നോര്‍ത്തേണ്‍ ടെറിട്ടറിയിലെ ഒരു ദ്വീപില്‍ നാല് വിദേശപൗരന്മാരെ കണ്ടെത്തിയ സംഭവം ; സര്‍ക്കാര്‍ അതിര്‍ത്തി സുരക്ഷയെ അപകടത്തിലാക്കുന്നുവെന്ന് പ്രതിപക്ഷം

നോര്‍ത്തേണ്‍ ടെറിട്ടറിയിലെ ഒരു ദ്വീപില്‍ നാല് വിദേശപൗരന്മാരെ കണ്ടെത്തിയ സംഭവം ; സര്‍ക്കാര്‍ അതിര്‍ത്തി സുരക്ഷയെ അപകടത്തിലാക്കുന്നുവെന്ന് പ്രതിപക്ഷം
പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിന്റെ നേതൃത്വം ഓസ്‌ട്രേലിയന്‍ അതിര്‍ത്തി സുരക്ഷയെ അപകടത്തിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടന്‍. നോര്‍ത്തേണ്‍ ടെറിട്ടറിയിലെ ഒരു ദ്വീപില്‍ നാല് വിദേശപൗരന്മാരെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.

നവംബര്‍ 11 തിങ്കളാഴ്ചയാണ് ആദിമവര്‍ഗ്ഗ വിഭാഗത്തിലെ റേഞ്ചര്‍മാര്‍ കടല്‍തീരത്ത് നാലു വിദേശ പൗരന്മാരെ കണ്ടെത്തിയത്. ഇവരെ പൊലീസിന് കൈമാറി. ഓസ്‌ട്രേലിയയിലേക്കെത്തിക്കുന്നതിന് തങ്ങള്‍ പണം നല്‍കിയതായി ഇവര്‍ റേഞ്ചര്‍മാരോട് വെളിപ്പെടുത്തി. കള്ളക്കടത്തുകാര്‍ ഓസ്‌ട്രേലിയയെ ദുര്‍ബലമായി കാണുന്നതിന്റെ സൂചനയാണ് ഈ കടന്നുകയറ്റമെന്ന് പ്രതിപക്ഷം പറഞ്ഞു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്. അതിര്‍ത്തി സുരക്ഷയില്‍ വലിയ വീഴ്ചയുണ്ടാകുന്നതായി ചൂണ്ടാക്കാണിക്കുന്നതാണ് ഈ സംഭവം.

Other News in this category



4malayalees Recommends