ജീവിത ചെലവ് താങ്ങാനാകാത്ത അവസ്ഥയില്‍ സര്‍ക്കാര്‍ വീണ്ടും ജനങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയാണ്. അടുത്തവര്‍,ം യുകെയിലെ കൗണ്‍സില്‍ നികുതി 110 പൗണ്ടുവരെ വര്‍ദ്ധിച്ചേക്കാം. പണപ്പെരുപ്പം കുറഞ്ഞെങ്കിലും കൗണ്‍സില്‍ നികുതി വര്‍ദ്ധനയുടെ പരിധി അഞ്ചു ശതമാനമായി തുടരുമെന്നാണ് അധികൃതര്‍ പറയുന്നത്.
സാധാരണ കൗണ്‍സില്‍ നികുതിയുടെ വര്‍ദ്ധനവ് അഞ്ചു ശതമാനമോ അതില്‍ കൂടുതലോ ഉണ്ടായാല്‍ ജനഹിത പരിശോധന നടത്താറുണ്ട്. ഏതായാലും സര്‍ക്കാര്‍ പല ചോദ്യങ്ങളിലും ഒഴിഞ്ഞുമാറുകയാണ്.
പ്രാദേശിക ഗവണ്‍മെന്റ് ഫണ്ടിങ്ങില്‍ 2.4 പൗണ്ടിന്റെ കുറവും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു. ഇത് 6.6 ശതമാനം നികുതി വര്‍ദ്ധനവിന് കാരമമാകും. ബാന്‍ഡ് ഡി പ്രോപ്പര്‍ട്ടികള്‍ക്ക് ഏകദേശം 143 പൗണ്ട് അധിത നികുതി നല്‍കേണ്ടിവരും.
കോമണ്‍സില്‍ നടന്ന ചര്‍ച്ചയില്‍ കൗണ്‍സില്‍ നികുതി പരിധി നീക്കുമോ എന്ന കെമി ബാഡെനോക്കിന്റെ ചോദ്യത്തിന് കൃത്യ മറുപടി നല്‍കാന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ തയ്യാറായില്ല.
പരിചരണ സേവനങ്ങള്‍ക്ക് വരുന്ന ചെലവുകള്‍ നികുതി വര്‍ദ്ധിപ്പിക്കാന്‍ കൗണ്‍സിലുകള്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കും.
എന്നാല്‍ എന്‍എച്ച്എസ്, സ്‌കൂള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്നും മുന്‍ സര്‍ക്കാരിനേക്കാള്‍ അധിക ആനുകൂല്യം ലേബര്‍ സര്‍ക്കാര്‍ നല്‍കിയെന്നും പ്രധാനമന്ത്രി ന്യായീകരിച്ചു.