UK News

വെറും 7 വര്‍ഷം കൊണ്ട് എംപിയില്‍ നിന്നും പ്രധാനമന്ത്രിയിലേക്ക്; ഋഷി സുനാകിന്റെ വളര്‍ച്ച അതിവേഗം, ബഹുദൂരം; 42 വയസ്സ് മാത്രമുള്ള ഋഷി ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ അത് മാജിക്!
 കഴിഞ്ഞ ടോറി നേതൃപോരാട്ടത്തില്‍ ഋഷി സുനാകിനെ തോല്‍പ്പിക്കാന്‍ കാരണമായി പറഞ്ഞ കാരണങ്ങള്‍ അദ്ദേഹത്തെ ഇക്കുറി പ്രധാനമന്ത്രി മന്ത്രിലേക്കുള്ള പോരാട്ടത്തില്‍ ശക്തമായ കാരണങ്ങളായി മാറിയത്. ലിസ് ട്രസ് ജയിച്ചെത്തിയ ശേഷം 44 ദിവസം കൊണ്ട് രാജ്യത്തെ തകര്‍ച്ചയിലേക്ക് നയിച്ചതോടെയാണ് ഋഷി പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് പാര്‍ട്ടിക്കാര്‍ക്ക് ഉത്തമബോധ്യം വന്നത്.  ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകുന്നതിന് തൊട്ടരികിലാണ് ഋഷി സുനാക് ഇപ്പോഴുള്ളത്. നേതൃപോരാട്ടത്തില്‍ ട്രസിന്റെ വാഗ്ദാനങ്ങള്‍ പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്ന ഘട്ടത്തില്‍ കെട്ടകഥ മാത്രമാണെന്ന് ഋഷി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒടുവില്‍ അത് സത്യമായി മാറിയതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്.  എന്നിട്ടും ബോറിസിന്റെ വീഴ്ചയിലേക്ക് നയിച്ച നേതാവെന്ന പേരില്‍ ഋഷിയെ പല ടോറി എംപിമാരും

More »

ബ്രിട്ടന് ദീപാവലി ആഘോഷിക്കാന്‍ അവസരമൊരുക്കി ഋഷി സുനാകിന്റെ മുന്നേറ്റം; ബോറിസ് കടമ്പ കടന്നു, 165-ലേറെ എംപിമാര്‍ ഋഷിയ്‌ക്കൊപ്പം; പെന്നി മോര്‍ഡന്റ് പിന്‍വാങ്ങിയാല്‍ ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രി കസേരയിലേക്ക്
 കണ്‍സര്‍വേറ്റീവ് നേതാവാകാനുള്ള ശ്രമം ആദ്യ ഘട്ടത്തില്‍ തന്നെ ഉപേക്ഷിച്ച് ബോറിസ് ജോണ്‍സണ്‍ പിന്‍വാങ്ങിക്കഴിഞ്ഞു. ഇതോടെ മത്സരത്തില്‍ ഏറെ മുന്നേറിക്കഴിഞ്ഞ ഋഷി സുനാക് പ്രധാനമന്ത്രി കസേരയ്ക്ക് തൊട്ടരികില്‍ എത്തിക്കഴിഞ്ഞു.  പാര്‍ട്ടിയെ ഐക്യത്തോടെ നയിക്കാന്‍ ആവശ്യമായ പിന്തുണയില്ലെന്ന് സമ്മതിച്ചാണ് ബോറിസ് മത്സരരംഗത്ത് നിന്നും പിന്‍വാങ്ങിയത്. ബ്രക്‌സിറ്റും,

More »

