വിഷപ്പാമ്പുകളെ കഴുത്തിലും കയ്യിലും ചുറ്റി നൃത്തം ചെയ്യുന്നതിനിടെ കലാകാരന് പാമ്പ് കടിയേറ്റു. സ്റ്റേജ് ഷോയ്ക്കിടെയാണ് സംഭവം. സിനിമാ പാട്ടിനൊപ്പം ചുവടുവെയ്ക്കുന്നതിനിടെ പാമ്പ് കടിയേല്‍ക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം പാമ്പ് കടിയേറ്റത് അറിഞ്ഞിരുന്നില്ല. പിന്നീട് നര്ത്തകന് സ്റ്റേജില്‍ തളര്‍ന്നു വീണപ്പോഴാണ് പാമ്പ് കടിച്ചതാണെന്ന് വ്യക്തമായത്.
ഛഠ് പൂജയോട് അനുബന്ധിച്ചുള്ള കലാപരിപാടിയുടെ ഭാഗമായാണ് ഗൌരവ് കുമാര്‍ മൂര്‍ഖന്‍ പാമ്പുകളെ കഴുത്തിലും കയ്യിലുമായി ചുറ്റി നൃത്തം ചെയ്തത്. പത്തി വിടര്‍ത്തിയ രണ്ട് പാമ്പുകളെ സ്റ്റേജിലും നിരത്തിയിരുന്നു. നൃത്തം പുരോഗമിക്കവേ ഗൌരവിന്റെ കയ്യിലാണ് പാമ്പ് കടിയേറ്റത്. ഇത് നൃത്തത്തില്‍ മുഴുകിയ ഗൌരവോ കാണികളോ അറിഞ്ഞില്ല.
വൈകാതെ ബോധംകെട്ട് സ്റ്റേജില്‍ വീണു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റെന്ന് വ്യക്തമായത്. ബിഹാറിലെ സഹര്‍സയിലാണ് സംഭവം. വര്‍ഷങ്ങളായി താന്‍ ഇത്തരം സ്റ്റേജ് ഷോകള്‍ ചെയ്യാറുണ്ടെന്ന് ഗൌരവ് പറഞ്ഞു. എന്നാല്‍ പാമ്പിന്റെ കടിയേല്‍ക്കുന്നത് ആദ്യമായാണ്. വളരെ ചെറിയ വരുമാനമേ ഇതിലൂടെ ലഭിക്കൂ. കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന് രക്ഷിക്കാനായി. ഗൌരവ് ചികിത്സയിലൂടെ സുഖം പ്രാപിച്ചു വരികയാണ്.