UK News

യുകെ മലയാളികളെ തേടി മറ്റൊരു മരണ വാര്‍ത്ത കൂടി ; നോര്‍ത്താംപ്ടണില്‍ മൂവാറ്റുപുഴ സ്വദേശി ജയ്‌മോന്‍ പോള്‍ അന്തരിച്ചു ; 42 വയസ്സുമാത്രമുള്ള ജോയ്‌മോന്റെ മരണം വിശ്വസിക്കാനാകാതെ പ്രിയപ്പെട്ടവര്‍
മൂന്നു മാസം മുമ്പാണ് 39 കാരനായ താമരശേരി സ്വദേശി വിനോദ് യുകെയില്‍ മരിച്ചത്. ഇപ്പോഴിതാ മറ്റൊരു യുവാവിന്റെ ജീവന്‍ കൂടി നഷ്ടമായിരിക്കുകയാണ്. നോര്‍ത്താംപ്ടണില്‍ മൂവാറ്റുപുഴ സ്വദേശി ജയ്‌മോന്‍ പോളിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് പ്രിയപ്പെട്ടവര്‍. ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ക്ഷീണം തോന്നുന്നുവെന്ന് പറഞ്ഞ് കിടക്കാന്‍ പോയ ജെയ്‌മോനെ ശരീരം നിശ്ചലമായ നിലയിലാണ് ഭാര്യ കാണുന്നത്. ഉടന്‍ തന്നെ ഭാര്യ സന്ധ്യ അയല്‍വീടുകാരായ മലയാളികളുടെ അടക്കം സഹായം തേടിയിരുന്നു. ആംബുലന്‍സ് എത്തും മുമ്പേ സിപിആര്‍ നല്‍കി ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമം നടത്തി. എയര്‍ ആംബുലന്‍സും അടിയന്തര സഹായം വേണ്ടിവന്നാലെന്ന രീതിയില്‍ എത്തിയിരുന്നു. എന്നാല്‍ അഞ്ചു മിനിറ്റിനകം ആംബുലന്‍സ് എത്തി .പാരാമെഡിക്കലുകളുടെ പരിശോധനയില്‍ തന്നെ

More »

ഫിന്‍ലാന്‍ഡിനുള്ള വൈദ്യുതി ബന്ധം 'കട്ട് ചെയ്ത്' റഷ്യ! നാറ്റോ വിഷയത്തില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു; ഹെല്‍സിങ്കിയ്ക്കുള്ള സപ്ലൈ നിര്‍ത്തുമെന്ന് മോസ്‌കോ എനര്‍ജി കമ്പനി; പേയ്‌മെന്റ് പ്രശ്‌നങ്ങളെന്ന് ന്യായീകരണം
 ഫിന്‍ലാന്‍ഡിനുള്ള വൈദ്യുതി വിതരണം നിര്‍ത്തലാക്കാന്‍ റഷ്യ. സേവനദാതാവിന് പണം നല്‍കുന്നതിലെ വീഴ്ച മുന്‍നിര്‍ത്തിയാണ് ഇന്നുമുതല്‍ വൈദ്യുതി വിതരണം നിര്‍ത്തിവെയ്ക്കുന്നതെന്നാണ് റഷ്യയുടെ വാദം. റഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പവര്‍ കമ്പനി ഇന്റര്‍ ആര്‍എഒയാണ് ഫിന്‍ലാന്‍ഡിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തുന്നത്.  മെയ് 6 മുതല്‍ പാന്‍-യൂറോപ്യന്‍

More »

വീണ്ടും ഒമിക്രോണ്‍ ഭീതി; സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള രണ്ട് വേരിയന്റുകള്‍ 'ആശങ്കയെന്ന്' യൂറോപ്യന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍; വാക്‌സിനുകളെ മറികടക്കുമെന്ന് മുന്നറിയിപ്പ്; ആശുപത്രികള്‍ക്കും, ഐസിയുകള്‍ക്കും മേല്‍ സമ്മര്‍ദം ഉയര്‍ത്തും?
 ഒമിക്രോണ്‍ വേരിയന്റ് സൃഷ്ടിക്കുന്ന ആശങ്കയ്ക്ക് അവസാനമാകുന്നില്ല. വാക്‌സിനുകളെ മറികടക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ഒമിക്രോണിന്റെ രണ്ട് പുതിയ സ്‌ട്രെയിനുകളാണ് ആശങ്ക സൃഷ്ടിക്കുന്നത്. സമ്മര്‍ എത്തുന്നതോടെ യൂറോപ്പില്‍ കോവിഡ് കേസുകള്‍ പിടിമുറുക്കുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.  ബിഎ4, ബിഎ5 എന്നീ വേരിയന്റുകള്‍

More »

ബവല്‍ ക്യാന്‍സറിന്റെ വേദനകള്‍ പങ്കുവെച്ച് രാജ്യത്തിന്റെ ഹൃദയം കീഴടക്കിയ ഡിബോറാ ജെയിംസിന് 'ഡെയിംഹുഡ്'; ജീവിതം അവസാനിക്കാന്‍ ദിവസങ്ങള്‍ എണ്ണിക്കഴിയുമ്പോള്‍ ക്യാന്‍സര്‍ ചാരിറ്റിക്കായി സ്വരൂപിച്ചത് മില്ല്യണുകള്‍
 ബവല്‍ ക്യാന്‍സര്‍ പിടിപെട്ട് ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്നതിനിടയിലും തന്റെ അനുഭവങ്ങള്‍ മറയില്ലാതെ പങ്കുവെച്ച് രാജ്യത്തിന്റെ ഹൃദയത്തില്‍ ഇടംനേടിയ ഡിബോറാ ജെയിംസിന് ഡെയിംഹുഡ് സമ്മാനിച്ച് രാജ്ഞി. രണ്ട് മക്കളുടെ അമ്മയായ 40-കാരി തിങ്കളാഴ്ച മുതല്‍ നടത്തിയ ധനസമാഹരണം ഇതിനകം 3.6 മില്ല്യണ്‍ പൗണ്ടാണ് നേടിയത്.  താന്‍ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണെന്ന്

More »

അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ മലയാളി നഴ്‌സിനെ തേടിയെത്തിയത് 'എക്‌സ്ട്രാ-ഓര്‍ഡിനറി' പുരസ്‌കാരം; യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് നോര്‍ത്ത് മിഡ്‌ലാന്‍ഡ്‌സ് എന്‍എച്ച്എസ് ട്രസ്റ്റിലെ മഞ്ജു മാത്യൂസിന് 'ദി ഡെയ്‌സി അവാര്‍ഡ്'
 നഴ്‌സിംഗ് രംഗത്ത് സ്തുത്യുര്‍ഹമായ സേവനങ്ങള്‍ നല്‍കി ആഗോള തലത്തില്‍ തന്നെ അംഗീകാരം നേടുന്നതില്‍ മലയാളി നഴ്‌സുമാര്‍ മുന്നില്‍ തന്നെയുണ്ട്. ഇക്കുറി ലോകം അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിച്ചപ്പോള്‍ ബ്രിട്ടനിലെ മലയാളി സമൂഹത്തിനും സന്തോഷിക്കാനുള്ള വക ലഭിക്കുകയും ചെയ്തു.  യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് നോര്‍ത്ത് മിഡ്‌ലാന്‍ഡ്‌സ് എന്‍എച്ച്എസ് ട്രസ്റ്റിലെ

More »