ടോറി നേതൃപോരാട്ടത്തില്‍ നിന്നും പിന്‍വാങ്ങി ബോറിസ് ജോണ്‍സണ്‍; നാണംകെട്ട് പുറത്താകുമെന്ന ഘട്ടത്തില്‍ സ്വയം ഒഴിവായി; 100 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട മുന്‍ പ്രധാനമന്ത്രി തോല്‍വി ഉറപ്പായതോടെ കളംവിട്ടു
 ബോറിസ് ജോണ്‍സന്റെ രാഷ്ട്രീയ രീതികള്‍ പ്രശസ്തമാണ്. തോല്‍ക്കുമെന്ന് തോന്നുന്ന ഘട്ടത്തില്‍ മാത്രമാണ് ഇദ്ദേഹം പിന്‍മാറ്റങ്ങള്‍ നടത്തുക. ആവേശപൂര്‍വ്വം പ്രസംഗിക്കുന്ന ബോറിസ് എതിര്‍ഭാഗം തന്നെക്കാള്‍ മെച്ചമെന്ന് തോന്നിയാല്‍ തന്ത്രപൂര്‍വ്വം ആവേശം കുറച്ച് ഐക്യത്തിന്റെ ഭാഷ സംസാരിച്ച് മുങ്ങും. ഇന്നലെ രാത്രിയും ഇതുതന്നെ സംഭവിച്ചു. ടോറി നേതൃപോരാട്ടത്തില്‍ കാര്യങ്ങള്‍ തനിക്ക്

More »

'എല്ലാം കഴിഞ്ഞല്ലോ, ആശ്വാസം... എന്നാലും പ്രധാനമന്ത്രി ആയല്ലോ'! രാജിക്കത്ത് തയ്യാറാക്കവെ ലിസ് ട്രസ് ഡൗണിംഗ് സ്ട്രീറ്റ് ജീവനക്കാരോട് പറഞ്ഞത് ഇങ്ങനെ; മിനി ബജറ്റ് ദുരന്തമഴ പെയ്യിച്ചെന്ന് സമ്മതിച്ച് പ്രധാനമന്ത്രി?
 പറ്റിപ്പോയിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. നമ്മുടെ നാട്ടില്‍ പൊതുവെ പറയാറുള്ള കാര്യമാണിത്. ലിസ് ട്രസിന്റെ അവസ്ഥയും ഇതുതന്നെ. ഏറെ പ്രതീക്ഷയോടെ പ്രധാനമന്ത്രിയായ ട്രസിന് ഗവണ്‍മെന്റ് കണ്‍മുന്നില്‍ പൊളിഞ്ഞ് വീഴേണ്ട കാഴ്ചയാണ് നേരിട്ടത്. തന്റെ മിനി ബജറ്റാണ് ഇതിന് വഴിയൊരുക്കിയതെന്ന് ഇപ്പോള്‍ ഇവര്‍ രഹസ്യമായി സമ്മതിക്കുന്നു.  ബുധനാഴ്ച രാത്രിയോടെയാണ് തന്റെ പ്രധാനമന്ത്രി

More »

മാനക്കേടായി പോലീസ് സേന; 12 മെറ്റ് പോലീസുകാര്‍ ബലാത്സംഗത്തിന് ഉള്‍പ്പെടെ വിചാരണ കാത്തിരിക്കുന്നു; മെറ്റ് പോലീസില്‍ നൂറുകണക്കിന് ഓഫീസര്‍മാര്‍ ക്രിമിനലുകള്‍; ഓഫീസര്‍മാരെ പുറത്താക്കേണ്ടി വരുമെന്ന് സമ്മതിച്ച് പോലീസ് മേധാവി
 രാജ്യത്തെ ജനങ്ങളുടെ സ്വത്തും, ജീവനും സംരക്ഷിക്കുക. ഇതാണ് ഒരു പോലീസ് സേന നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്വം. എന്നാല്‍ ബ്രിട്ടീഷ് പോലീസ് സേനയിലെ ചില ഉദ്യോഗസ്ഥരില്‍ നിന്നും സ്വന്തം ജീവനും, സ്വത്തും, മാനവും സംരക്ഷിക്കേണ്ട ഗതികേടിലാണ് പൊതുജനം.  ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് 12 മെറ്റ് പോലീസ് ഓഫീസര്‍മാര്‍ വിചാരണ കാത്തിരിക്കുന്നതായി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോലീസ് സേനയിലെ

