വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് വലിയൊരു വാഗ്ദാനവുമായിട്ടാണ് ഗ്രീന്‍സ് പാര്‍ട്ടി രംഗത്തുവന്നിരിക്കുന്നത്. വിദ്യാഭ്യാസ ലോണുകള്‍ എഴുതി തള്ളുമെന്ന് ഗ്രീന്‍സ്പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം.
സര്‍വകലാശാല വിദ്യാഭ്യാസം സൗജന്യമാക്കുകയാണ് ലക്ഷ്യം. വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് അധിക നികുതി ചുമത്തി പദ്ധതിക്കുള്ള പണം കണ്ടെത്തുകയാണ് ഗ്രീന്‍സ് ലക്ഷ്യമിടുന്നത്.
റോബിന്‍ഹുഡ് റീഫോംസ് എന്ന പേരില്‍ അറിയപ്പെടുന്ന പദ്ധതിയിലൂടെ 81 ബില്യണ്‍ ഡോളറിന്റെ യൂണിവേഴ്‌സിറ്റി വായ്പകള്‍ ഇല്ലാതാക്കും. അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ വിദ്യാര്‍ത്ഥികളുടെ കടം 20 ശതമാനം വെട്ടികുറക്കാനുള്ള പദ്ധതിക്ക് ലേബര്‍ സര്‍ക്കാര്‍ പദ്ധതിയിട്ടതിന് പിന്നാലെയാണ് ഗ്രീന്‍സ് പാര്‍ട്ടിയുടെ പ്രഖ്യാപനം.