UK News

യുക്രെയ്ന്‍ യുദ്ധ സമയം മാത്രം ഋഷി സുനകിന്റെ ഭാര്യയ്ക്ക് റഷ്യയില്‍ നിന്നും ആറു മില്യണ്‍ പൗണ്ട് ഡിവിഡന്റ് ; ഋഷി സുനാകിനേയും ഭാര്യയേയും വിടാതെ മാധ്യമങ്ങള്‍
ചാന്‍സലര്‍ ഋഷി സുനാകിന് മേല്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍. അതും ഒരു രീതിയിലും കുറ്റം പറയേണ്ടതില്ലാത്ത അവസരത്തില്‍ വിമര്‍ശിക്കാന്‍ വേണ്ടിയൊരു വിമര്‍ശനം എന്ന പോലെയാണ് ഋഷി സുനാകും ഭാര്യയും കുറ്റപ്പെടുത്തലുകള്‍ക്ക് ഇരയാകുന്നത്. ഇന്ത്യന്‍ ഐടി ഭീമനായ ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളാണ് അക്ഷത. ഇന്‍ഫോസിസില്‍ ഓഹരിയുമുണ്ട്. അതിന്റെ നികുതി അടക്കുന്നത് സംബന്ധിച്ച് വിവാദം ഉയര്‍ന്നപ്പോള്‍ അക്ഷത നികുതി അടക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. യുക്രെയ്ന്‍ യുദ്ധ കാലത്തും ഇന്‍ഫോസിസ് റഷ്യയില്‍ പ്രവര്‍ത്തനം തുടര്‍ന്നിരുന്നു. ഇവിടെ നിന്നും ഈ കാലയളവില്‍ ലാഭ വിഹിതമായി ആറു മില്യണ്‍ പൗണ്ട് അക്ഷതയ്ക്ക് ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാഭ വിഹിതമായി 16 ഇന്ത്യന്‍ രൂപ വച്ച് ഓരോ ഓഹരിക്കും നല്‍കുമെന്നാണ് ഇന്‍ഫോസിസ്

More »

റഷ്യന്‍ സൈന്യത്തിനെതിരെ പോരാട്ടം നടത്തിയ ബ്രിട്ടീഷ് പട്ടാളക്കാരന്‍ കീഴടങ്ങി ; കൊല്ലരുതെന്നാവശ്യപ്പെട്ട് ബ്രിട്ടന്‍ ; യുക്രെയ്‌നെ സഹായിക്കുന്നവര്‍ക്ക് തിരിച്ചടിയെന്ന നിലപാടില്‍ റഷ്യയും
യുദ്ധം മുറുകുന്നതോടെ യുക്രെയ്‌നില്‍ പ്രതിസന്ധിയും രൂക്ഷമാകുകയണ്. ഭക്ഷ്യ ക്ഷാമവും ആയുധ ക്ഷാമവും യുക്രെയ്‌നെ ബുദ്ധിമുട്ടിക്കുകയാണ്. മരിയുപോളിലെ ഒരു വിഭാഗം യുക്രെയ്ന്‍ സൈനീകരാണ് ഭക്ഷണവും ആയുധവുമില്ലാത്തതിനാല്‍ റഷ്യന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയത്.  റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യുന്ന ബ്രിട്ടീഷ് സൈനീകനുള്‍പ്പെടെയാണ് കീഴടങ്ങിയത്. ബ്രിട്ടീഷ് സൈനീകന്‍ തന്നെ യുദ്ധ

More »

ലോക്ക്ഡൗണ്‍ ലംഘിച്ച് നടന്ന ബര്‍ത്ത്‌ഡേ പാര്‍ട്ടി നീണ്ടത് വെറും 9 മിനിറ്റ്; കോവിഡ് യോഗത്തിനെത്തിയ ചാന്‍സലര്‍ ചടങ്ങില്‍ പെട്ടു; മരണത്തെ അതിജീവിച്ചെത്തിയ പ്രധാനമന്ത്രിക്ക് 'സര്‍പ്രൈസ്' നല്‍കിയ ബര്‍ത്ത്‌ഡേയുടെ പേരില്‍ പിഴ ഈടാക്കി മെറ്റ്
 ലോക്ക്ഡൗണ്‍ സമയത്ത് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ 56 വയസ്സ് തികച്ചിരുന്നു. ആഘോഷങ്ങള്‍ വിലക്കിയ ഘട്ടത്തിലും മരണത്തെ മുഖാമുഖം കണ്ടെത്തിയ പ്രധാനമന്ത്രിക്ക് ഒരു ചെറിയ സര്‍പ്രൈസ് നല്‍കാനായിരുന്നു 2020 ജൂണില്‍ സഹായികള്‍ ശ്രമിച്ചത്. എന്നാല്‍ ഒന്‍പത് മിനിറ്റ് മാത്രം നീണ്ട ആ ബര്‍ത്ത്‌ഡേ പാര്‍ട്ടി ബോറിസിനെ പ്രതിസന്ധിയില്‍ ചാടിച്ചിരിക്കുകയാണ്.  ലോക്ക്ഡൗണ്‍ നിയമങ്ങള്‍

More »

ഹീത്രൂ വിമാനത്താവളത്തില്‍ സിഖ് ജീവനക്കാരന് നേരെ ചാമ്പ്യന്‍ റേസിംഗ് ഡ്രൈവറുടെ വംശീയ തെറിവിളി; എയര്‍പോര്‍ട്ടില്‍ പാര്‍ക്ക് ചെയ്ത ലാന്‍ഡ് റോവറിന് കേടുപാട് പറ്റി; പരിശോധിക്കാനായി പിടിച്ചുവലിച്ച മുന്‍ ബ്രിട്ടീഷ് ചാമ്പ്യന് 1000 പൗണ്ട് പിഴ
 ഹീത്രൂ വിമാനത്താവളത്തില്‍ സിഖ് വംശജനെ വംശീയമായി അധിക്ഷേപിച്ച ചാമ്പ്യന്‍ റേസിംഗ് ഡ്രൈവര്‍ ജാമി സ്‌പെന്‍സിന് 1000 പൗണ്ടോളം പിഴ. എയര്‍പോര്‍ട്ടില്‍ പാര്‍ക്ക് ചെയ്ത തന്റെ ലാന്‍ഡ് റോവറിന് കേടുപാട് സംഭവിച്ചതിന്റെ പേരിലുള്ള തര്‍ക്കത്തിനിടെയാണ് സിഖ് വംശജനായ ജോലിക്കാരനെ പിടിച്ചുവലിക്കുകയും, വംശീയ അസഭ്യം മുഴക്കുകയും ചെയ്തത്.  കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 4ന് സ്‌പെയിനില്‍

More »

വിമാനത്താവളയില്‍ കാത്തിരിപ്പിന്റെ ദുരിതം താണ്ടാതെ നാട്ടിലേക്ക് പോകാനാകില്ല ; യാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ നേരത്തെയെത്തി സെക്യൂരിറ്റി ചെക്ക് പൂര്‍ത്തിയാക്കണം ; അപ്രതീക്ഷിതമായി ഫ്‌ളൈറ്റ് റദ്ദാക്കലും തിരിച്ചടിയാകുന്നു
വിമാനത്താവളങ്ങളില്‍ യാത്രാ ദുരിതത്തിന്റെ നാളുകളാണ്. മാഞ്ചസ്റ്റര്‍, ഹീത്രൂ, ബര്‍മ്മിങ്ഹാം വിമാനത്താവളത്തില്‍ യാത്രക്കാരുടെ നീണ്ട ക്യൂവാണ്. ജീവനക്കാരുടെ കുറവു മൂലമാണ് വിമാനത്താവളത്തിലെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുന്നത്. ജീവനക്കാരുടെ കുറവു മൂലം വിമാനങ്ങളും റദ്ദാക്കുന്നത് ഒരു സ്ഥിരം സംഭവമായിരിക്കുകയാണ്. യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ക്ക് നല്ല ക്ഷമ വേണ്ടിവരുമെന്ന്

More »

ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച കേവലം 0.1 ശതമാനം; ചാന്‍സലര്‍ ഋഷി സുനാകിന് പുതിയ തലവേദന; കുടുംബത്തിന്റെ നികുതി വിഷയങ്ങള്‍ പാട്ടാക്കി വിവാദം ആളിക്കത്തിക്കുമ്പോള്‍ ജിഡിപി വളര്‍ച്ചാ വേഗത കുറഞ്ഞത് പാരയാകുമോ?
 കുടുംബത്തിന്റെ നികുതി വിഷയങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ ആരോപണങ്ങളായി ഉന്നയിക്കുന്നതിനിടെ ചാന്‍സലര്‍ക്ക് പുതിയ തലവേദന. സമ്പദ് വ്യവസ്ഥ വളരുന്നതിന്റെ വേഗത കുറഞ്ഞതാണ് ഋഷി സുനാകിന് പാരയാകുന്നത്. 0.1 ശതമാനം മാത്രമാണ് ഇക്കുറി വളര്‍ച്ചയെന്നത് സുനാകിന് ആശങ്കയാകുന്ന വിഷയമാണ്.  ഏതാനും ദിവസങ്ങളായി സുനാകും, കുടുംബവും ബ്രിട്ടീഷ് മാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. ഇത്

More »

എന്‍എച്ച്എസ് ആശുപത്രികളിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ അമിതസമ്മര്‍ദത്തില്‍ പൊറുതിമുട്ടുന്നു; ജോലിഭാരം കുറയ്ക്കാന്‍ ജിപിമാരോട് കൂടുതല്‍ സമയം ജോലി ചെയ്യാന്‍ നിര്‍ദ്ദേശം; ഈസ്റ്റര്‍ വീക്കെന്‍ഡില്‍ നഷ്ടമാകുന്ന അപ്പോയിന്റ്‌മെന്റുകള്‍ റീഷെഡ്യൂള്‍ ചെയ്യും
 രോഗികളെ കൊണ്ട് നിറയുന്ന ആക്‌സിഡന്റ് & എമര്‍ജന്‍സി യൂണിറ്റുകളെ സഹായിക്കാന്‍ ജിപിമാര്‍ കൂടുതല്‍ സമയം ജോലി ചെയ്യണമെന്ന് എന്‍എച്ച്എസ് നിര്‍ദ്ദേശം. ഓരോ മേഖലയിലും പ്രാക്ടീസുകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദ്ദേശം വ്യക്തമാക്കുന്നത്.  ഈസ്റ്റര്‍ പ്രമാണിച്ച് നാല് ദിവസം നീളുന്ന വീക്കെന്‍ഡ് വരുന്നതിനാല്‍ നഷ്ടപ്പെടുന്ന അപ്പോയിന്റ്‌മെന്റുകള്‍

More »

ബ്രിട്ടനില്‍ എനര്‍ജി ബില്ലുകള്‍ വര്‍ഷത്തില്‍ 5000 പൗണ്ടിലേക്കോ? ജീവിതം പൊറുതിമുട്ടിയ ജനങ്ങളെ ഭയപ്പെടുത്തി എനര്‍ജി ക്യാപ് പ്രവചനം; ഉക്രെയിന്‍ യുദ്ധം നീണ്ടുപോയാല്‍, ഗ്യാസ് വിതരണം പ്രതിസന്ധിയിലാകും; ബില്ലുകള്‍ കുതിച്ചുയരും
 ഉക്രെയിനില്‍ കടന്നുകയറിയ റഷ്യ വിജയം നേടാനാകാതെ മടങ്ങുമ്പോള്‍ ആശ്വാസത്തിന് വകയുണ്ട്. എന്നാല്‍ ഉക്രെയിനിലെ വിമത മേഖലകളെ സ്വതന്ത്രമാക്കാന്‍ റഷ്യന്‍ അക്രമണം കടുപ്പിക്കുകയാണ്. ഈ ഘട്ടത്തില്‍ റഷ്യ, ഉക്രെയിന്‍ സംഘര്‍ഷം മാസങ്ങള്‍ നീണ്ടുപോകുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ ബ്രിട്ടനിലെ സാധാരണക്കാരന്റെ അടുക്കളയില്‍ പ്രതികരണം ഉണ്ടാകുമെന്നതാണ് അവസ്ഥ! ഉക്രെയിന്‍ യുദ്ധം ഗ്യാസ്

