വിലക്കയറ്റത്തിന്റെ യഥാര്‍ത്ഥ കാരണം പറയാതെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളെ പഴി പറയുകയാണെന്ന് കോള്‍സ് മേധാവി രംഗത്ത്. കോള്‍സ് ചെയര്‍മാന്‍ ജെയിംസ് ഗ്രഹാമാണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്.
ജനങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക സമ്മര്‍ദ്ദത്തെ കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്നും അത് ലഘൂകരിക്കാന്‍ തങ്ങളുടെ ഭാഗത്തു നിന്ന് ശ്രമങ്ങളുണ്ടാകാറുണ്ടെന്നും മേധാവി വ്യക്തമാക്കി.
എന്നാല്‍ നാണയപെരുപ്പത്തെ കുറിച്ചുള്ള കടുപ്പിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതിരിക്കാനാണ് രാഷ്ട്രീയ നേതൃത്വം സൂപ്പര്‍മാര്‍ക്കറ്റുകളെ കുറ്റപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഡിസ്‌കൗണ്ടെന്ന പേരില്‍ ജനങ്ങളെ കബളിപ്പിക്കുന്നുവെന്നാരോപിച്ച് സര്‍ക്കാര്‍ ഈ ശൃംഖലയ്‌ക്കെതിരെ നടപടി എടുത്തിരുന്നു.