ബ്രിട്ടനിലെ അഞ്ചില്‍ ഒന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും പിരിച്ചുവിടും, ചെലവു ചുരുക്കല്‍ നീക്കം തിരിച്ചടിയാകുന്നു ; സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് 90000 പേരെയെങ്കിലും പിരിച്ചുവിടേണ്ടിവരുമെന്ന് പ്രധാനമന്ത്രി
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചടിയായി ബോറിസ് സര്‍ക്കാരിന്റെ തീരുമാനം. ചെലവു ചുരുക്കല്‍ നടപടിയുടെ ഭാഗമായി അഞ്ചിലൊന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിടേണ്ടിവരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. ജീവിത ചെലവ് സാധാരണക്കാരെ ദുരിതത്തിലാക്കുകയാണ്. ഇതിനായി അടിയന്തര നടപടികള്‍ വേണമെന്നും കോവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന സര്‍ക്കാരിന് 90000

More »

ബ്രിട്ടനില്‍ 'ചിക്കന്‍ ശങ്ക'! രാജ്യത്തെ ഏറ്റവും വലിയ ചിക്കന്‍ സപ്ലൈയറില്‍ നിന്നും എത്തിയ ചിക്കനില്‍ സാല്‍മോണെല്ല; സൂപ്പര്‍മാര്‍ക്കറ്റും, കണ്‍വീനിയന്‍സ് സ്റ്റോറുകളും ഉത്പന്നങ്ങള്‍ പിന്‍വലിച്ചു; ഫ്രിഡ്ജിലുണ്ടെങ്കില്‍ കഴിക്കരുത്!
 ബ്രിട്ടനില്‍ വിതരണം ചെയ്ത 100-ലേറെ കുക്ക്ഡ് ചിക്കന്‍ ഉത്പന്നങ്ങളില്‍ അപകടകരമായ സാല്‍മോണെല്ല കടന്നുകൂടാന്‍ ഇടയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യ വകുപ്പ് അധികൃതര്‍. കോ-ഓപ്പ്, ആമസോണ്‍, കോസ്റ്റാ, സ്റ്റാര്‍ബക്ക്‌സ് എന്നിങ്ങനെയുള്ള വമ്പന്‍ ഫുഡ് ചെയിനുകളെയും സാല്‍മോണെല്ലാ ബാധ ബാധിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.  സാല്‍മോണെല്ലാ വിഷബാധ പിടികൂടാന്‍ ഇടയുള്ള

More »

ആശുപത്രി നൈറ്റ് ഷിഫ്റ്റില്‍ സഹപ്രവര്‍ത്തകയെ ലൈംഗികമായി അക്രമിച്ചെന്ന കേസില്‍ ഇന്ത്യന്‍ ഡോക്ടറെ കുറ്റവിമുക്തനാക്കി കോടതി; വനിതാ ഡോക്ടറെ അപമാനിച്ചെന്ന ആരോപണം തള്ളിയ വിധിയെ കണ്ണീരോടെ സ്വീകരിച്ച് ഡോക്ടര്‍
 ആശുപത്രിയില്‍ നെറ്റ് ഫിഫ്റ്റിനിടെ വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ഇന്ത്യന്‍ ഡോക്ടറെ കുറ്റവിമുക്തനാക്കി കോടതി. കണ്ണീരോടെയാണ് ഡോക്ടര്‍ വിധിപ്രസ്താവം ശ്രവിച്ചത്. വനിതാ ഡോക്ടറുടെ അനുമതി കൂടാതെ ഇവരെ കെട്ടിപ്പിടിക്കുകയും, ചുംബിക്കുകയും, ശരീരത്തില്‍ കയറിപ്പിടിക്കുകയും ചെയ്‌തെന്നായിരുന്നു ആരോപണങ്ങള്‍.  ഡോര്ഡസെറ്റിലെ ബോണ്‍മൗത്ത് ക്രൗണ്‍ കോടതിയില്‍

More »

