പലിശ നിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കുറച്ചിട്ടും അഞ്ചോളം ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് നിരക്ക് ഉയര്‍ത്തിയിരിക്കുകയാണ്. സാന്റാന്‍ഡര്‍, എച്ച്എസ്ബിസി, വെര്‍ജിന്‍ മണി, ടിഎസ് ബി, നാഷന്‍വൈഡ് ബില്‍ഡിങ് സൊസൈറ്റി എന്നിവരാണ് മോര്‍ട്ട്‌ഗേജ് വര്‍ദ്ധനയുണ്ടാകുമെന്ന് വ്യക്തമാക്കിയിരിക്കുന്നക്
ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് അഞ്ചു ശതമാനത്തില്‍ നിന്ന് 4.75 ശതമാനമാക്കിയിരുന്നു.
വായ്പയെടുക്കുന്നവര്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്ന നീക്കമാണ് നടക്കുന്നത്. 82 ശതമാനം കുടുംബങ്ങളും എടുത്തിരിക്കുന്ന ഫിക്‌സഡ് നിരക്ക് മോര്‍ട്ട്‌ദേജുകളാണ്, നിലവിലെ കരാര്‍ പ്രകാരമുള്ള നിരക്ക് തന്നെയാണ് ഇപ്പോള്‍ ബാധകമാകുക. എന്നാല്‍ 2027 അവസാനത്തോടെ കാലാവധി കഴിയുന്ന എട്ടുലക്ഷത്തോളം മോര്‍ട്ട്‌ഗേജുകള്‍ക്ക് പുതുക്കുമ്പോള്‍ അധിക തുക നല്‍കേണ്ടതായി വരും.
സാന്റാന്‍ഡര്‍ റെസിഡെന്‍ഷ്യല്‍ ഫിക്‌സ്ഡ് നിരക്കില്‍ 0.29 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടാകും എന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം ടി എസ് ബി വര്‍ദ്ധിപ്പിക്കുന്നത് 0.3 ശതമാനമാണ്. നേഷന്‍വൈഡിന്റെ വര്‍ദ്ധനവ് ഇന്ന് മുതല്‍ നിലവില്‍ വരും 0.2 ശതമാനമാണ് ഇവര്‍ വര്‍ദ്ധിപ്പിക്കുന്നത്. വെര്‍ജിന്‍ മണിയുടേത് 0.25 ശതമാനവും ഉയര്‍ത്തും.
പുതിയ സര്‍ക്കാരിന്റെ ബജറ്റ് അവതരണവും യുഎസ് പ്രസിഡന്റായി ട്രംപ് അധികാരത്തിലേറുന്നതുമെല്ലാം വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്.