UK News

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 'ഷോക്ക്' തുടരും; അടുത്ത മാസം വീണ്ടുമൊരു 0.5% നിരക്ക് വര്‍ദ്ധന വരുന്നു; പണപ്പെരുപ്പത്തിന് എതിരായ പോരാട്ടത്തില്‍ ആയുധം പ്രയോഗിച്ച് കേന്ദ്ര ബാങ്ക്; സെപ്റ്റംബറില്‍ പലിശ നിരക്കുകള്‍ 2.25 ശതമാനത്തിലെത്തുമെന്ന് വിദഗ്ധര്‍
 രാജ്യത്തെ പണപ്പെരുപ്പ നിരക്ക് പിടിച്ചുനിര്‍ത്താനുള്ള പരിശ്രമത്തിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്. ഇതിന് ഇവരുടെ കൈയിലുള്ള പ്രധാന ആയുധമാണ് പലിശ നിരക്കുകള്‍. തുടര്‍ച്ചയായി ആറ് തവണ വര്‍ദ്ധിപ്പിച്ച പലിശ നിരക്ക് അടുത്ത മാസം വീണ്ടും ഉയരുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.  പണപ്പെരുപ്പത്തിന് എതിരായ പോരാട്ടം ശക്തിപ്പെടുത്തുമ്പോള്‍ അടുത്ത മാസം പലിശ നിരക്കുകളില്‍ 0.5 ശതമാനം പോയിന്റ് വര്‍ദ്ധനവ് പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഉയര്‍ന്ന ലോണ്‍ ചെലവുകള്‍ മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് ആശങ്ക പകരുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.  റോയിറ്റേഴ്‌സ് നടത്തിയ സര്‍വ്വെയില്‍ സെപ്റ്റംബറില്‍ നിരക്കുകള്‍ നിലവിലെ 1.75 ശതമാനത്തില്‍ നിന്നും 2.25 ശതമാനത്തിലേക്ക് കുതിച്ചുചാടുമെന്നാണ് 51 ഇക്കണോമിസ്റ്റുകളില്‍ 30 പേരും

More »

പ്രതിശ്രുത വരനെ ഹീത്രൂ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് വധു മുങ്ങി; വരന്റെ ബാഗുകളും, 5000 പൗണ്ടും കൈക്കലാക്കി; മൂത്രമൊഴിക്കാന്‍ പോയി മടങ്ങിയെത്തുമ്പോള്‍ വധു അപ്രത്യക്ഷം
 വിവാഹം കഴിക്കാനുള്ള യാത്രക്കിടെ പ്രതിശ്രുത വരനെ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് ബാഗുകളും, 5000 പൗിടുമായി വധു മുങ്ങി. 40-കളില്‍ പ്രായമുള്ള ദമ്പതികളാണ് തലേന്ന് എന്‍ഗേജ്‌മെന്റ് കഴിഞ്ഞ ശേഷം റോമിലേക്ക് വിവാഹത്തിനായി യാത്ര ചെയ്യാനെത്തിയത്. എന്നാല്‍ ഹീത്രൂ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വധു സ്ഥലംവിട്ടത്.  ഹീത്രൂവില്‍ വെച്ച് പെട്ടിയും മറ്റും വധുവിന്റെ കൈയില്‍ ഏല്‍പ്പിച്ച്

More »