അമ്മയുടെ മുന്നില്‍ നിന്നും രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രക്ഷകനായി വീട്ടിലെ വളര്‍ത്തുനായ; അക്രമിയുടെ കാലില്‍ നായ വിടാതെ കടിച്ചതോടെ കുട്ടിയെ മോചിപ്പിച്ച് സ്ഥലംവിട്ടു; പ്രതികളെ തിരഞ്ഞ് പോലീസ്
 ഹാംപ്ഷയറില്‍ രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തകര്‍ത്ത് വീട്ടിലെ വളര്‍ത്തുനായ. ഹാംപ്ഷയര്‍, റിംഗ്‌വുഡ് ദി മൗണ്ടില്‍ രാവിലെ 10.10നും, 10.50നും ഇടെയായിരുന്നു സംഭവം. യുവതി തന്റെ മകളും, നായയുമായി പ്രദേശത്ത് നില്‍ക്കവെയാണ് വളര്‍ത്തുനായയില്‍ താല്‍പര്യം കാണിച്ച് രണ്ട് പുരുഷന്‍മാര്‍ ഇവര്‍ക്ക് അരികിലെത്തിയത്.  എന്നാല്‍ പൊടുന്നനെ കൂട്ടത്തില്‍ ഒരാള്‍

More »

ഇന്ത്യക്കാരനെ തല്ലിക്കൊന്ന ഇന്ത്യക്കാരെ കാത്തിരിക്കുന്നത് ജീവപര്യന്തം; കോടാലിയും, ഗോള്‍ഫ് ക്ലബും, ഹോക്കി സ്റ്റിക്കും, ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് 23-കാരനായ ഡെലിവെറി ഡ്രൈവറെ തല്ലിയും, വെട്ടിയും കൊന്നു; എന്തിന് ചെയ്‌തെന്ന് തെളിവില്ല?

പഞ്ചാബില്‍ നിന്നുള്ള സിഖുകാര്‍ സൃഷ്ടിക്കുന്ന തലവേദനകള്‍ യുകെയിലും വ്യാപകമാണ്. ഖലിസ്ഥാന്‍ വാദം ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ പലപ്പോഴും അവിടുത്തെ ഗവണ്‍മെന്റിനും പാരയാകുന്നുണ്ട്. ഇതിനിടെയാണ് ഒരു തെമ്മാടി സംഘം ഡെലിവെറി ഡ്രൈവറെ വെട്ടിയും, തല്ലിയും കൊലപ്പെടുത്തിയത്. ഈ ഗുണ്ടാ സംഘത്തെ

100 വര്‍ഷത്തെ നിരോധനത്തിന് അവസാനം; ബ്രിട്ടീഷ് സൈനികര്‍ക്കും, ഓഫീസര്‍മാരും പൂര്‍ണ്ണമായി താടി വളര്‍ത്താനുള്ള അംഗീകാരം നല്‍കി രാജാവ്; ബ്രിട്ടീഷ് സേനയില്‍ ഇനി താടി അനുവദിക്കും

ലോകത്തെ ഷേവിംഗ് കമ്പനികള്‍ വലിയ പ്രതിസന്ധിയിലാണ്. കാരണം താടിക്കാരുടെ എണ്ണം കൂടുന്നത് തന്നെ. കോര്‍പറേറ്റ് ലോകത്ത് പോലും ഇപ്പോള്‍ താടി വളര്‍ത്തുന്നതില്‍ പ്രശ്‌നങ്ങളില്ല. ഇതോടെ ഷേവിംഗ് സെറ്റ് പോലുള്ളവ നിര്‍മ്മിച്ചിരുന്ന കമ്പനികള്‍ക്ക് വില്‍പ്പന കുറഞ്ഞു. ഈ മാറ്റം

മരണത്തിലേക്ക് അംഗത്വം എടുക്കുന്നവര്‍! ബ്രിട്ടീഷ് ഡിഗ്നിറ്റാസ് അംഗത്വം 24% കുതിച്ചുയര്‍ന്നു; ദയാവധം നിയമപരമാക്കുന്ന ആദ്യത്തെ യുകെ നേഷനായി മാറാന്‍ സ്‌കോട്ട്‌ലണ്ട്; നിയമം നടപ്പാകുന്നതിന് അരികില്‍

