ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ന്യൂസൗത്ത് വെയില്‍സിലെ അരലക്ഷത്തോളം നഴ്‌സുമാര്‍ സമരത്തിലാണ്. 15 ശതമാനം ശമ്പള വര്‍ദ്ധനവാണ് നഴ്‌സുമാരുടെ ആവശ്യം. ശമ്പള വര്‍ദ്ധനവു തേടി 24 മണിക്കൂര്‍ സമരം നടത്തുന്ന നഴ്‌സുമാര്‍ ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുകയാണ്. അറന്നൂറോളം ശസ്ത്രക്രിയകള്‍ മുടങ്ങുമെന്നാണ് ആരോഗ്യവിഭാഗത്തിന്റെ കണക്കുകള്‍.
സെപ്തംബറില്‍ സമാനമായ 12 മണിക്കൂര്‍ സമരത്തില്‍ 520 ശസ്ത്രക്രിയയില്‍ മാറ്റിവയ്‌ക്കേണ്ടിവന്നിരുന്നു. അധ്യാപകര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചതു പോലെ നഴ്‌സുമാരുടേയും മിഡ് വൈഫുമാരുടേയും ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം. എന്നാല്‍ ഇത്തരമൊരു ശമ്പള വര്‍ദ്ധനവ് കോടിക്കണക്കിന് രൂപയുടെ അധിക ചെലവുണ്ടാക്കുമെന്നാണ് കണക്ക്.