പുറത്തുവന്ന ആത്മകഥയിലെ ഉള്ളടക്കം തള്ളി ഇ പി ജയരാജന്‍ ; പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഡിസിയെ ഏല്‍പ്പിച്ചിട്ടില്ല, തെരെഞ്ഞെടുപ്പ് ദിനമായ ഇന്ന് പുറത്തുവന്നതില്‍ രഷ്ട്രീയ ഗൂഢാലോചനയുണ്ട്

പുറത്തുവന്ന ആത്മകഥയിലെ ഉള്ളടക്കം തള്ളി ഇ പി ജയരാജന്‍ ; പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഡിസിയെ ഏല്‍പ്പിച്ചിട്ടില്ല, തെരെഞ്ഞെടുപ്പ് ദിനമായ ഇന്ന് പുറത്തുവന്നതില്‍ രഷ്ട്രീയ ഗൂഢാലോചനയുണ്ട്
പുറത്തുവന്ന ആത്മകഥയിലെ ഉള്ളടക്കം തള്ളി പറഞ്ഞ് ഇപി ജയരാജന്‍. ആത്മകഥയിലെ ചില വിവരങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണ്. പുറത്ത് വന്നത് പൂര്‍ണമായും വ്യാജമാണ്. പല കാര്യങ്ങളും പുസ്തകത്തിലില്ലാത്തതാണ്. ആത്മകഥ അച്ചടിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.

തെരെഞ്ഞെടുപ്പ് ദിനമായ ഇന്ന് പുറത്തുവന്നതില്‍ രഷ്ട്രീയ ഗൂഢാലോചനയുണ്ട്. പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഡിസിയെ ഏല്‍പ്പിച്ചിട്ടില്ല. ഡിസി ബുക്‌സിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കും. വാര്‍ത്തയ്ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണ്. പുസ്തകം ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്. വൈകാതെ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

പൂര്‍ത്തീകരിക്കാത്ത ആത്മകഥയെക്കുറിച്ച് എങ്ങനെയാണ് ഇത്തരത്തില്‍ വാര്‍ത്ത വന്നതെന്ന് ഇപി ചോദിക്കുന്നു. ബോധപൂര്‍വം സൃഷ്ടിച്ചിട്ടുള്ള കഥയാണിത്. പുസ്തകം പ്രസിദ്ധീകരിക്കാന്‍ കൈമാറിയിട്ടില്ല. ആസൂത്രിതമായ പദ്ധതിയാണെന്ന് ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends