ബാങ്ക് ഉദ്യോഗസ്ഥനെന്ന പേരില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ തട്ടിയെടുത്തു, നടത്തിയത് 30 ഓളം തട്ടിപ്പുകള്‍ ; 22 കാരന്‍ അറസ്റ്റില്‍

ബാങ്ക് ഉദ്യോഗസ്ഥനെന്ന പേരില്‍  ക്രെഡിറ്റ് കാര്‍ഡുകള്‍ തട്ടിയെടുത്തു, നടത്തിയത് 30 ഓളം തട്ടിപ്പുകള്‍ ; 22 കാരന്‍ അറസ്റ്റില്‍
ബാങ്ക് ഉദ്യോഗസ്ഥനെന്ന പേരില്‍ നിരവധി പേരില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ തട്ടിയെടുത്ത 22 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സിഡ്‌നിയിലാണ് സംഭവം.

ക്രെഡിറ്റ് കാര്‍ഡും പിന്‍ നമ്പറും ലെറ്റര്‍ ബോക്‌സില്‍ വക്കാന്‍ ആവശ്യപ്പെടുകയും പിന്നീട് അത് കൈക്കലാക്കി സാധനങ്ങള്‍ വാങ്ങുകയും പണം പിന്‍വലിക്കുകയും ചെയ്താണ് ഇയാള്‍ തട്ടിപ്പു നടത്തിയത്.

കഴിഞ്ഞ ആറു മാസത്തില്‍ 30 ഓളം തട്ടിപ്പുകള്‍ നടത്തിയെന്നാണ് അധികൃതര്‍ പറയുന്നത്. വയോധികരാണ് അധികവും തട്ടിപ്പിന് ഇരയായത്.പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

Other News in this category



4malayalees Recommends