ടേസര്‍ ഉപയോഗിച്ച് വയോധിക മരിച്ച സംഭവം ; കുറ്റം നിഷേധിച്ച് പൊലീസ്

ടേസര്‍ ഉപയോഗിച്ച് വയോധിക മരിച്ച സംഭവം ; കുറ്റം നിഷേധിച്ച് പൊലീസ്
ടേസര്‍ ഉപയോഗവുമായി ബന്ധപ്പെട്ട അപകടത്തെ തുടര്‍ന്ന് വയോധിക മരിച്ച സംഭവത്തില്‍ കുറ്റം നിഷേധിച്ച് പൊലീസ് കോണ്‍സ്റ്റബിള്‍. 34 കാരനായ ക്രിസ്റ്റന്‍ ജെയിംസ് സാമുവല്‍ വൈറ്റാണ് ന്യൂസൗത്ത് വെയില്‍സ് സുപ്രീം കോടതി ജൂറിക്ക് മുമ്പാകെ ഹര്‍ജി സമര്‍പ്പിച്ചത്.

95 കാരിയായ ഡിമന്‍ഷ്യ രോഗിയ്‌ക്കെതിരെ കഴിഞ്ഞ വര്‍ഷമാണ് പൊലീസ് ടേസര്‍ ഉപയോഗിച്ചത്.

നിരവധി തവണ കത്തി ഉയര്‍ത്തി കാണിച്ചെന്നാണ് ഇവര്‍ക്കെതിരെ നടപടിയ്ക്ക് കാരണമായത്.

എന്നാല്‍ ടേസര്‍ ഉപയോഗിച്ചപ്പോള്‍ നിലത്തു വീണ വൃദ്ധയുടെ തല നിലത്തിടിച്ചെന്നും പിന്നീട് ആശുപത്രിയില്‍ ഇവര്‍ മരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Supplied Clare Nowland
Other News in this category



4malayalees Recommends