UK News

ഇനി ഞാനൊരു അമേരിക്കന്‍! യുഎസ് ഇനി സ്വദേശമെന്ന് സ്ഥിരീകരിച്ച് ഹാരി രാജകുമാരന്‍; അമേരിക്കയിലെ സ്ഥിരതാമസം ഉറപ്പിച്ചെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് കൈമാറി; ഇനിയൊരു മടക്കമില്ല?
മെഗാന്‍ മാര്‍ക്കിള്‍ തനിനിറം കാണിക്കും, ഹാരി രാജകുമാരന്‍ തോറ്റ് തുന്നം പാടി, പെട്ടിയും കിടക്കയുമായി ബ്രിട്ടനിലേക്ക് മടങ്ങും! ഹാരി വിരുദ്ധ മാധ്യമങ്ങള്‍ പാടിനടന്ന ഈ കഥ ഇനി നടക്കില്ലെന്ന് ഉറപ്പായി. ബ്രിട്ടനല്ല, ഇനി യുഎസാണ് തന്റെ താമസസ്ഥലമെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന രേഖകള്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് കൈമാറിയതോടെയാണ് ഇക്കാര്യം ഉറപ്പായത്.  താന്‍ യുഎസിലെ സ്ഥിരതാമസക്കാരനാണെന്ന് സസെക്‌സ് ഡ്യൂക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ ഭാര്യ മെഗാനും, മക്കള്‍ക്കുമൊപ്പം ഇനി ബ്രിട്ടനിലേക്ക് മടങ്ങിവരാനുള്ള സാധ്യതയും മങ്ങുകയാണ്. നാല് വര്‍ഷം മുന്‍പാണ് ഔദ്യോഗിക രാജകീയ ഡ്യൂട്ടികള്‍ ഒഴിവാക്കി സാധാരണ ജീവിതത്തിലേക്ക് രാജകുമാരനും, ഭാര്യയും നീങ്ങിയത്.  ഹാരി രാജകുമാരന്റെ ട്രാവല്‍ കമ്പനിയാണ് ബ്രിട്ടീഷ് അധികൃതര്‍ക്ക് രേഖകള്‍ സമര്‍പ്പിച്ചത്. യുഎസിലേക്ക്

More »

പ്രിയപ്പെട്ടവരെ പരിചരിക്കുന്നതും ബ്രിട്ടനില്‍ ഒരു 'ജോലി' തന്നെ; രോഗം ബാധിച്ചവരെയും, പ്രായമായവരെയും, അംഗവൈകല്യം വന്നവരെയും പരിചരിക്കേണ്ടി വന്നാല്‍ പ്രതിവര്‍ഷം 4200 പൗണ്ട് കെയറര്‍ അലവന്‍സ് കൈപ്പറ്റാം
കുടുംബത്തില്‍ ഒരാള്‍ക്ക് രോഗം ബാധിക്കുകയോ, അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ ഇവരെ പരിപാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ ഇത് ചെയ്യാന്‍ നിര്‍ബന്ധിതമാകുമ്പോള്‍ നമുക്ക് പതിവ് ജോലികള്‍ക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയും വന്നുചേരും. അതുകൊണ്ട് തന്നെയാണ് യുകെയില്‍ ഇത്തരം ഉത്തരവദിത്വം വഹിക്കുന്നവര്‍ക്ക് കെയറര്‍ അലവന്‍സ് ലഭ്യമാക്കുന്നത്.  എന്നാല്‍ അര

More »

എന്‍എച്ച്എസ് ജീവനക്കാരില്‍ പകുതി പേര്‍ക്കും 'പണി മടുത്തു', മറ്റ് ജോലികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം; കോവിഡ് മഹാമാരിക്ക് ശേഷം എന്‍എച്ച്എസില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെട്ട് ജോലിക്കാര്‍; മാനസികമായി തകര്‍ന്ന നിലയില്‍ ഫ്രണ്ട്‌ലൈന്‍ ജോലിക്കാര്‍
എന്‍എച്ച്എസ് ജോലി മറ്റേതെങ്കിലും ജോലി പോലെയല്ല. അതൊരു ജോലിയുമാണ്, അതേ സമയം സേവനവുമാണ്. ആ മനസ്ഥിതി സര്‍ക്കാര്‍ മുതലെടുക്കാന്‍ തുടങ്ങിയതോടെ കനത്ത സമ്മര്‍ദത്തിലുള്ള ജോലിയും ഇതിന്റെ ഭാഗമാണെന്ന നില വന്നിരിക്കുന്നു. 2020-ലെ കോവിഡ് മഹാമാരിക്ക് ശേഷം ഉയര്‍ന്ന കനത്ത സമ്മര്‍ദം ജീവനക്കാരുടെ മാനസിക നിലയെ പോലും ബാധിക്കുകയാണ്.  ഇതോടെയാണ് പകുതിയോളം എന്‍എച്ച്എസ് ജീവനക്കാരും മറ്റ്

More »

ബര്‍മിംഗ്ഹാമില്‍ വഴിതെറ്റിയ യുവതിയെ പള്ളിയിലെ സഹായി ബലാത്സംഗത്തിന് ഇരയാക്കി; സുഹൃത്തിന്റെ വീട്ടിലെത്തിച്ച് ഇയാള്‍ക്കും അക്രമിക്കാന്‍ സഹായിച്ചു; ക്രൂരതയ്ക്ക് ശേഷം തെരുവില്‍ ഉപേക്ഷിച്ചു; കുറ്റവാളികള്‍ക്ക് 16, 15 വര്‍ഷം വീതം ജയില്‍
ബര്‍മിംഗ്ഹാമില്‍ വഴിതെറ്റിയ സ്ത്രീയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗത്തിന് ഇരയാക്കിയ പള്ളി സഹായി, സുഹൃത്തിന്റെ വീട്ടിലെത്തിച്ച് വീണ്ടും അക്രമിക്കാന്‍ വഴിയൊരുക്കി. 39-കാരനായ ഫാബ്രിസ് എംപാറ്റയാണ് ബര്‍മിംഗ്ഹാമിലെ വിന്‍സണ്‍ ഗ്രീന്‍ മേഖലയിലൂടെ ഡ്രൈവ് ചെയ്യുമ്പോള്‍ ആഫ്രിക്കക്കാരിയായ ഇര ഒറ്റപ്പെട്ട് സഹായം തേടിയത്.  ഇവര്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയില്ലെന്നത് മനസ്സിലാക്കിയ

More »

പണപ്പെരുപ്പം 'പ്രതീക്ഷയ്‌ക്കൊത്ത്' കുറഞ്ഞില്ല? വിപണി പ്രതീക്ഷിച്ചില്ലെങ്കിലും തങ്ങളുടെ പ്രവചനങ്ങള്‍ കിറുകൃത്യമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍; അടുത്ത മാസം ലക്ഷ്യമിട്ട 2 ശതമാനത്തിലേക്ക് കുറഞ്ഞാല്‍ പണിതുടങ്ങും?
ബ്രിട്ടനില്‍ പലിശ നിരക്കുകള്‍ എപ്പോള്‍ കുറയ്ക്കും? മോര്‍ട്ട്‌ഗേജുകള്‍ എടുത്തിട്ടുള്ള സകല ആളുകളും ചോദിച്ച് കൊണ്ടിരിക്കുന്ന കാര്യമാണിത്. മാര്‍ച്ച് മാസത്തിലെ പണപ്പെരുപ്പ നിരക്ക് പുറത്തുവന്നതോടെ പെട്ടെന്നൊരു വെട്ടിക്കുറവ് പ്രതീക്ഷിക്കേണ്ടെന്ന നിലപാടിലാണ് സാമ്പത്തിക വിപണികള്‍.  എന്നാല്‍ വിപണി പ്രതീക്ഷിച്ച തോതില്‍ പണപ്പെരുപ്പം കുറഞ്ഞില്ലെന്നതില്‍ അത്ഭുതമൊന്നും

More »

പോലീസിനെ വിശ്വാസമില്ലാത്ത ജനം! ഇംഗ്ലണ്ടില്‍ പോലീസ് സേനയെ വിശ്വാസം കേവലം 40% ജനങ്ങള്‍ക്ക് മാത്രം; ലോകോത്തരമായ സ്‌കോട്ട്‌ലണ്ട് യാര്‍ഡിന്റെ മേലുള്ള വിശ്വാസത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച; ബ്രിട്ടീഷ് പോലീസ് പരാജയമോ?
പോലീസ് ഒരു സമൂഹത്തെ സംബന്ധിച്ച് സുപ്രധാനമാണ്. നിയമപാലനം നടത്തുക മാത്രമല്ല, നിയമവിരുദ്ധ നീക്കങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്ന മനസ്സുകളെ തടഞ്ഞ് നിര്‍ത്താനും സജീവമായി ഇടപെടുന്ന പോലീസ് സേനയ്ക്ക് സാധിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ബ്രിട്ടനിലെ പോലീസ് സേനകള്‍ എവിടെ നില്‍ക്കുന്നുവെന്നതിന്റെ ഉത്തരം കേട്ടാല്‍ ആരും അമ്പരക്കും.  ഇംഗ്ലണ്ടിലെ ജനങ്ങളില്‍ പത്തില്‍ നാല് പേര്‍ക്ക്

More »

ബ്രിട്ടന്റെ പണപ്പെരുപ്പം മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയില്‍; പണപ്പെരുപ്പം 3.2 ശതമാനത്തിലേക്ക് കുറഞ്ഞു; പലിശ നിരക്കുകള്‍ കുറയ്ക്കുന്നത് സംബന്ധിച്ച് സൂചനകളുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയാന്‍ ഇനിയെത്ര കാത്തിരിക്കണം?
ബ്രിട്ടന്റെ പണപ്പെരുപ്പത്തില്‍ കൂടുതല്‍ ആശ്വാസം രേഖപ്പെടുത്തി നിരക്കുകള്‍ മാര്‍ച്ച് വരെയുള്ള 12 മാസത്തിനിടെ 3.2 ശതമാനത്തിലേക്ക് കുറഞ്ഞു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് പണപ്പെരുപ്പം എത്തിച്ചേര്‍ന്നിരിക്കുന്നത്. യുകെ ആദ്യത്തെ പലിശ നിരക്ക്

More »

മകന്റെ കുടുംബത്തോടൊപ്പം താമസിക്കാന്‍ സന്ദര്‍ശക വീസയില്‍ യുകെയിലെത്തിയ പിതാവ് അന്തരിച്ചു
മകനേയും കുടുംബത്തേയും കാണാന്‍ വിസിറ്റിങ് വീസയില്‍ യുകെയിലെത്തിയ പിതാവ് അന്തരിച്ചു. കാസര്‍കോട് കല്ലാര്‍ സ്വദേശിയായ നീലാറ്റുപാറ മുത്തച്ചന്‍ (71) ആണ് അന്തരിച്ചത്. ലങ്കാഷെയറില്‍ താമസിക്കുന്ന ഡിബിന്റെ പിതാവാണ്. മൂന്നു വര്‍ഷം മുമ്പാണ് ഡിബിനും കുടുംബവും യുകെയിലെത്തിയത്. അവധിക്കാലം ചെലവഴിക്കാന്‍ ഒരു മാസം മുമ്പാണ് മാത്തച്ചനും ഭാര്യയുമെത്തിയത്. കഴിഞ്ഞ ഞായറാഴ്ച വയറുവേദനയെ

More »

പാലെന്ന പേരില്‍ കൊക്കെയിന്‍ കടത്ത്; കൊളംബിയയില്‍ നിന്നും ലണ്ടനിലേക്ക് വിമാനത്തില്‍ പറക്കാന്‍ ശ്രമിക്കവെ 25-കാരനായ ബ്രിട്ടീഷ് വിദ്യാര്‍ത്ഥി അറസ്റ്റിലായി; അന്താരാഷ്ട്ര കണ്ണിയുടെ ഭാഗമെന്ന് സംശയിച്ച് പോലീസ്
പാല്‍ പൊടിയെന്ന പേരില്‍ തികച്ചും നിരുപദ്രവപരമായി നാല് പാക്കറ്റും ബാഗിലാക്കി വിമാനത്താവളത്തിലെത്തിയ ബ്രിട്ടീഷ് വിദ്യാര്‍ത്ഥിയെ കുരുക്കി പരിശോധന. കൊളംബിയയില്‍ നിന്നും ലണ്ടനിലേക്ക് വിമാനത്തില്‍ കയറാനെത്തിയ 25-കാരന്റെ കൈയിലുണ്ടായിരുന്ന പാല്‍ പരിശോധിച്ചപ്പോള്‍ അസല്‍ കൊക്കെയിന്‍ ആണെന്ന് തിരിച്ചറിയുകയായിരുന്നു.  കൊക്കെയിന്‍ കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ച കുറ്റത്തിനാണ്

More »

യുകെ റോഡുകളുടെ സ്ഥിതി 'ശോകം'; ഗട്ടറുകളില്‍ വീണ് ബ്രേക്ക് ഡൗണാകുന്ന വാഹനങ്ങളുടെ എണ്ണം കുതിച്ചുയര്‍ന്നു; കാലാവസ്ഥ മെച്ചപ്പെട്ടതിന്റെ അനുഗ്രഹത്തില്‍ ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ കുഴി സംബന്ധമായ വിളി കുറഞ്ഞു

യുകെ റോഡുകളുടെ അവസ്ഥ മോശമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം വഴിയിലെ കുണ്ടിലും കുഴിയിലും പെട്ട് വാഹനങ്ങളുടെ ബ്രേക്ക് ഡൗണ്‍ 9 ശതമാനം വര്‍ദ്ധിച്ചതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് അവസാനം വരെയുള്ള വര്‍ഷത്തില്‍ മോശം റോഡ് പ്രതലങ്ങള്‍ മൂലം 27,205 ബ്രേക്ക്ഡൗണ്‍

കാമുകിക്കൊപ്പം അവധി ആഘോഷിക്കാന്‍ തുര്‍ക്കിയിലെത്തിയ 21 കാരനായ ബ്രിട്ടീഷ് യുവാവിന് ദാരുണാന്ത്യം ; അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീണ് മരണം

തുര്‍ക്കിയിലെ ഹോട്ടലിലെ 5ാം നിലയില്‍ നിന്ന് താഴെ വീണ് ബ്രിട്ടീഷുകാരനായ ടൂറിസ്റ്റിന് ദാരുണാന്ത്യം. ഏപ്രില്‍ 18 ന് പുലര്‍ച്ചെ അന്റാലിയ്ക്ക് സമീപമുള്ള ഹോട്ടലില്‍ താമസിക്കുമ്പോഴാണ് 21 കാരനായ ആന്റണി മാക്‌സ്വെല്‍ ദാരുണമായി മരിച്ചത്. പുറത്തേക്കു സിഗരറ്റ് മേടിക്കാന്‍ ഇറങ്ങിയ ആന്റണി

റുവാന്‍ഡ ബില്‍ നിയമമായി മാറും; ഗവണ്‍മെന്റും, ലോര്‍ഡ്‌സ് അംഗങ്ങളും തമ്മിലുള്ള പോരാട്ടം അര്‍ദ്ധരാത്രി വരെ നീണ്ടു; തെരഞ്ഞെടുക്കപ്പെടാത്ത അംഗങ്ങളുടെ ഭേദഗതികള്‍ മുഴുവന്‍ തള്ളി എംപിമാര്‍; അനധികൃത കുടിയേറ്റക്കാരെ പറപ്പിക്കുമോ?

റുവാന്‍ഡ സേഫ്റ്റി ബില്‍ നിയമമായി മാറും. അവസാന മണിക്കൂറുകളില്‍ ബില്ലിനെതിരായ പോരാട്ടം ലോര്‍ഡ്‌സ് അവസാനിപ്പിച്ചതോടെയാണ് ഗവണ്‍മെന്റ് ബില്‍ നിയമമായി മാറുന്നതിലേക്ക് വഴിതുറന്നത്. നിരവധി ആഴ്ചകളായി ബില്‍ തടയാനുള്ള ശ്രമത്തിലായിരുന്നു ഹൗസ് ഓഫ് ലോര്‍ഡ്‌സ് അംഗങ്ങള്‍. യുകെയില്‍

വീട് വില്‍പ്പന അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിപണിയില്‍ ഒഴുകിയെത്തിയത് 20% അധികം വീടുകള്‍; മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ദ്ധന വാങ്ങലിനെ ബാധിക്കുന്നു; വീട് വില കുറയുമോ?

ബ്രിട്ടനിലെ ഭവനവിപണിയില്‍ വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണം അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍. ഇതോടെ വീടുകളുടെ വില താഴുമോയെന്ന ചോദ്യമാണ് വ്യാപകമായി ഉയരുന്നത്. ഒരു വര്‍ഷത്തെ മുന്‍പത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വിപണിയില്‍ 20 ശതമാനം അധികം വീടുകളുണ്ടെന്നാണ്

യുകെയിലേക്ക് 10 ദിവസത്തേക്ക് മഴ വരുന്നു; ലണ്ടന്‍, ബ്രിസ്റ്റോള്‍, ഷെഫീല്‍ഡ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ മഴ വ്യാപിക്കും; വ്യാഴാഴ്ചയോടെ മാറിയ കാലാവസ്ഥ നേരിടണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

വരണ്ട കാലാവസ്ഥയില്‍ വീക്കെന്‍ഡ് ആസ്വദിച്ചതിന് പിന്നാലെ യുകെയിലേക്ക് മഴയുടെ വരവ്. വ്യാഴാഴ്ച മുതല്‍ രാജ്യത്ത് മഴയുടെ ആരംഭമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ഇത് 10 ദിവസത്തേക്ക് നീണ്ടുനില്‍ക്കുമെന്നാണ് സൂചന. യുകെയിലെ മിക്ക പ്രദേശങ്ങളിലും ഓരോ ദിവസവും മഴ

നാടുകടത്തിയാല്‍ മാനസിക ആരോഗ്യം തകരും! കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ കുറ്റവാളിക്ക് യുകെയില്‍ തുടരാന്‍ അനുമതി; സ്വദേശത്തേക്ക് മടങ്ങിയാല്‍ ജീവനൊടുക്കുമെന്ന ഡോക്ടറുടെ റിപ്പോര്‍ട്ട് തുണയായി?

ബലാത്സംഗ കേസിലെ പ്രതിയെ പോലും നാടുകടത്താന്‍ ശേഷിയില്ലാതെ ബ്രിട്ടന്‍! കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ കുറ്റവാളിക്കാണ് നാടുകടത്തലില്‍ നിന്നും മാനസിക ആരോഗ്യത്തിന്റെ പേരില്‍ ഇളവ് ലഭിച്ചത്. കൗമാരക്കാരിയായ പെണ്‍കുട്ടിയെ അക്രമിച്ച കേസില്‍ ജയിലിലായിരുന്ന കുറ്റവാളിയെ 2014-ലാണ്