ചുംബിക്കാന്‍ ശ്രമിച്ച യുവാവിന്റെ കരണത്തടിച്ചു: നാല് കുട്ടികളുടെ അമ്മയായ യുവതിയെ കൊലപ്പെടുത്തി സഹപ്രവര്‍ത്തകന്‍

ചുംബിക്കാന്‍ ശ്രമിച്ച യുവാവിന്റെ കരണത്തടിച്ചു: നാല് കുട്ടികളുടെ അമ്മയായ യുവതിയെ കൊലപ്പെടുത്തി സഹപ്രവര്‍ത്തകന്‍
അപമര്യാദയായി പെരുമാറിയതിന് കരണത്തടിച്ച യുവതിയെ സഹപ്രവര്‍ത്തകന്‍ കഴുത്തുഞ്ഞെരിച്ചു കൊന്നു. 38-കാരിയായ റിബെയ്‌റോ ബര്‍ബോസയാണ് കൊല്ലപ്പെട്ടത്.

വയോധികരെ പരിപാലിക്കുന്ന ജോലിയായിരുന്നു യുവതിക്ക്. സഹപ്രവര്‍ത്തകന്‍ ബസ്‌തോസ് സാന്റോസിന് യുവതിയോട് അടുപ്പം തോന്നുകയും ചുംബിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ നാല് കുട്ടികളുടെ അമ്മയും നവവധുവുമായ യുവതി ഇതിന് വിസ്സമതിച്ചു. മോശമായി പെരുമാറിയ സഹുപ്രവര്‍ത്തകന്റെ കരണത്തടിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ യുവാവ് തല്‍ക്ഷണം യുവതിയെ കൊല്ലുകയായിരുന്നു.

ബ്രസീലിലെ ഗോയാനിയയിലാണ് സംഭവം നടന്നത്. നവംബര്‍ അഞ്ചിനാണ് നാടിനെ ഞെട്ടിച്ച അരുംകൊല നടന്നത്. യുവതിയെ കാണാതായതോടെ ഭര്‍ത്താവ് പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ യുവതി ജോലി ചെയ്തിരുന്ന വീടിന്റെ തൊട്ടടുത്തെ പറമ്പില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

Other News in this category



4malayalees Recommends