വ്യാജ നിക്ഷേപ സ്‌കീമിന്റെ പേരില്‍ 11ാം ക്ലാസുകാരന്‍ തട്ടിയെടുത്തത് 42 ലക്ഷം രൂപ ; പറ്റിച്ചത് 200 ഓളം പേരെ

വ്യാജ നിക്ഷേപ സ്‌കീമിന്റെ പേരില്‍ 11ാം ക്ലാസുകാരന്‍ തട്ടിയെടുത്തത് 42 ലക്ഷം രൂപ ; പറ്റിച്ചത് 200 ഓളം പേരെ
വ്യാജ നിക്ഷേപ സ്‌കീമിന്റെ പേരില്‍ 19കാരന്‍ നിരവധി പേരില്‍ നിന്നായി തട്ടിയെടുത്തത് 42 ലക്ഷം രൂപ. ഏകദേശം 200 പേരെ യുവാവ് ഇത്തരത്തില്‍ പറ്റിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍.

രാജസ്ഥാനിലെ അജ്മീര്‍ സ്വദേശിയായ കാഷിഫ് മിര്‍സയാണ് അറസ്റ്റിലായത്. 19 വയസ് മാത്രമുള്ള ഇയാള്‍ 11-ാം ക്ളാസിലാണ് പഠിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ഫോളോവര്‍സ് ഉള്ള ഒരു 'ഇന്‍ഫ്‌ലുവന്‍സര്‍' കൂടിയായ യുവാവ്, ലാഭം ഇരട്ടിയാക്കിത്തരാമെന്ന് പറഞ്ഞാണ് നിരവധി പേരില്‍ നിന്ന് പണം തട്ടിയത്.

99,999 രൂപ നിക്ഷേപിച്ചാല്‍ 13 ആഴ്ചയ്ക്കുള്ളില്‍ 1,39,999 രൂപ ആകും എന്നതടക്കമായിരുന്നു ഇയാള്‍ നല്‍കിയ വാഗ്ദാനം. ആദ്യ ഘട്ടങ്ങളില്‍ കുറച്ച് ലാഭം ആളുകള്‍ക്ക് നല്‍കി ഇയാള്‍ വിശ്വാസ്യത പിടിച്ചെടുത്തു. ശേഷം ലാഭം ലഭിക്കാതെയായെന്ന് പൊലീസ് പറയുന്നു.

ഇയാളുടെ പക്കല്‍ നിന്ന് ഒരു ഹ്യൂണ്ടായ് വെര്‍ണ കാര്‍, നോട്ടെണ്ണല്‍ മെഷിന്‍, നിരവധി ഫോണുകള്‍, ലാപ്ടോപ്പുകള്‍ എന്നിവയും പൊലീസ് കണ്ടെടുത്തു. രണ്ട് ദിവസത്തെ റിമാന്‍ഡിലാണ് പ്രതി ഇപ്പോള്‍.



Other News in this category



4malayalees Recommends