിയായിരുന്നു. പദ്ധതി ഇത്രയും വൈകിച്ചതിന് പിണറായി ക്ഷമ ചോദിക്കണം. യുഡിഎഫ് ഭരിക്കുമ്പോള്‍ ഒരു നയം എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ മറ്റൊരു നയം കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് ഇത് ശരിയല്ല'- മുരളീധരന്‍ പറഞ്ഞു.