UK News

മങ്കി പോക്‌സ് യൂറോപ്പിലും യുഎസിലും പടര്‍ന്നുപിടിക്കുമ്പോള്‍ ലോകം മുഴുവന്‍ ജാഗ്രതയില്‍ ; യുകെയില്‍ രോഗികള്‍ 20 ആയി ; ഈ വൈറസ് ബാധയെ ഭയക്കണമോ ? കൂടുതല്‍ അറിയാം
ആഫ്രിക്കയില്‍ മാത്രം കേട്ടിരുന്ന മങ്കി പോക്‌സ് യുഎസിലും യൂറോപ്പിലും പടര്‍ന്നുപിടിക്കുകയാണ്.ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ക്കൂടി കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തതോടെ ലോകം കനത്ത ജാഗ്രതയിലാണ്. കോവിഡിന്റെ ആഘാതത്തില്‍ നിന്ന് കരയറുംമുമ്പാണ് മറ്റൊരു പകര്‍ച്ചവ്യാധി വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത്. ആഫ്രിക്കന്‍ ഭാഗങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുന്നതിനെ അത്ര നിസാരമായി കാണാനാകില്ല.യുകെയില്‍ 20 ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യം തന്നെയാണ്. എന്താണ് കുരങ്ങ് പനി ? മങ്കിപോക്‌സ് വൈറസ് ബാധയാണ് കുരുങ്ങ് പനിക്ക് കാരണം. ഓര്‍ത്തോപോക്‌സ് വൈറസ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ് ഈ വൈറസ്.1958 ലാണ് കുരങ്ങ് പനി ആദ്യമായി റിപ്പോര്‍ട്ട്

More »

കോവിഡ് തലവേദന ഒതുങ്ങിയപ്പോള്‍ ബ്രിട്ടന് പുതിയ തലവേദന; മങ്കിപോക്‌സ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; കേസുകള്‍ ഇനിയും ഉയരുമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി; രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍
 കോവിഡ് കേസുകളുടെ ഭാരം കുറഞ്ഞ ആശ്വാസത്തില്‍ നിലയുറപ്പിച്ച് നില്‍ക്കാന്‍ കഴിയാതെ ബ്രിട്ടന്‍. മങ്കിപോക്‌സ് വ്യാപനമാണ് ഇപ്പോള്‍ ആരോഗ്യ രംഗത്ത് പുതിയ ഭീഷണിയാകുന്നത്. 11 കേസുകള്‍ കൂടി കണ്ടെത്തിയെന്ന് ഹെല്‍ത്ത് സെക്രട്ടറി സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം ഇരുപതായി. മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ വൈറസ് പടരുമ്പോള്‍ വാക്‌സിന്‍ ഡോസുകള്‍ ശേഖരിക്കാന്‍ മന്ത്രിമാര്‍

More »

ഡ്രൈവറില്ലാ ബസുകളും, കാറുകളും യുകെയിലെ നിരത്തുകളിലേക്ക്; 2025-ഓടെ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ മന്ത്രിമാര്‍; സാങ്കേതികവിദ്യ നടപ്പാക്കാന്‍ 40 മില്ല്യണ്‍ പൗണ്ട് ഗ്രാന്റ് പ്രഖ്യാപിച്ചു; 38,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷ
 നിങ്ങളൊരു ബസില്‍ കയറുമ്പോള്‍ അത് സഞ്ചരിക്കുന്നത് ഡ്രൈവറില്ലാതെയാണെന്ന് കണ്ടാല്‍ ഭയപ്പെടുമോ? ഭയപ്പെടും എന്നാണ് ഉത്തരമെങ്കില്‍ 2025 ആകുമ്പോഴേക്കും നിങ്ങള്‍ ഭയന്ന് വിറയ്ക്കുമെന്നതാണ് അവസ്ഥ. 2025ഓടെ ബ്രിട്ടീഷ് റോഡുകളില്‍ സ്വയം ഡ്രൈവ് ചെയ്യുന്ന ബസുകളും, വാനുകളും അനുവദിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.  സാങ്കേതികവിദ്യ പ്രാവര്‍ത്തികമാക്കാന്‍ 40 മില്ല്യണ്‍ പൗണ്ടാണ്

More »