More »

ആദ്യകാലത്ത് യുകെയിലെത്തിയ ആലപ്പുഴ മുഹമ്മ സ്വദേശി ജെയിംസ് കുര്യന്‍ ഷ്രൂസ് ബെറിയില്‍ അന്തരിച്ചു ; മലയാളി സമൂഹത്തെ ചേര്‍ത്തുപിടിച്ച വ്യക്തിത്വം ; അപ്രതീക്ഷിത വിയോഗ വാര്‍ത്തയില്‍ ഞെട്ടലോടെ പ്രിയപ്പെട്ടവര്‍
ആദ്യകാലത്ത് കുടിയേറിയ ഷ്രൂസ്ബറിയിലെ മലയാളി ജെയിംസ് കുര്യന്‍ യോഗ്യവീട് അന്തരിച്ചു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. 50 വര്‍ഷത്തോളമായി യുകെയിലെത്തിയ അദ്ദേഹം മലയാളി സമൂഹത്തിന് പ്രിയങ്കരനാണ്. നാട്ടില്‍ നിന്ന് പുതിയതായി എത്തുന്ന ഓരോരുത്തര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സഹായം നല്‍കാനും മുന്നിലുള്ള വ്യക്തിയായിരുന്നു. ആലപ്പുഴ മുഹമ്മ സ്വദേശിയായ ജെയിംസ് കുര്യന്‍ നഴ്‌സിങ്

More »

20 പേര്‍ക്കുള്ള ബോട്ടില്‍ 112 പേര്‍; ഇംഗ്ലീഷ് ചാനലില്‍ അഞ്ച് കുടിയേറ്റക്കാര്‍ മരിച്ചത് തിരക്ക് കൂടി ഉണ്ടായ അപകടത്തിലെന്ന് ഫ്രഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍; ചിലര്‍ ശ്വാസം മുട്ടി മരിച്ചു, മറ്റുള്ളവര്‍ മുങ്ങിയും; ആളുകള്‍ മരിച്ചുവീണപ്പോഴും ബോട്ട് മുന്നോട്ട്

ബ്രിട്ടനില്‍ അനധികൃത കുടിയേറ്റം തടയാനുള്ള റുവാന്‍ഡ ബില്‍ പാസായ ദിവസം തന്നെ ഇംഗ്ലീഷ് ചാനല്‍ കടക്കാനുള്ള ശ്രമത്തില്‍ അഞ്ച് കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ചെറുബോട്ടില്‍ തിങ്ങിഞെരുങ്ങിയതിനെ തുടര്‍ന്നാണ് പലരും ശ്വാസംമുട്ടി മരിച്ചതെന്നാണ് ഇപ്പോള്‍ ഫ്രഞ്ച് അന്വേഷണ

ചത്താലും ആംബുലന്‍സ് കിട്ടില്ല! ഹൃദയാഘാതവും, സ്‌ട്രോക്കും നേരിട്ടാല്‍ രോഗികളുടെ അരികിലെത്താന്‍ എന്‍എച്ച്എസ് ആംബുലന്‍സുകള്‍ക്ക് സമയമേറെ വേണം; ഇംഗ്ലണ്ടിലെ ഒരൊറ്റ മേഖലയില്‍ ഒഴികെയുള്ളവയുടെ പ്രതികരണം മെല്ലെപ്പോക്കില്‍

ആംബുലന്‍സ് സേവനം അതിവേഗം ലഭിക്കേണ്ട ഒന്നാണ്. അടിയന്തര ആവശ്യങ്ങള്‍ നേരിടുമ്പോഴാണ് പലപ്പോഴും ആംബുലന്‍സ് സേവനം തേടുന്നത്. ഹൃദയാഘാതം, സ്‌ട്രോക്ക് പോലുള്ള അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ പ്രതികരണം അതിവേഗത്തില്‍ ഉണ്ടായില്ലെങ്കില്‍ രോഗികളുടെ അവസ്ഥ മാരകമായി മാറും. എന്നാല്‍