പ്രധാനമന്ത്രി പദത്തിലേക്കുള്ള പോരാട്ടത്തില്‍ ലിസ് ട്രസിന് ഉത്തേജനം; പത്തില്‍ എട്ട് അടിസ്ഥാന ടോറി അംഗങ്ങളും വോട്ട് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്; നേതാക്കളുടെ ഹസ്റ്റിംഗ്‌സ് കഴിയുന്നതിന് മുന്‍പ് തീരുമാനമെടുത്ത് അംഗങ്ങള്‍
 അടിസ്ഥാന ടോറി അംഗങ്ങളില്‍ പത്തില്‍ എട്ട് പേരും വോട്ട് രേഖപ്പെടുത്തിയെന്നത് പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തില്‍ ലിസ് ട്രസിന് മുന്‍തൂക്കമേകുന്നു. ഋഷി സുനാക് കൂടി ഉള്‍പ്പെടുന്ന പോരാട്ടത്തില്‍ ട്രസിന്റെ പദ്ധതികള്‍ പലതും താളം തെറ്റുന്നുണ്ടെങ്കിലും ഹസ്റ്റിംഗ്‌സ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് വോട്ട് രേഖപ്പെടുത്തുന്നത് മുന്‍ ചാന്‍സലര്‍ക്ക് വിനയാകുമെന്നാണ്

More »

'നിങ്ങളാണ് അടുത്തത്'! ഹാരി പോട്ടര്‍ എഴുത്തുകാരി ജെ.കെ. റൗളിംഗിന് വധഭീഷണി; മുന്നറിയിപ്പ് സല്‍മാന്‍ റുഷ്ദിക്ക് പിന്തുണ അറിയിച്ച് പോസ്റ്റ് ഇട്ടതിന് പിന്നാലെ; റുഷ്ദി സംസാരിച്ച് തുടങ്ങി
 വിഖ്യാത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് പിന്തുണ അറിയിച്ച ഹാരി പോട്ടര്‍ എഴുത്തുകാരി ജെ.കെ. റൗളിംഗിന് വധഭീഷണി. 'നിങ്ങളാണ് അടുത്തത്' എന്ന മുന്നറിയിപ്പാണ് റൗളിംഗിനെ തേടിയെത്തിയത്.  ന്യൂയോര്‍ക്കിലെ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് 75-കാരനായ റുഷ്ദിക്ക് അതിഭീകരമായ വധശ്രമത്തെ അതിജീവിക്കേണ്ടി വന്നത്. 15-ഓളം കത്തിക്കുത്തുകളാണ് അദ്ദേഹത്തിന്

More »

നാല് ദിവസത്തെ ഉഷ്ണതരംഗത്തിന് ഞായറാഴ്ച അവസാനം; മൂന്നാഴ്ച കൊണ്ട് പെയ്യേണ്ട മഴ മൂന്ന് മണിക്കൂറില്‍ പെയ്തിറങ്ങും; കൊടുംചൂടില്‍ നിന്നും ആശ്വാസത്തിലേക്ക് കടക്കുമ്പോള്‍ വെള്ളപ്പൊക്കം
ബ്രിട്ടനില്‍ നാല് ദിവസമായി നീണ്ടുനില്‍ക്കുന്ന ഉഷ്ണതരംഗത്തിന് ഞായറാഴ്ചയോടെ അവസാനമാകും. എന്നാല്‍ മൂന്നാഴ്ച കൊണ്ട് പെയ്യേണ്ട മഴ മൂന്ന് മണിക്കൂറില്‍ പെയ്തിറങ്ങുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. ഇതോടെ പെട്ടെന്നുള്ള വെള്ളപ്പൊക്കവും, വൈദ്യുതി ബന്ധം നഷ്ടമാകുന്നതും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ രൂപപ്പെ ടുമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. അടുത്ത ആഴ്ചയിലേക്ക്

More »

ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ഹോളിഡേ; ടോറികളെ വിമര്‍ശിച്ച ലേബര്‍ പാര്‍ട്ടിക്ക് കീര്‍ സ്റ്റാര്‍മറുടെ മെജോര്‍ക്ക യാത്ര തലവേദന; ജനങ്ങളുടെ സാമ്പത്തിക രംഗത്തെ കുറിച്ച് ആശങ്കപ്പെട്ട നേതാവും, കുടുംബവും വിദേശയാത്രയില്‍; ഇരട്ടത്താപ്പില്‍ വിമര്‍ശനം
 ജീവിതച്ചെലവ് പ്രതിസന്ധികളുടെ പേരില്‍ ടോറി ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്ന ലേബര്‍ പാര്‍ട്ടിക്ക് വിനയായി സ്വന്തം നേതാവിന്റെ വിദേശയാത്ര. ജനജീവിതം ദുസ്സഹമായിരിക്കവെ ടോറി നേതാക്കള്‍ ഹോളിഡേ എടുക്കുന്നതിനെ വിമര്‍ശിച്ച് ദിവസങ്ങള്‍ തികയുന്നതിന് മുന്‍പെയാണ് സര്‍ കീര്‍ സ്റ്റാര്‍മര്‍ മെജോര്‍ക്കയിലേക്ക് പറന്നത്.  ഭാര്യ വിക്ടോറിയയ്ക്കും, രണ്ട് മക്കള്‍ക്കും ഒപ്പമാണ്

More »

വഴിയില്‍ നിന്ന് സ്ത്രീകളോട് അശ്ലീല കമന്റടിക്കുന്നത് ശ്രദ്ധിച്ച് മതി! ലൈംഗിക അപമാനത്തിന് രണ്ട് വര്‍ഷം വരെ ജയില്‍ശിക്ഷ വരുന്നു; അശ്ലീല കമന്റുകളും, ആംഗ്യങ്ങളും കുറ്റകരമാകും; പെണ്‍കുട്ടികളും, സ്ത്രീകളും പതിവായി ഇരയാകുന്നു
 വഴിയിലൂടെ പോകുന്ന സ്ത്രീകളെ എന്ത് വേണമെങ്കിലും പറയാമെന്നും, ലൈംഗികമായി അപമാനിക്കാമെന്നും ചിന്തിക്കുന്ന ചില പുരുഷന്‍മാരുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ലൈംഗികമായി അപമാനിക്കുന്ന പുരുഷന്‍മാര്‍ക്ക് എട്ടിന്റെ പണി കൊടുക്കാനാണ് സര്‍ക്കാരിന്റെ പുതിയ നിയമങ്ങള്‍ വഴിയൊരുക്കുക.  സ്ത്രീകളെ പൊതുസ്ഥലത്ത് വെച്ച് ലൈംഗികമായി അപമാനിക്കുന്ന പുരുഷന്‍മാര്‍ക്ക് രണ്ട് വര്‍ഷം വരെ

More »

50,000 പൗണ്ട് വരുമാനമുള്ളവരും ബ്രിട്ടനില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുന്നു? ജീവിതച്ചെലവുകള്‍ പ്രതിസന്ധിയാകുമ്പോള്‍ അവശ്യസാധനങ്ങള്‍ വാങ്ങുന്നത് വെട്ടിച്ചുരുക്കി മധ്യവര്‍ഗ്ഗക്കാരും; എനര്‍ജി ബില്ലുകള്‍ ഉയരുന്നതോടെ വലിയ വീട്ടുകാരും 'പെടും'
 സമൂഹത്തില്‍ ഭേദപ്പെട്ട നിലയില്‍ ജീവിക്കുന്നുവെന്ന് കരുതുന്ന മിഡില്‍-ക്ലാസ് കുടുംബങ്ങളും അവശ്യസാധനങ്ങള്‍ വാങ്ങുന്നത് കുറയ്ക്കുന്നു. ജീവിതച്ചെലവുകള്‍ കുതിച്ചുയരുമ്പോഴാണ് മിഡില്‍ ക്ലാസ് കുടുംബങ്ങളും ചെലവ് നിയന്ത്രിക്കാന്‍ തുടങ്ങിയിരിക്കുന്നത്.  40,000 പൗണ്ട് മുതല്‍ 50,000 പൗണ്ട് വരെ വരുമാനമുള്ള കാല്‍ശതമാനത്തിലേറെ മുതിര്‍ന്ന ആളുകളാണ് മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ

More »