എന്‍എച്ച്എസ് നഴ്‌സിംഗ് ശേഖരത്തിലേക്ക് വന്‍തോതില്‍ നഴ്‌സുമാരെ സംഭാവന ചെയ്ത് ഇന്ത്യ; 2021-22 വര്‍ഷത്തില്‍ യുകെയില്‍ ജോലി ചെയ്യാന്‍ യോഗ്യത നേടിയത് 37,815 ഇന്ത്യന്‍ നഴ്‌സുമാര്‍; ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണമേറി
 യുകെയുടെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിലേക്ക് എത്തിച്ചേരുന്ന ഇന്ത്യന്‍ നഴ്‌സുമാരുടെ എണ്ണം കുതിച്ചുയര്‍ന്നു. നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ 2021-22 വര്‍ഷത്തെ ഔദ്യോഗിക ഡാറ്റ പുറത്തുവിട്ടപ്പോഴാണ് ഇന്ത്യന്‍ നഴ്‌സുമാര്‍ എന്‍എച്ച്എസില്‍ ചേക്കേറുന്ന ഏറ്റവും വലിയ രണ്ടാമത്തെ രാജ്യക്കാരായത്.  37,815 ഇന്ത്യന്‍ നഴ്‌സുമാരാണ് യുകെയില്‍ ജോലി ചെയ്യാന്‍ യോഗ്യത നേടി

More »

1970 വീണ്ടും ആവര്‍ത്തിക്കുമോ ? താച്ചര്‍ ഭരണകാലത്ത് ജനം നല്‍കിയ വലിയ വില അനുസ്മരിച്ച് പത്രം ; മോര്‍ട്ട്‌ഗേജ് നിരക്ക് ഉയര്‍ന്നത് 500 ശതമാനം, കറന്റ് ബില്‍ നാലിരട്ടി ; പണപ്പെരുപ്പത്തിന്റെ അവസ്ഥയില്‍ ചില ഓര്‍മ്മപ്പെടുത്തലിങ്ങനെ
ബ്രിട്ടന്‍ പണപ്പെരുപ്പത്തില്‍ സമ്മര്‍ദ്ദത്തിലാണ്. 1970ലെ സ്ഥിതി ഓര്‍മ്മിപ്പിക്കുകയാണ് പത്രങ്ങള്‍. പണപ്പെരുപ്പം ഉയര്‍ന്നതോടെ ഭവന വായ്പയെടുത്തവര്‍ പെട്ടു. വസ്ത്രങ്ങളുടെ വില അഞ്ഞൂറ് ശതമാനം ഉയര്‍ന്നു. വൈദ്യുത ചാര്‍ജ്ജ് നാലിരട്ടി, മദ്യത്തിന്റെ വില മൂന്നിരട്ടി. സാധനങ്ങളുടെ വില കൂടി ജനങ്ങളെ പിഴിയുന്ന അവസ്ഥയായിരുന്നു. ഇപ്പോഴിതാ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍

More »

ബ്രിട്ടനില്‍ മങ്കിപോക്‌സ് കേസുകള്‍ ഇരട്ടിയായി ഉയര്‍ന്നു; പകര്‍ച്ചവ്യാധിയുടെ ഉത്ഭവം കണ്ടുപിടിക്കാന്‍ കഴിയാതെ ആരോഗ്യ മേധാവികള്‍; ഭൂരിപക്ഷം രോഗികളും സ്വവര്‍ഗ്ഗാനുരാഗികള്‍; പുരുഷന്‍മാര്‍ സൂക്ഷിക്കുക?
 ബ്രിട്ടനില്‍ കണ്ടെത്തിയ മങ്കിപോക്‌സ് കേസുകളുടെ എണ്ണം ഇരട്ടിയായി ഉയര്‍ന്നു. വൈറസിന്റെ ഉത്ഭവ കേന്ദ്രം കണ്ടുപിടിക്കാന്‍ കഴിയാതെ ആരോഗ്യ വകുപ്പ് മേധാവികള്‍. നേരത്തെ കണ്ടെത്തിയ 9 കേസുകള്‍ക്ക് പുറമെ മറ്റ് 11 രോഗികളെ കൂടി തിരിച്ചറിഞ്ഞെന്നാണ് വിവരം.  അതേസമയം പുതിയ രോഗികള്‍ക്ക് മുന്‍പ് യാത്ര ചെയ്ത ചരിത്രമില്ലെന്നത് പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നു. രോഗികളുമായി

More »

നിങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റ് ഷോപ്പിംഗിന് ചെലവേറിയോ? ഐസ്‌ലാന്‍ഡില്‍ സാധനങ്ങളുടെ ശരാശരി വില ഒരൊറ്റ വര്‍ഷം ഉയര്‍ന്നത് 11%; ആല്‍ഡിയില്‍ 9.6%, സെയിന്‍സ്ബറീസില്‍ 1.1%; ഉയരുന്ന ബില്ലുകള്‍ക്കിടയില്‍ ഭക്ഷണവിലയും മുകളിലേക്ക്
 ബ്രിട്ടനില്‍ ജീവിതച്ചെലവുകള്‍ കുതിച്ചുയരുമ്പോള്‍ ഭക്ഷ്യവിലക്കയറ്റത്തില്‍ പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ ജനങ്ങള്‍. എന്നാല്‍ ഡിസ്‌കൗണ്ട് ചെയിനുകളില്‍ പോലും എതിരാളി സൂപ്പര്‍മാര്‍ക്കറ്റുകളേക്കാള്‍ വില ഉയരുന്നുവെന്നാണ് പുതിയ ഡാറ്റ വ്യക്തമാക്കുന്നത്.  കഴിഞ്ഞ 12 മാസത്തിനിടെ ആല്‍ഡി, ഐസ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ ടെസ്‌കോ, ആസ്ദ, മോറിസണ്‍സ്

