ആലപ്പുഴയില്‍ ഭീതി പടര്‍ത്തി കുറുവാ സംഘം. പുന്നപ്രയില്‍ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചു. ഇന്നലെ അര്‍ധരാത്രി 12 മണിയോടെയായിരുന്നു മോഷണം. അമ്മയുടെ ഒന്നരപ്പവന്‍ മാലയും കുഞ്ഞിന്റെ അരപ്പവനോളം വരുന്ന മാലയുമാണ് മോഷ്ടിച്ചത്. മുഖം മറച്ചെത്തിയ ആളെ കണ്ടുവെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ വീട് ഉള്‍പ്രദേശത്തായതിനാല്‍ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടില്ല. വിഷയത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ആലപ്പുഴയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കുറുവാസംഘം മോഷണത്തിന് എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. മണ്ണഞ്ചേരി കോമളപുരത്ത് കഴിഞ്ഞ ദിവസം രാത്രി രണ്ട് വീടുകളില്‍ കുറുവ സംഘം കവര്‍ച്ച നടത്തി. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കുറുവാ സംഘമാണെന്ന് സ്ഥിരീകരിച്ചത്. മണ്ണഞ്ചേരി കോമളപുരത്തുമായി നിരവധി വീടുകളില്‍ പ്രതികള്‍ മോഷണത്തിന് എത്തിയതായാണ് പോലീസ് കണ്ടെത്തിയത്.
മണ്ണഞ്ചേരിക്ക് പുറമേ ചേര്‍ത്തല, കരീലകുളങ്ങര ഭാഗങ്ങളിലും കുറവാ സംഘം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഒക്ടോബര്‍ 30ന് നേതാജിയില്‍ ജംഗ്ഷനിലും കുറുവാ സംഘത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. കുറവാ സംഘം മോഷണം വ്യാപകമാക്കിയതോടെ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. മുഖം മറച്ച് അര്‍ധ നഗ്നരായി ആയുധമേന്തിയാണ് ഇവര്‍ മോഷണം നടത്താറ്.