'പിന്‍വാതില്‍ നിയമനം മുതല്‍ ജാവദേക്കര്‍ കൂടിക്കാഴ്ച വരെ ഇ പി ജയരാജന്‍ പറഞ്ഞത് നമ്മള്‍ കേട്ടതാണ്;ഇനി മറുപടി പറയേണ്ടത് ഡിസി'

'പിന്‍വാതില്‍ നിയമനം മുതല്‍ ജാവദേക്കര്‍ കൂടിക്കാഴ്ച വരെ ഇ പി ജയരാജന്‍ പറഞ്ഞത് നമ്മള്‍ കേട്ടതാണ്;ഇനി മറുപടി പറയേണ്ടത് ഡിസി'
സിപിഐഎം നേതാവ് ഇ പി ജയരാജന്റേതെന്ന പേരില്‍ പുറത്ത് വന്ന ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. പിന്‍വാതില്‍ നിയമനം മുതല്‍ ജാവദേക്കര്‍ കൂടിക്കാഴ്ച വരെയുള്ള വിവാദങ്ങളില്‍ ഇ പി ജയരാജന്‍ പറഞ്ഞ കാര്യങ്ങള്‍ നാം കേട്ടതാണെന്നും ഇനി മറുപടി പറയേണ്ടത് ഡിസി ബുക്സ് ആണെന്നും വി ടി ബല്‍റാം പ്രതികരിച്ചു. ഇ പി ജയരാജന്‍ പറയുന്ന കാര്യങ്ങളിലെ വിശ്വാസ്യത കേരളത്തിന് ഒരുപാട് വട്ടം മനസിലായിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ പരിഹസിച്ചു.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രസാധക സ്ഥാപനമാണ് ഡിസി ബുക്സ്. അതുകൊണ്ട് തന്നെ ഡിസി ബുക്സ് ക്രഡിബിലിറ്റി തെളിയിക്കണം. ഇ പി ജയരാജനുമായി പുസ്തക പ്രസാധനത്തിന് കരാര്‍ വല്ലതും ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഡിസി ബുക്സ് അത് പുറത്തുവിടണമെന്നും സ്വന്തം വിശ്വാസ്യത അവര്‍ തെളിയിക്കണമെന്നും വി ടി ബല്‍റാം ആവശ്യപ്പെട്ടു.

'കട്ടന്‍ചായയും പരിപ്പുവടയും' എന്ന പേരില്‍ പേരില്‍ കഴിഞ്ഞ ദിവസമാണ് ഡിസി ബുക്സ് ഇ പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരില്‍ കവര്‍ചിത്രം പുറത്ത് വിട്ടത്. പാര്‍ട്ടിക്കെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് ആത്മകഥയുടേതെന്ന പേരില്‍ പുറത്ത് വന്ന പിഡിഎഫിലുള്ളത്.

Other News in this category



4malayalees Recommends