സര്‍ക്കാരുകള്‍ എന്‍എച്ച്എസ് സേവനം കൃത്യമാക്കാനുള്ള ശ്രമം തുടങ്ങിയിട്ട് കാലങ്ങളായി. മാറിമാറിവരുന്ന സര്‍ക്കാരുകള്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നുണ്ടെങ്കിലും കാര്യമായി ഫലം കണ്ടിട്ടില്ല. നീണ്ട കാത്തിരിപ്പും സേവനത്തിലെ പ്രതിസന്ധികളും ഒക്കെ ഇപ്പോഴും ചര്‍ച്ചയാകാറുണ്ട്. എന്‍എച്ച്എസിന് ഫണ്ട് അനുവദിച്ച് സര്‍ക്കാര്‍ എന്‍എച്ച്എസിന് നല്‍കിയ താക്കീതും മികച്ച സേവനം നല്‍കണമെന്നതാണ്.
ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് നടത്തുന്ന പരിഷ്‌കാരങ്ങളില്‍ പ്രധാന വിഷയവും ജീവനക്കാരുടെ പ്രവര്‍ത്തന മികവാണ്. അടിസ്ഥാന പ്രവര്‍ത്തന രീതികള്‍ മാറ്റണമെന്നാണ് നിര്‍ദ്ദേശം.
സേവനം നല്‍കുന്നതില്‍ പരാജയപ്പെടുന്ന ആശുപത്രികളുടെ പട്ടിക തയ്യാറാക്കി പുറത്തുവിടുമെന്ന് ഹെല്‍ത്ത് സെക്രട്ടറി പ്രഖ്യാപിച്ചു. മോശം പ്രകടനം കാഴ്ച വയ്ക്കുന്ന എന്‍എച്ച്എസ് മാനേജര്‍മാരെ പുറത്താക്കാനുള്ള നീക്കം അദ്ദേഹം സൂചിപ്പിച്ചു. കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി സേവനം മെച്ചപ്പെടുത്തും. ചില വെട്ടിനിരത്തലുകളും തിരുത്തലുകളുമുണ്ടാകും. ട്രസ്റ്റുകള്‍ക്ക് റാങ്കുകള്‍ നല്‍കും. മാനേജര്‍മാര്‍ പദ്ധതി നടപ്പാക്കുമോ എന്ന് പരിശോധിക്കും. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി.