'തിരക്കഥ ഷാഫി, എഴുതിയത് രാഹുല്‍ മാങ്കൂട്ടത്തില്‍, കൂടെ നിന്നത് സതീശന്‍'; ഇപിയുടെ ആത്മകഥ പുറത്തുവന്നതിന് പിന്നില്‍ ഗൂഢാലോചനയെന്ന് പി സരിന്‍

'തിരക്കഥ ഷാഫി, എഴുതിയത് രാഹുല്‍ മാങ്കൂട്ടത്തില്‍, കൂടെ നിന്നത് സതീശന്‍'; ഇപിയുടെ ആത്മകഥ പുറത്തുവന്നതിന് പിന്നില്‍ ഗൂഢാലോചനയെന്ന് പി സരിന്‍
ഇപി ജയരാജന്റെ ആത്മകഥ പുറത്തുവന്നതിന് പിന്നില്‍ ഉപജാപക സംഘത്തിന്റെ ഗൂഢാലോചനയാണെന്ന് പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി പി സരിന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എഴുതിയ ഇപി ജയരാജന്റെ ആത്മകഥയാണ് പുറത്തുവന്നത്. തിരക്കഥ എഴുതിയത് ഷാഫി പറമ്പിലാണെന്നും വിഡി സതീശന്‍ കൂടെ നിന്നുവെന്നും പി സരിന്‍ ആരോപിച്ചു.

പോളിംഗിനെ സ്വാധീനിക്കാന്‍ കൊണ്ടുവന്ന ആയുധമാണ് ഇപി ജയരാജന്റെ ആത്മകഥ. പക്ഷേ പാലക്കാട്ടെ വോട്ടര്‍മാരെ ഇതൊന്നും ബാധിക്കില്ലെന്ന് പി സരിന്‍ പ്രതികരിച്ചു. പാലക്കാട് 15,000 മുകളില്‍ വോട്ടുകള്‍ക്ക് എല്‍ഡിഎഫ് വിജയിക്കും. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത് പോകുമെന്നും പി സരിന്‍ പറഞ്ഞു. വിഡി സതീശന് പാലക്കാടിന്റെ രാഷ്ട്രീയം അറിയില്ല. വിഡി സതീശന്‍ ഭൂരിപക്ഷം വായുവില്‍ കൂട്ടുന്നു. 24ന് സജീവ രാഷ്ട്രീയത്തില്‍ നിന്നുള്ള വിഡി സതീശന്റെ വിടവാങ്ങല്‍ പ്രതീക്ഷിക്കാമെന്നും സരിന്‍ പറഞ്ഞു.

അതേസമയം വിവാദങ്ങള്‍ക്കിടെ സരിനായി വോട്ട് തേടാന്‍ ഇ പി ജയരാജന്‍ പാലക്കാടേക്ക് പുറപ്പെട്ടു. ആരെന്ത് ശ്രമിച്ചാലും സിപിഐഎമ്മിനെ തോല്‍പ്പിക്കാന്‍ സാധിക്കില്ല, എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പൊതുയോഗത്തില്‍ ഇപി ജയരാജന്‍ സംസാരിക്കും. വൈകിട്ട് 5 മണിക്കാണ് പൊതുസമ്മേളനം.

അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ സരിനിനെക്കുറിച്ചും പറയണമെന്ന് പറഞ്ഞായിരുന്നു പി സരിനെ പറ്റിയുള്ള പരാമര്‍ശം. സ്വതന്ത്രരെ ഇറക്കിയുള്ള പരീക്ഷണം ചിലപ്പോഴെങ്കിലും വിജയിച്ചിട്ടുണ്ടെങ്കിലും അത് വയ്യാവേലി ആകുന്ന സന്ദര്‍ഭവും ഉണ്ടായിട്ടുണ്ടെന്നായിരുന്നു അത്. അതേസമയം ആത്മകഥയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജനോട് പാര്‍ട്ടി വിശദമായ വിശദീകരണം തേടാന്‍ സാധ്യതയുണ്ട്.

Other News in this category



4malayalees Recommends