More »

ലിസ് ട്രസ് പ്രധാനമന്ത്രിയായി വരുത്തിവെച്ചത് ചില്ലറ നഷ്ടമല്ല! രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് പ്രതിദിനം നഷ്ടപ്പെട്ടത് 1.5 ബില്ല്യണ്‍ പൗണ്ടിന്റെ വളര്‍ച്ച; 44 ദിവസം കൊണ്ട് ഇത്രയും ദുരന്തം സമ്മാനിച്ചൊരു പ്രധാനമന്ത്രി വേറെ കാണില്ല
 ലിസ് ട്രസ് എന്ന പേരുകേട്ടാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ ടോറികള്‍ക്ക് അഭിമാനമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസമായി ആ പേര് കേട്ടാല്‍ പാര്‍ട്ടിക്കാര്‍ക്ക് ചോര തിളയ്ക്കും. എന്തായാലും രാജ്യത്തിന്റെ കൂടി ചോര തിളപ്പിക്കുന്ന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഡൗണിംഗ് സ്ട്രീറ്റില്‍ അരങ്ങേറിയ ദുരന്തം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് പ്രതിദിനം 1.5 ബില്ല്യണ്‍

More »

ആരാകും ബ്രിട്ടീഷ് പ്രധാനമന്ത്രി? മത്സരം ഒഴിവാക്കി പ്രധാനമന്ത്രി പദത്തിലെത്താന്‍ ബോറിസ് ജോണ്‍സണ്‍; ഋഷി സുനാകുമായി മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ച; നൂറും കടന്ന് മുന്‍ ചാന്‍സലറുടെ പിന്തുണ; ടോറികളുടെ വിധി നിര്‍ണ്ണയിക്കുന്ന മണിക്കൂറുകള്‍
 മത്സരം ഒഴിവാക്കി ഒരാളെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കാന്‍ കഴിയുമോയെന്ന് കൂടിയാലോചന സംഘടിപ്പിച്ച് ബോറിസ് ജോണ്‍സനും, ഋഷി സുനാകും. യുകെയില്‍ പ്രധാനമന്ത്രി കസേര ഒഴിവുണ്ടെന്ന് കേട്ടറിഞ്ഞാണ് ബോറിസ് വിമാനം പിടിച്ച് രാജ്യത്തേക്ക് പറന്നത്. തനിക്ക് 100 ടോറി എംപിമാരുടെ പിന്തുണയുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.  മുന്‍ പ്രധാനമന്ത്രി തിരിച്ചെത്തണമെന്നാണ് ഹോം സെക്രട്ടറി കസേര

More »

കൈകള്‍ ചെറുതാണ്, വേദനിക്കില്ല! സ്വകാര്യഭാഗം പരിശോധിക്കുന്നതിന് മുന്‍പ് ഇന്ത്യന്‍ വംശജനായ ജിപി വനിതാ രോഗിയോട് പറഞ്ഞ ന്യായീകരണം ഇങ്ങനെ; ഡോക്ടര്‍ക്കെതിരെ ആരോപണവുമായി എട്ട് സ്ത്രീകള്‍
 ഇന്ത്യന്‍ വംശജനായ ജിപി ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയെന്ന് ആരോപണം ഉന്നയിക്കുന്ന സ്ത്രീ സംഭവത്തിന്റെ വിശദാംശങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്തി. സ്വകാര്യ പരിശോധനകള്‍ നടത്താന്‍ തന്നെ കാണുന്നതാണ് നല്ലതെന്നാണ് ജിപി ഇവരോട് പറഞ്ഞത്. തന്റെ കൈകള്‍ ചെറുതായതിനാല്‍, വേദനിക്കില്ലെന്നതാണ് ഇതിന് ഡോക്ടര്‍ നല്‍കിയ ന്യായീകരണം.  ഈസ്റ്റ് ലണ്ടന്‍, റോംഫോര്‍ഡിലെ മാവ്‌നി റോഡ് മെഡിക്കല്‍