More »

ശവ സംസ്‌കാര ചടങ്ങില്‍ ഡിജെ പാര്‍ട്ടി ; നൃത്തം ചെയ്യുന്നതും കുഴിമാടത്തിനു ചുറ്റും ചാടുന്നതും അനാദരവെന്ന് വിമര്‍ശനം ; ബിര്‍മിംഗ്ഹാമില്‍ നടന്ന ചടങ്ങ് വിവാദത്തില്‍
യുകെയിലെ ബിര്‍മിംഗ്ഹാമില്‍ നടന്ന ഒരു ശവസംസ്‌കാര ചടങ്ങിലാണ്  ആളുകള്‍ ഡിജെ പാര്‍ട്ടി  നടത്തി നൃത്തം ചെയ്യുന്നത്. വ്യത്യസ്തമായ യാത്രയയപ്പിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കാത്തി എന്നയാളാണ് മരണപ്പെട്ടത്. അവരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം ശവസംസ്‌ക്കാര ചടങ്ങില്‍ ഒത്തുകൂടിയിരുന്നു, പക്ഷേ, ശ്മശാനത്തില്‍ ഡിജെ പാര്‍ട്ടിയില്‍ ആളുകള്‍ നൃത്തം ചെയ്യാന്‍

More »

ഹാരിയുടെയും, മെഗാന്റെയും വീട്ടിലും ക്യാമറ വെച്ച് നെറ്റ്ഫ്‌ളിക്‌സ്; 100 മില്ല്യണ്‍ ഡോളറിന്റെ കരാര്‍ പ്രകാരം ജീവിതരീതി പകര്‍ത്താനും അനുമതി; രാജകുമാരനും, ഭാര്യയും കൂടുതല്‍ 'രാജകീയ ബോംബുകള്‍' പൊട്ടിക്കുമോ?
 100 മില്ല്യണ്‍ ഡോളര്‍ കൊടുക്കുമ്പോള്‍ പരമാവധി ഉപയോഗപ്പെടുത്തുകയെന്നത് നെറ്റ്ഫ്‌ളിക്‌സ് പോലുള്ള കോര്‍പറേറ്റ് കമ്പനികളുടെ ഡിഎന്‍എയില്‍ പെടുന്ന കാര്യമാണ്. ഹാരി രാജകുമാരനും, മെഗാന്‍ മാര്‍ക്കിളുമായി ഓണ്‍ലൈന്‍ സ്ട്രീമിംഗ് വമ്പന്‍ ഒപ്പുവെച്ചിരിക്കുന്നത് മെഗാ ഡീലിലാണ്. ഇതിന്റെ ഭാഗമായി ഇവരുടെ വീട്ടിലും ക്യാമറ ഘടിപ്പിച്ചിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സെന്നാണ്

More »

ഇന്ത്യക്കാര്‍ വിദേശ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന 'പ്രിയപ്പെട്ട രാജ്യം' ഏതാണ്? അത് യുകെയും, കാനഡയുമല്ല; 69% ഇന്ത്യക്കാരും വിദേശ പഠനത്തില്‍ ലക്ഷ്യമിടുന്നത് യുഎസിലേക്ക് പറക്കാന്‍

താങ്ങാന്‍ കഴിയാത്ത ഫീസ്, സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ എന്നിവയ്ക്കിടയിലും വിദേശ പഠനത്തിന് പദ്ധതിയുള്ള 69 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ലക്ഷ്യകേന്ദ്രമായി കാണുന്നത് യുഎസ്. ഓക്‌സ്‌ഫോര്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഗ്ലോബല്‍ മൊബിലിറ്റി ഇന്‍ഡെക്‌സാണ് ഇക്കാര്യം

അവിഹിത ബന്ധം പുലര്‍ത്തിയ യുവതിക്ക് പുതിയ കാമുകനെ കിട്ടിയതില്‍ രോഷം; 21-കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കേസിലെ പ്രതി വിചാരണയുടെ രണ്ടാം ദിനം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍

വനിതാ ഷോജംബറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിട്ട കുതിരയോട്ട പരിശീലകന്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ആത്മഹത്യ ചെയ്തു. 21-കാരി കാറ്റി സിംപ്‌സണനെ കൊലപ്പെടുത്തിയതും, ബലാത്സംഗം ചെയ്തതുമായ കുറ്റങ്ങള്‍ നിഷേധിക്കുന്ന 36-കാരന്‍ ജോന്നാഥന്‍ ക്രൂസ്വെല്ലാണ്

