ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റാകുന്നത് ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് ട്രഷറര്‍ ജിം ചാമേഴ്‌സ്. ട്രംപ് ഭരണം രാജ്യത്ത് നാണയപെരുപ്പം വര്‍ദ്ധിപ്പിക്കാനിടയാക്കും.
അതേസമയം ആഗോള സാമ്പത്തിക ആഘാതങ്ങളെ ചെറുക്കാന്‍ ഓസ്‌ട്രേലിയയ്ക്ക് സാധിക്കുമെന്നും ജിം ചാമേഴ്‌സ് അവകാശപ്പെട്ടു.
സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഓസ്‌ട്രേലിയ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ട്രംപ് പ്രഖ്യാപിച്ചിരിക്കുന്ന താരിഫ് വര്‍ദ്ധനവ് അമേരിക്കയുമായുള്ള ചര്‍ച്ചകളിലൂടെ പരിഹരിക്കാനാകുമെന്നും ജിം ചാമേഴ്‌സ് പ്രത്യാശ പ്രകടിപ്പിച്ചു.