വഖഫ് ബോര്‍ഡ് ക്ഷേത്രങ്ങളുടെയും കര്‍ഷകരുടെയും ഗ്രാമീണരുടെയും ഭൂമി തട്ടിയെടുത്തു, കേന്ദ്ര സര്‍ക്കാര്‍ വഖഫ് ഭേദഗതി ബില്‍ പാസാക്കും; ആര്‍ക്കും തടയാനാകില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ

വഖഫ് ബോര്‍ഡ് ക്ഷേത്രങ്ങളുടെയും കര്‍ഷകരുടെയും ഗ്രാമീണരുടെയും ഭൂമി തട്ടിയെടുത്തു,  കേന്ദ്ര സര്‍ക്കാര്‍ വഖഫ് ഭേദഗതി ബില്‍ പാസാക്കും; ആര്‍ക്കും തടയാനാകില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ
ആരെതിര്‍ത്താലും കേന്ദ്ര സര്‍ക്കാര്‍ വഖഫ് ഭേദഗതി ബില്‍ പാസാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. വഖഫ് ബോര്‍ഡ് രാജ്യത്തെ ഭൂമി തട്ടിയെടുക്കുന്ന സ്വഭാവമുണ്ട്. കര്‍ണാടകയില്‍ വഖഫ് ബോര്‍ഡ് ഗ്രാമീണരുടെ സ്വത്തുക്കള്‍ വിഴുങ്ങി. ക്ഷേത്രങ്ങളുടെയും കര്‍ഷകരുടെയും ഗ്രാമീണരുടെയും ഭൂമി തട്ടിയെടുത്തു. വഖഫ് ബോര്‍ഡില്‍ മാറ്റങ്ങള്‍ വേണോ വേണ്ടയോ എന്ന് പറയൂ. ഹേമന്ത് സോറനും രാഹുല്‍ ഗാന്ധിയും വേണ്ട എന്നാണ് പറയുന്നത്. അവര്‍ അതിനെ എതിര്‍ക്കട്ടെ, വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ ബി.ജെ.പി പാസാക്കും. ആര്‍ക്കും ഞങ്ങളെ തടയാനാകില്ലെന്നും അമിത് ഷാ പറഞ്ഞു.

നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താന്‍ ആവശ്യമായ ഏക സിവില്‍കോഡ് നടപ്പാക്കുന്നത് ആര്‍ക്കും തടയാനാകില്ലെന്ന് പറഞ്ഞ അമിത് ഷാ, ആദിവാസികളെ ഇതിന്റെ പരിധിയില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്നും വ്യക്തമാക്കി.

നേരത്തെ, വഖഫ് ഭൂമി പ്രശ്‌നത്തില്‍ മുനമ്പത്തെ ജനങ്ങള്‍ക്ക് വീടുവിട്ട് ഇറങ്ങിപ്പോകേണ്ടി വരില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ നടക്കുന്ന വിഷയത്തെ കേന്ദ്രം വളരെ ഗൗരവത്തോടെ കാണുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറും ഷോണ്‍ ജോര്‍ജും നല്‍കിയ നിവേദനത്തില്‍ മറുപടി നല്‍കുകയായിരുന്നു കേന്ദ്രമന്ത്രി.

നീതി ഉറപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒരു വിഭാഗത്തിനെതിരെയുള്ള നീക്കമല്ല ഇതെന്നും അദേഹം പറഞ്ഞു. കേരള സര്‍ക്കാര്‍ വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണ്. മുനമ്പത്തിന് നീതി കിട്ടിയിരിക്കും. വഖഫ് നിയമ ഭേദഗതി പാസാകുന്നതോടെ ഇത്തരം പ്രതിസന്ധികള്‍ ഇല്ലാതാകുമെന്നും റിജിജു പറഞ്ഞു.

Other News in this category



4malayalees Recommends