'ഇ പി ജയരാജനെ പിണറായി ഒതുക്കുന്നത് മരുമകനെ മുഖ്യമന്ത്രിയാക്കാന്‍'; തുറന്നടിച്ച് പി വി അന്‍വര്‍

'ഇ പി ജയരാജനെ പിണറായി ഒതുക്കുന്നത് മരുമകനെ മുഖ്യമന്ത്രിയാക്കാന്‍'; തുറന്നടിച്ച് പി വി അന്‍വര്‍
ആത്മകഥാ വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ ഇ പി ജയരാജനെ അനുകൂലിച്ച് പി വി അന്‍വര്‍ എംഎല്‍എ. ഇ പി ജയരാജനെ ഒതുക്കുന്നതാണെന്നും അദ്ദേഹം വെറും സാധു മനുഷ്യനാണെന്നും പി വി അന്‍വര്‍ പറഞ്ഞു.

ഇ പി വിവാദം വിശ്വാസ്യയോഗ്യമായി തോന്നിയില്ല എന്നതാണ് അന്‍വറിന്റെ അഭിപ്രായം. ചേലക്കര തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന ഒരു വലിയ ഗൂഢാലോചനയാണിത്. ഈ തിരഞ്ഞെടുപ്പില്‍ അമ്പത് ശതമാനത്തോളം സിപിഐഎം വോട്ട് ചോരും. അതുകൊണ്ട് ജയരാജന്റെ പുസ്തകം ഏല്‍പ്പിച്ചയാളെ സിപിഐഎം വിലയ്ക്കുവാങ്ങി അന്‍വറിനെ വര്‍ഗീയവാദിയാക്കി ചിത്രീകരിച്ചു. ഇതിന് പി ശശിയുടെയും, മുഹമ്മദ് റിയാസിന്റെയും, പിണറായി വിജയന്റെയും അനുവാദം ഉണ്ടാകും. ഇ പി ഒരു സാധുമനുഷ്യനാണെന്നും അദ്ദേഹത്തെ പിണറായി ഒതുക്കുന്നത് മരുമകനെ മുഖ്യമന്ത്രിയാകാനാണെന്നും പി വി അന്‍വര്‍ ആരോപിച്ചു.

പിന്നാലെ ഇ പി ജയരാജന്റെ ആത്മകഥയായ 'കട്ടന്‍ചായയും പരിപ്പുവടയും' ഉടന്‍ പ്രസിദ്ധീകരിക്കില്ലെന്ന് ഡിസി ബുക്ക്‌സ് വ്യക്തമാക്കി. നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം പ്രസാധനം നീട്ടിവെച്ചതായി ഡി സി ബുക്ക്‌സ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും ഡി സി ബുക്‌സ് വിശദീകരിച്ചു.

Other News in this category



4malayalees Recommends