മഴ വരുന്നുണ്ടേ, പക്ഷെ ആവശ്യത്തിന് പെയ്യില്ല? താപനില വീക്കെന്‍ഡില്‍ 96.8 ഫാരനില്‍ തൊടും; നാല് ദിവസം നീണ്ട ഉഷ്ണതരംഗം പൊടുന്നനെയുള്ള വെള്ളപ്പൊക്കത്തിലും, ഇടിമിന്നലിലും അവസാനിക്കും; ഇംഗ്ലണ്ടിലെ പകുതിയോളം ഇടങ്ങള്‍ വരള്‍ച്ചാബാധിതം
 നാല് ദിവസമായി രാജ്യത്തെ ബേക്ക് ചെയ്യുന്ന ഉഷ്ണതരംഗത്തിന് ഞായറാഴ്ച സമാപ്തിയാകുമെന്ന് റിപ്പോര്‍ട്ട്. വളരെ അനിവാര്യമായി മാറിയ മഴ ഈ ദിവസം വന്നെത്തുമെന്നാണ് പ്രവചനം. എന്നാല്‍ വരള്‍ച്ചയും, വെള്ളത്തിന്റെ ക്ഷാമവും അവസാനിപ്പിക്കാന്‍ ഇത് മതിയാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.  ജൂണിന് ശേഷം ആദ്യമായി രാജ്യത്ത് മഴ വരുന്നുവെന്ന സ്വാഗതാര്‍ഹമായ കാര്യമാണ് മെറ്റ്

More »

ബ്രിട്ടന്റെ പല മേഖലകളിലും മഞ്ഞുപുതച്ചു; ഈസ്റ്റര്‍ വരെ നാട്ടുകാരെ കുളിപ്പിക്കാന്‍ മഴയും; വീക്കെന്‍ഡിലേക്ക് പോകുമ്പോള്‍ ശൈത്യകാല മഴയ്ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്; മഴ ശക്തമാകുമ്പോള്‍ യാത്രാ തടസ്സത്തിനും സാധ്യത

സ്പ്രിംഗ് സീസണിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ബ്രിട്ടനെ അതിശയിപ്പിച്ച് കാലാവസ്ഥ മോശമാകുന്നു. ഈസ്റ്റര്‍ വരെയുള്ള വീക്കെന്‍ഡില്‍ മഴയില്‍ കുളിക്കുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശൈത്യകാല മഴ പെയ്തിറങ്ങുന്നതിന് പുറമെ പല ഭാഗത്തും ശക്തമായ കാറ്റും നേരിടണമെന്ന്

ഋഷി സുനാകിന് പുതിയ തെരഞ്ഞെടുപ്പ് ആശങ്ക! വെയില്‍സില്‍ ടോറികളുടെ വോട്ട് വിഹിതം ഏറ്റവും താഴേക്ക്; കണ്‍സര്‍വേറ്റീവുകള്‍ രാഷ്ട്രീയ രംഗത്തെ 'ബേബിയായ' റിഫോം യുകെയ്ക്ക് ഒരു പോയിന്റ് മാത്രം മുന്നില്‍

അടുത്തിടെ മാത്രം രൂപപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അപേക്ഷിച്ച് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പാര്‍ട്ടിക്ക് പല മേധാവിത്വങ്ങളും അവകാശപ്പെടാന്‍ കഴിയും. എന്നാല്‍ ഈ മേധാവിത്വം വോട്ടര്‍മാര്‍ അംഗീകരിക്കാത്ത അവസ്ഥ വന്നാല്‍ എത്ര പാരമ്പര്യം പ്രസംഗിച്ചിട്ടും

വാടക വര്‍ദ്ധിപ്പിക്കാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സിന് വിലക്ക്; വളര്‍ത്തുമൃഗങ്ങളെ പാര്‍പ്പിക്കുന്നത് നിയമപരമായ അവകാശമാകും; വാടക വീടുകള്‍ പുനരലങ്കരിക്കാം; വാടകക്കാര്‍ക്ക് ശക്തമായ അവകാശങ്ങള്‍ കൈമാറാന്‍ എസ്എന്‍പി ഗവണ്‍മെന്റ്