മരണം സ്വാഭാവികമായി തേടിയെത്തേണ്ട കാര്യമാണ്. എന്നാല്‍ ചില ഘട്ടങ്ങളില്‍ മനുഷ്യര്‍ക്ക് മരണം ഒരു അനുഗ്രഹമായി മാറുന്ന സാഹചര്യങ്ങളുണ്ട്. ഈ ഘട്ടങ്ങളില്‍ വിധി കനിയാതെ വരുമ്പോള്‍ സ്വയം ആ വഴി തെരഞ്ഞെടുക്കാന്‍ ചിലര്‍ നിര്‍ബന്ധിതമാകും. ദയാവധത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ച് വരുന്നതിനിടെയാണ്

വാടകക്കാര്‍ക്ക്‌ അധികാരം നല്‍കാനുള്ള ബില്ലില്‍ വെള്ളം ചേര്‍ത്തു; കാരണമില്ലാതെ പുറത്താക്കുന്നത് നിരോധിക്കാനുള്ള നീക്കം വൈകും; മന്ത്രിമാരുടെ പിന്‍വാങ്ങല്‍ ടോറി ബാക്ക്‌ബെഞ്ച് എംപിമാരുടെയും, ലാന്‍ഡ്‌ലോര്‍ഡ്‌സിന്റെയും സമ്മര്‍ദത്തിന് വഴങ്ങി

കാരണമില്ലാതെ വാടകക്കാരെ പുറത്താക്കുന്ന രീതിക്ക് അന്ത്യം കുറിയ്ക്കാനുള്ള സുപ്രധാന നിയമനിര്‍മ്മാണത്തില്‍ പിന്നോട്ട് നീങ്ങി ഗവണ്‍മെന്റ്. വാടകക്കാരുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളിലും വെള്ളം ചേര്‍ത്തിട്ടുണ്ട്. ടോറി ബാക്ക്‌ബെഞ്ച് എംപിമാരും, ലാന്‍ഡ്‌ലോര്‍ഡ്‌സും

ബ്രിട്ടന്റെ പല മേഖലകളിലും മഞ്ഞുപുതച്ചു; ഈസ്റ്റര്‍ വരെ നാട്ടുകാരെ കുളിപ്പിക്കാന്‍ മഴയും; വീക്കെന്‍ഡിലേക്ക് പോകുമ്പോള്‍ ശൈത്യകാല മഴയ്ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്; മഴ ശക്തമാകുമ്പോള്‍ യാത്രാ തടസ്സത്തിനും സാധ്യത

സ്പ്രിംഗ് സീസണിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ബ്രിട്ടനെ അതിശയിപ്പിച്ച് കാലാവസ്ഥ മോശമാകുന്നു. ഈസ്റ്റര്‍ വരെയുള്ള വീക്കെന്‍ഡില്‍ മഴയില്‍ കുളിക്കുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശൈത്യകാല മഴ പെയ്തിറങ്ങുന്നതിന് പുറമെ പല ഭാഗത്തും ശക്തമായ കാറ്റും നേരിടണമെന്ന്

ഋഷി സുനാകിന് പുതിയ തെരഞ്ഞെടുപ്പ് ആശങ്ക! വെയില്‍സില്‍ ടോറികളുടെ വോട്ട് വിഹിതം ഏറ്റവും താഴേക്ക്; കണ്‍സര്‍വേറ്റീവുകള്‍ രാഷ്ട്രീയ രംഗത്തെ 'ബേബിയായ' റിഫോം യുകെയ്ക്ക് ഒരു പോയിന്റ് മാത്രം മുന്നില്‍

അടുത്തിടെ മാത്രം രൂപപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അപേക്ഷിച്ച് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പാര്‍ട്ടിക്ക് പല മേധാവിത്വങ്ങളും അവകാശപ്പെടാന്‍ കഴിയും. എന്നാല്‍ ഈ മേധാവിത്വം വോട്ടര്‍മാര്‍ അംഗീകരിക്കാത്ത അവസ്ഥ വന്നാല്‍ എത്ര പാരമ്പര്യം പ്രസംഗിച്ചിട്ടും