കോളേജ് കാലത്ത് പട്ടിണി കിടക്കാതിരിക്കാന്‍ സൗജന്യമായി ഭക്ഷണം നല്‍കി സഹായിച്ചു, കച്ചവടക്കാരനെ കാണാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഡിഎസ്പി എത്തി
തന്റെ കോളേജ് പഠനകാലത്ത് പട്ടിണി കിടക്കാതിരിക്കാന്‍ സൗജന്യമായി ഭക്ഷണം നല്‍കി സഹായിച്ചിരുന്ന കച്ചവടക്കാരനെ കാണാന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഡിഎസ്പി തേടി എത്തി. മധ്യപ്രദേശ് പൊലീസിലെ ഡിഎസ്പിയായ സന്തോഷ് കുമാര്‍ പട്ടേലാണ് തന്റെ മോശം കാലഘട്ടത്തില്‍ സഹായിച്ച കച്ചവടക്കാരനെ കാണാന്‍ എത്തിയത്. പച്ചക്കറിക്കച്ചവടക്കാരനായ സല്‍മാന്‍ ഖാനാണ് സന്തോഷ് കുമാറിന്റെ കോളേജ് പഠന കാലത്ത് സഹായിച്ചിരുന്നത്.
സാമൂഹികമാധ്യമമായ എക്സിലൂടെയാണ് സല്‍മാനെ കാണുകയും ആശ്ലേഷിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പങ്കുവെച്ചത്. ഭോപ്പാലിലെ എന്‍ജിനീയറിങ് പഠനകാലത്താണ് സന്തോഷ് സല്‍മാനെ കണ്ടുമുട്ടുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ ജനിച്ച സന്തോഷ് നിരവധി പ്രതിസന്ധികളിലൂടെ കടന്നാണ് ഡിഎസ്പി സ്ഥാനത്ത് എത്തിയത്. കോളേജ് വി?ദ്യാഭ്യാസത്തിന് ശേഷം മധ്യപ്രദേശ് പബ്ലിക് സര്‍വീസ് കമ്മിഷന്‍ പരീക്ഷയ്ക്ക് പഠിക്കുകയും സര്‍വീസ് നേടുകയുമായിരുന്നു.
കോളേജ് വിദ്യാഭ്യാസ കാലത്ത് വളരെ ബുദ്ധിമുട്ടിയാണ് സന്തോഷ് കഴിഞ്ഞത്. അന്ന് ഭക്ഷണം കഴിക്കാന്‍ പണമില്ലാത്ത കാലത്ത് തന്റെ സാഹചര്യം മനസ്സിലാക്കിക്കൊണ്ട് സല്‍മാന്‍ പച്ചക്കറികള്‍ സൗജന്യമായി തരുമായിരുന്നു. എല്ലാ രാത്രിയും വെണ്ടക്കയും തക്കാളിയും തനിക്കായി മാറ്റിവെക്കുമായിരുന്നു സന്തോഷ് പറഞ്ഞു. ഈ സ്‌നേഹമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷിനെ സല്‍മാന്റെ അടുത്തേക്ക് എത്തിക്കുന്നത്. വീഡിയോയില്‍ പൊലീസ് വണ്ടിയില്‍ വന്നിറങ്ങുന്ന സന്തോഷ് സല്‍മാനോട് അറിയുമോ എന്ന് ചോദിക്കുമ്പോള്‍ കണ്ട് പരിചയം ഉണ്ടെന്ന് പറയുന്ന സല്‍മാനെ കാണാം പിന്നീട് മനസ്സിലാക്കിയ ശേഷം രണ്ടുപേരും ആശ്ലേഷിക്കുന്നതും വീഡിയോയില്‍ കാണാം.