ഓസ്‌ട്രേലിയയില്‍ താല്‍ക്കാലിക വിസയില്‍ ജോലി ചെയ്യുന്നവര്‍ പലരും ലൈംഗീകമായി ചൂഷണത്തിനിരയാകുന്നു, വിസ റദ്ദാക്കുമോ എന്ന ഭയത്താല്‍ പലരും റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും സര്‍വ്വേ ഫലം

ഓസ്‌ട്രേലിയയില്‍ താല്‍ക്കാലിക വിസയില്‍ ജോലി ചെയ്യുന്നവര്‍ പലരും ലൈംഗീകമായി ചൂഷണത്തിനിരയാകുന്നു, വിസ റദ്ദാക്കുമോ എന്ന ഭയത്താല്‍ പലരും റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും സര്‍വ്വേ ഫലം
ഓസ്‌ട്രേലിയയില്‍ താല്‍ക്കാലിക വിസയില്‍ ജോലി ചെയ്യുന്ന പലരും ലൈംഗീകമായി ചൂഷണം ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട്. തൊഴിലാളി യൂണിയനുകളുടെ കൂട്ടായ്മയായ യൂണിയന്‍സ് എന്‍എസ് ഡബ്ല്യൂ ആണ് ഈ പഠനം നടത്തിയത്.

താല്‍ക്കാലിക വിസയില്‍ രാജ്യത്ത് ജോലി ചെയ്യുന്ന മൂവായിരം സ്ത്രീകളില്‍ നടത്തിയ സര്‍വ്വേയില്‍ 51 ശതമാനം പേരും ലൈംഗീകമായി ചൂഷണം നേരിട്ടുവെന്ന് വെളിപ്പെടുത്തി.

ഇതില്‍ 75 ശതമാനം പേരും ചൂഷണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിസ റദ്ദാകുമോ എന്ന ഭയം മൂലമാണ് റിപ്പോര്‍ട്ട് ചെയ്യാത്തതെന്നും സര്‍വ്വേ ഫലം വ്യക്തമാക്കുന്നു.

കൃഷി, ഹോസ്പിറ്റാലിറ്റി, ചെറുകിട വ്യാപാരം, ശുചീകരണം മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളെയാണ് ഇത്തരം ആക്രമണം നേരിടേണ്ടിവരുന്നവരില്‍ അധികവുമെന്നും സര്‍വ്വേ വ്യക്തമാക്കുന്നു

Other News in this category

4malayalees Recommends