ലാന്‍ഡ്‌ലോര്‍ഡ്‌സിന് എതിരെ കര്‍ശനമായ നിലപാടുമായി വാടകക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ കൈമാറാന്‍ സ്‌കോട്ട്‌ലണ്ട് ഗവണ്‍മെന്റ്. ചെലവേറിയ മേഖലയില്‍ വാടകയ്ക്ക് കഴിയുന്നതും കടുപ്പമായി മാറുന്ന കാലത്താണ് എസ്എന്‍പി ഈ നടപടി സ്വീകരിക്കുന്നത്. വാടകക്കാര്‍ക്ക് വളര്‍ത്തുമൃഗങ്ങളെ

വേതനം നല്‍കാന്‍ തൊഴിലുടമ മടിച്ചാല്‍ ക്രിമിനല്‍ കുറ്റം ; കഴിഞ്ഞ വര്‍ഷം പിഴ ചുമത്തിയത് 7 മില്യണ്‍ പൗണ്ടോളം ; ദേശീയ മിനിമം വേതനം ഏപ്രില്‍ ആദ്യം മുതല്‍ നടപ്പാക്കുന്നു, ലഭിച്ചില്ലെങ്കില്‍ പരാതി നല്‍കാം

തൊഴിലുടമ വേതനം കൃത്യമായി നല്‍കിയില്ലെങ്കില്‍ അത് ക്രിമിനല്‍ കുറ്റമാണ്. യുകെയിലെ ദേശീയ മിനിമം വേതനം നല്‍കാന്‍ പരാജയപ്പെട്ടാല്‍ പരാതി നല്‍കാവുന്നതാണ്. എച്ച്എം ആര്‍സി വെബ്‌സൈറ്റില്‍ പരാതി നല്‍കാം. ജൂണ്‍ വരെ 200 ലധികം സ്ഥാപനങ്ങള്‍ക്ക് കൃത്യമായ വേതനം നല്‍കാത്തതിന്റെ പേരില്‍ 7

ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ദ്ധന ; കുടിയേറ്റം ജന സംഖ്യാ വര്‍ദ്ധനവിന്റെ പ്രധാന കാരണമാകുന്നു ; പത്തുവര്‍ഷത്തിനിടെ ഇംഗ്ലണ്ടില്‍ ജന സംഖ്യ 40 ലക്ഷത്തോളം വര്‍ദ്ധിച്ചതായി കണക്കുകള്‍

ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.ജനസംഖ്യയില്‍ ഉണ്ടായ വര്‍ദ്ധനവിന് പ്രധാന കാരണം കുടിയേറ്റം തന്നെയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇംഗ്ലണ്ടിലെ ജനസംഖ്യ 40 ലക്ഷത്തോളം വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. 2022

ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് കള്ളത്തരത്തില്‍ പാസായ 148 നഴ്‌സുമാര്‍ക്ക് പണികിട്ടി ; രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ എന്‍എംസിയുടെ നിര്‍ദ്ദേശം ; തട്ടിപ്പ് നടത്തിയതില്‍ അധികവും മലയാളികളെന്ന് സൂചന

മലയാളി നഴ്‌സുമാര്‍ എന്നും എന്‍എച്ച്എസിന് അഭിമാനമായിരുന്നു. ജോലിയിലെ ആത്മാര്‍ത്ഥതയും അര്‍പ്പണ മനോഭാവവുമാണ് കാരണം. അതിനിടയില്‍ കല്ലുകടിയായി പുതിയ റിപ്പോര്‍ട്ടു പുറത്തുവന്നിരിക്കുകയാണ്. ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒഒടി) പരീക്ഷയില്‍ തട്ടിപ്പ് നടത്തി പാസായി ബ്രിട്ടനിലെത്തിയ