വെയില്‍സിലെ സ്‌കൂള്‍ പ്ലേഗ്രൗണ്ടില്‍ വിദ്യാര്‍ത്ഥിനിയുടെ കത്തിക്കുത്ത്; സ്‌പെഷ്യല്‍ നീഡ്‌സ് ടീച്ചര്‍ക്കും, ഹെഡ് ഓഫ് ഇയറിനും കുത്തേറ്റു; സഹജീവനക്കാരന്‍ ഓടിയെത്തി വിദ്യാര്‍ത്ഥിനിയെ നിരായുധയാക്കി; ഭയചകിതരായി കുട്ടികള്‍

സ്‌കൂളിലെ പ്ലേഗ്രൗണ്ടില്‍ ചോരവീഴ്ത്തി വിദ്യാര്‍ത്ഥിനിയുടെ കത്തിക്കുത്ത്. സ്‌പെഷ്യല്‍ നീഡ്‌സ് അധ്യാപികയ്ക്കും, ഹെഡ് ഓഫ് ഇയറിനുമാണ് കുത്തേറ്റത്. ഓടിയെത്തിയ സഹജീവനക്കാരന്‍ ബലംപ്രയോഗിച്ച് വിദ്യാര്‍ത്ഥിനിയെ നിരായുധയാക്കിയതോടെയാണ് അക്രമത്തിന്

റെന്റേഴ്‌സ് റിഫോം ബില്ലിന് എംപിമാരുടെ അംഗീകാരം; കാരണമില്ലാതെ പുറത്താക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താനുള്ള നയം അനിശ്ചിതമായി നീളും; വാടകക്കാര്‍ക്ക് സമാധാനമായി കഴിയാനുള്ള അവകാശം മന്ത്രിമാര്‍ നിഷേധിക്കുന്നുവെന്ന് വിമര്‍ശനം

ഗവണ്‍മെന്റിന്റെ റെന്റേഴ്‌സ് റിഫോം ബില്ലിന് അനുകൂലമായി വിധിയെഴുതി എംപിമാര്‍. അകാരണമായി പുറത്താക്കുന്നത് നിരോധിക്കാനുള്ള നയം നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നതാണ് കല്ലുകടിയായി മാറുന്നത്. സെക്ഷന്‍ 21 പ്രകാരമുള്ള കാരണം കാണിക്കാതെയുള്ള പുറത്താക്കല്‍

മുന്‍ കാമുകനില്‍ നിന്നും കടം വാങ്ങിയ 1000 പൗണ്ട് തിരികെ കൊടുക്കാന്‍ കഴിഞ്ഞില്ല; യുവാവിനെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വിളിച്ചുവരുത്തി പുതിയ കാമുകനെ ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തി കൗമാരക്കാരി; കൊലയാളികള്‍ക്ക് ജീവപര്യന്തം ശിക്ഷ

മുന്‍ കാമുകനെ കൊലപ്പെടുത്താന്‍ കൗമാരക്കാരിയായ പെണ്‍കുട്ടി നടത്തിയ ഗൂഢാലോചനയുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ട് ഡോക്യുമെന്ററി. 2018-ലാണ് സ്‌കോട്ട്‌ലണ്ടിലെ ഒറ്റപ്പെട്ട സംരക്ഷിത പ്രകൃതി മേഖലയില്‍ വെച്ച് 27-കാരനായ സ്റ്റീവെന്‍ ഡൊണാള്‍ഡ്‌സണ്‍ കൊല്ലപ്പെടുത്തുന്നത്. 26 തവണയാണ് ഇയാള്‍ക്ക്

പ്രതിരോധ ചിലവുകള്‍ക്കായി കൂടുതല്‍ തുക വകയിരുത്തി ; 2030 ഓടെ പ്രതിരോധ ചിലവ് പ്രതിവര്‍ഷം 87 ബില്യണ്‍ പൗണ്ടായി ഉയരും

പ്രതിരോധം ശക്തമാക്കേണ്ട അവസ്ഥയില്‍ കൂടുതല്‍ തുക നീക്കിവച്ച് യുകെ ജിഡിപിയുടെ 2.5 ശതമാനം പ്രതിരോധ ചിലവുകള്‍ക്കായി നീക്കിവയ്ക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു ഇതനുസരിച്ച് 2030 ഓടെ യുകെയുടെ പ്രതിവര്‍ഷം പ്രതിരോധ ചിലവ് 87 മില്യണ്‍ പൗണ്ടായി ഉയരും പ്രതിരോധ ചിലവ് ഉയര്‍ത്തണമെന്നതില്‍