യുകെ റോഡുകളുടെ സ്ഥിതി 'ശോകം'; ഗട്ടറുകളില്‍ വീണ് ബ്രേക്ക് ഡൗണാകുന്ന വാഹനങ്ങളുടെ എണ്ണം കുതിച്ചുയര്‍ന്നു; കാലാവസ്ഥ മെച്ചപ്പെട്ടതിന്റെ അനുഗ്രഹത്തില്‍ ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ കുഴി സംബന്ധമായ വിളി കുറഞ്ഞു

യുകെ റോഡുകളുടെ അവസ്ഥ മോശമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം വഴിയിലെ കുണ്ടിലും കുഴിയിലും പെട്ട് വാഹനങ്ങളുടെ ബ്രേക്ക് ഡൗണ്‍ 9 ശതമാനം വര്‍ദ്ധിച്ചതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് അവസാനം വരെയുള്ള വര്‍ഷത്തില്‍ മോശം റോഡ് പ്രതലങ്ങള്‍ മൂലം 27,205 ബ്രേക്ക്ഡൗണ്‍

കാമുകിക്കൊപ്പം അവധി ആഘോഷിക്കാന്‍ തുര്‍ക്കിയിലെത്തിയ 21 കാരനായ ബ്രിട്ടീഷ് യുവാവിന് ദാരുണാന്ത്യം ; അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീണ് മരണം

തുര്‍ക്കിയിലെ ഹോട്ടലിലെ 5ാം നിലയില്‍ നിന്ന് താഴെ വീണ് ബ്രിട്ടീഷുകാരനായ ടൂറിസ്റ്റിന് ദാരുണാന്ത്യം. ഏപ്രില്‍ 18 ന് പുലര്‍ച്ചെ അന്റാലിയ്ക്ക് സമീപമുള്ള ഹോട്ടലില്‍ താമസിക്കുമ്പോഴാണ് 21 കാരനായ ആന്റണി മാക്‌സ്വെല്‍ ദാരുണമായി മരിച്ചത്. പുറത്തേക്കു സിഗരറ്റ് മേടിക്കാന്‍ ഇറങ്ങിയ ആന്റണി

റുവാന്‍ഡ ബില്‍ നിയമമായി മാറും; ഗവണ്‍മെന്റും, ലോര്‍ഡ്‌സ് അംഗങ്ങളും തമ്മിലുള്ള പോരാട്ടം അര്‍ദ്ധരാത്രി വരെ നീണ്ടു; തെരഞ്ഞെടുക്കപ്പെടാത്ത അംഗങ്ങളുടെ ഭേദഗതികള്‍ മുഴുവന്‍ തള്ളി എംപിമാര്‍; അനധികൃത കുടിയേറ്റക്കാരെ പറപ്പിക്കുമോ?

റുവാന്‍ഡ സേഫ്റ്റി ബില്‍ നിയമമായി മാറും. അവസാന മണിക്കൂറുകളില്‍ ബില്ലിനെതിരായ പോരാട്ടം ലോര്‍ഡ്‌സ് അവസാനിപ്പിച്ചതോടെയാണ് ഗവണ്‍മെന്റ് ബില്‍ നിയമമായി മാറുന്നതിലേക്ക് വഴിതുറന്നത്. നിരവധി ആഴ്ചകളായി ബില്‍ തടയാനുള്ള ശ്രമത്തിലായിരുന്നു ഹൗസ് ഓഫ് ലോര്‍ഡ്‌സ് അംഗങ്ങള്‍. യുകെയില്‍

വീട് വില്‍പ്പന അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിപണിയില്‍ ഒഴുകിയെത്തിയത് 20% അധികം വീടുകള്‍; മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ദ്ധന വാങ്ങലിനെ ബാധിക്കുന്നു; വീട് വില കുറയുമോ?

ബ്രിട്ടനിലെ ഭവനവിപണിയില്‍ വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണം അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍. ഇതോടെ വീടുകളുടെ വില താഴുമോയെന്ന ചോദ്യമാണ് വ്യാപകമായി ഉയരുന്നത്. ഒരു വര്‍ഷത്തെ മുന്‍പത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വിപണിയില്‍ 20 ശതമാനം അധികം വീടുകളുണ്ടെന്നാണ്