ഓസ്‌ട്രേലിയയില്‍ ശമ്പള വര്‍ദ്ധനവില്‍ കുറവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ പാതത്തില്‍ 0.8 ശതമാനം മാത്രമാണ് ശമ്പള വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. അതായത് ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ വര്‍ഷം ശമ്പള വര്‍ദ്ധനവ് 3.5 ശതമാനമാണ്. 2003ല്‍ ഇത് 4.3 ആയിരുന്നു.
2020 മുതലുള്ള കണക്ക് പരിശോധിച്ചാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില 19 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ വേതനത്തില്‍ 13 ശതമാനത്തിന്റെ വര്‍ദ്ധനവ് മാത്രമാണ് ഉണ്ടായത്. തൊഴില്‍ വിപണിയിലെ നിലവിലെ അവസ്ഥയും കുറഞ്ഞ വാര്‍ഷിക വര്‍ദ്ധനവുമാണ് ഈ സ്ഥിതിക്ക് കാരണമായി കണക്കാക്കുന്നത്.
സാധനങ്ങളുടെ വര്‍ദ്ധനവും ജീവിത ചെലവും താങ്ങാനാകാത്ത അവസ്ഥയിലാണ് ജനങ്ങള്‍.എന്നാല്‍ ഈ തോതിന് അനുസരിച്ച് ശമ്പളം ഉയരുന്നില്ലെന്നതാണ് പരാതി.