ബ്രിട്ടന്‍ കുടിയേറ്റക്കാരുടെ മായാലോകമാണെന്ന് വിലയിരുത്തിയാല്‍ ഒട്ടും കുറഞ്ഞ് പോകില്ല. അതിന് തെളിവാണ് ബ്രിട്ടനില്‍ ജോലി ചെയ്യുന്ന കുടിയേറ്റക്കാരുടെ എണ്ണം. ബ്രിട്ടനില്‍ നിലവില്‍ ഏഴ് മില്ല്യണ്‍ കുടിയേറ്റക്കാരാണ് ജോലി ചെയ്യുന്നതെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത് അഞ്ചിലൊന്ന് ജോലികളും കുടിയേറ്റക്കാരുടെ കൈയില്‍ സുരക്ഷിതമാണ്. സര്‍വ്വകാല റെക്കോര്‍ഡിലാണ് കുടിയേറ്റക്കാരുടെ ജോലി ചെയ്യുന്ന നിരക്ക്.
കഴിഞ്ഞ ഒരു ദശകത്തിനിടെ കുടിയേറ്റ ജോലിക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുതിപ്പാണ് രേഖപ്പെടുത്തിയത്. രണ്ട് മില്ല്യണ്‍ പേരുടെ വര്‍ദ്ധനവാണ് ഇതില്‍ ഉണ്ടായത്. മഹാമാരിക്ക് ശേഷം എത്തിച്ചേര്‍ന്ന 1.4 മില്ല്യണ്‍ നോണ്‍-ഇയു ഇതര ജോലിക്കാരും ഇതില്‍ പെടുന്നു. ഇതേ കാലയളവില്‍ ഇയുവില്‍ ജനിച്ച ജോലിക്കാരുടെ എണ്ണം 230,000 പേരുടെ കുറവ് നേരിട്ട് 2.2 മില്ല്യണിലേക്ക് താഴ്ന്നതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രിട്ടീഷ് ബിസിനസ്സുകള്‍ക്ക് രാജ്യത്തെ ജനങ്ങളോടുള്ള ഉത്തരവാദിത്വം മറന്ന് വിദേശത്ത് നിന്നും ലാഭകരമായ രീതിയില്‍ കുടിയേറ്റക്കാരെ ജോലിക്ക് എത്തിക്കാമെന്ന് മൈഗ്രേഷന്‍ കണ്‍ട്രോള്‍ സെന്ററിലെ റോബര്‍ട്ട് ബേറ്റ്‌സ് പറഞ്ഞു. ഇത് മാറണം, ഉയര്‍ന്ന യോഗ്യതകളും, ഉയര്‍ന്ന വരുമാനവുമുള്ള സമ്പദ് വ്യവസ്ഥയെ സൃഷ്ടിക്കാന്‍ ഇക്കാര്യങ്ങള്‍ മാറ്റണം, ഗേറ്റ്‌സ് ആവശ്യപ്പെടുന്നു.
കുടിയേറ്റ ജോലിക്കാരുടെ എണ്ണം വളരെ കൂടുതലാണെന്നും, അത് താഴ്ത്തണമെന്നുമാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ കരുതുന്നതെന്ന് നം. 10 പ്രതികരിച്ചു. യുവാക്കള്‍ക്ക് തൊഴിലിട പരിശീലനം കുറവായതിനാല്‍ കുടിയേറ്റക്കാരെ അമിതമായി ആശ്രയിക്കേണ്ടി വരുന്നുവെന്ന് പ്രധാനമന്ത്രി മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ വിദേശ ജോലിക്കാര്‍ക്ക് ഇപ്പോഴും ബ്രിട്ടനില്‍ കൈനിറയെ അവസരങ്ങളാണെന്നും ഇത് നിര്‍ത്താന്‍ ലേബര്‍ ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നുമാണ് മൈഗ്രേഷന്‍ വാച്ചിലെ ആല്‍പ് മെഹ്മെത് പ്രതികരിക്കുന്നത്.