More »

ലിസ് ട്രസ്സ് രാജിവച്ചതോടെ യുകെ സര്‍ക്കാരിന്റെ അസ്ഥിരതയില്‍ വിമര്‍ശനം ; പൗണ്ട് നില ചെറുതായി മെച്ചപ്പെട്ടതില്‍ നിന്ന് പിന്നേയും താഴോട്ട് ; സാമ്പത്തിക അവസ്ഥയില്‍ അടിയന്തര ഇടപെടലുകള്‍ അനിവാര്യമാകുന്നു
രാജ്യം സാമ്പത്തികമായ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ഒട്ടേറെ പ്രഖ്യാപനങ്ങളുമായി കടന്നുവന്ന ലിസ് ട്രസ്സ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പടിയിറങ്ങുന്നതോടെ പ്രധാനമന്ത്രി പദത്തിലേക്ക് ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെയാളെ തിരയുന്ന അവസ്ഥയാണ്. ഇതിനിടെ വീണ്ടും ബോറിസ് അധികാരത്തിലേറുന്നുമെന്ന അഭ്യൂഹങ്ങളുമുണ്ട്. ഏതായാലും ലിസ് ട്രസ്സ് രാജിവച്ചതോടെ പൗണ്ടിന്റെ മൂല്യം ഉയര്‍ന്നിരുന്നു.

More »

സിടി, എംആര്‍ഐ ഫലങ്ങള്‍ക്കായി ആയിരക്കണക്കിന് എന്‍എച്ച്എസ് രോഗികള്‍ക്ക് കാത്തിരിക്കേണ്ടി വരുന്നത് 28 ദിവസം! 7 ലക്ഷത്തിലേറെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാന്‍ നാല് ആഴ്ചയിലേറെ കാത്തിരിപ്പെന്നും കണക്കുകള്‍

ചികിത്സകള്‍ ആരംഭിക്കാന്‍ ടെസ്റ്റ് ഫലങ്ങള്‍ ലഭിക്കേണ്ടത് സുപ്രധാനമാണ്. എന്നാല്‍ എന്‍എച്ച്എസില്‍ രോഗികള്‍ക്ക് ടെസ്റ്റുകള്‍ നടത്തിയാല്‍ ഫലം ലഭിക്കാന്‍ ആഴ്ചകളുടെ കാത്തിരിപ്പ് വേണ്ടിവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എംആര്‍ഐ പോലുള്ള സുപ്രധാന പരിശോധനകള്‍ക്ക് വിധേയമായ

ബ്രിട്ടനിലെ ഡ്രൈവര്‍മാര്‍ ജീവിതത്തിലെ 175 ദിനങ്ങള്‍ ചെലവഴിക്കുന്നത് ട്രാഫിക് ജാമില്‍; വര്‍ഷത്തില്‍ 84 മണിക്കൂര്‍ ക്യൂവില്‍ ചെലവഴിക്കാന്‍ നിര്‍ബന്ധിതരായി വാഹന ഡ്രൈവര്‍മാര്‍; ഏറ്റവും ദുരിതം ലണ്ടനില്‍, പിന്നാലെ ബ്രിസ്റ്റോള്‍

തിരക്കേറിയ ഒരു ദിവസം വാഹനവുമായി പുറത്തിറങ്ങുന്നത് ശ്വാസം മുട്ടിക്കുന്ന പരിപാടിയാണ്. എന്നാല്‍ ബ്രിട്ടനില്‍ ദിവസേന ഈ അവസ്ഥ നേരിടുന്നവരാണ് പൊതുവെയുള്ള ഡ്രൈവര്‍മാര്‍. ഇതിന്റെ ഫലമായി ജീവിതത്തിലെ 175 ദിവസങ്ങളാണ് ഡ്രൈവര്‍മാര്‍ ട്രാഫിക് ജാമുകളില്‍ ചെലവഴിക്കുന്നതെന്നാണ്

ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ഫോട്ടോകള്‍ എടുത്ത ട്രെയിന്‍ ഡ്രൈവര്‍ക്ക് ജയില്‍ശിക്ഷ ; സ്വകാര്യതയെ ലംഘിക്കുന്നതെന്ന് റിപ്പോര്‍ട്ട്

ട്രെയിന്‍ യാത്രയില്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ മോശം ഫോട്ടോകള്‍ എടുത്ത ട്രെയ്ന്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 2022 സെപ്തംബറില്‍ തന്റെ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ട്രെയിന്‍ ഡ്രൈവര്‍ ആയ പൗലോ ബറോളാണ് പ്രതി. ലണ്ടന്‍ ബ്ലാക്ക്ഫ്രിയേഴ്‌സില്‍

ജോലി കണ്ടെത്തൂ, അല്ലെങ്കില്‍ ബെനഫിറ്റുകള്‍ നഷ്ടപ്പെടാന്‍ തയ്യാറായിക്കൊള്ളൂ! സിക്ക് നോട്ട് സംസ്‌കാരത്തിനെതിരെ വാളെടുത്ത് ഋഷി; കഴിഞ്ഞ വര്‍ഷം ജിപിമാര്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍; പണിയെടുക്കാത്തവരെ പണം കൊടുത്ത് വളര്‍ത്തില്ല?

ജോലി കണ്ടെത്താന്‍ തയ്യാറാകാത്തവരുടെ ബെനഫിറ്റുകള്‍ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി. ഗവണ്‍മെന്റ് ധനസഹായം നല്‍കുന്നതില്‍ കര്‍ശനമായ നിയന്ത്രണങ്ങളും, സിക്ക് നോട്ട് സംസ്‌കാരത്തിനെതിരെ നിലപാടുകളും പ്രഖ്യാപിക്കുകയായിരുന്നു ഋഷി സുനാക്. ബെനഫിറ്റ് സിസ്റ്റം

നഴ്‌സായ മലയാളി യുവാവ് യുകെയില്‍ മരിച്ച നിലയില്‍ ; മരിച്ചത് ഹാല്‍ലോ പ്രിന്‍സ് അലക്‌സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്‌സായ അരുണ്‍

ഈ അടുത്തകാലത്ത് എത്തിയ മലയാളി കുടുംബത്തിലെ യുവാവ് ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹാല്‍ലോ പ്രിന്‍സ് അലക്‌സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്‌സായ അരുണ്‍ എന്‍ കെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ യുവാവിന്റെ സഹപാഠികളുടെ നേഴ്‌സിങ് ഗ്രൂപ്പിലാണ് മരണ

സാധാരണ ടെന്‍ഷനും പെരുപ്പിച്ച് കാണിക്കരുത്! ബ്രിട്ടന്റെ 'സിക്ക് നോട്ട്' സംസ്‌കാരത്തിനെതിരെ സുനാകിന്റെ പടയൊരുക്കം; ഫിറ്റ് നോട്ട് നല്‍കാനുള്ള ജിപിമാരുടെ അവകാശം പിന്‍വലിക്കും; സ്‌പെഷ്യല്‍ ടീം അവലോകനം ചെയ്യും

ബ്രിട്ടനില്‍ സിക്ക് നോട്ടുകളുടെ ബലത്തില്‍ ജോലിക്ക് പോകാതിരിക്കുന്നത് ലക്ഷങ്ങളാണ്. ഇവര്‍ രാജ്യത്തിന് സൃഷ്ടിക്കുന്ന സാമ്പത്തിക ഭാരവും ചെറുതല്ല. ഈ ഘട്ടത്തിലാണ് സിക്ക് നോട്ട് സംസ്‌കാരത്തിന് എതിരെ പടപൊരുതാന്‍ ഉറച്ച് പ്രധാനമന്ത്രി ഋഷി സുനാക് രംഗത്തിറങ്ങുന്നത്. സാധാരണ ആശങ്കകളെയും