UK News

ഇ ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെ വേക്ക് ഫീല്‍ഡില്‍ വീടിന് തീ പിടിച്ചു ; ഒരാള്‍ ഗുരുതരാവസ്ഥയില്‍
വേക്ക് ഫീല്‍ഡില്‍ വീടിന് തീപിടിച്ച് ഗുരുതരമായി പരിക്കേറ്റയാള്‍ ആശുപത്രിയില്‍. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് പരുക്ക് ഗുരുതരമല്ല.  പൊലീസും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്നാണ് തീ അണച്ചത്. ഈ ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെയാണ് അഗ്നിബാധയുണ്ടായതെന്ന് വെസ്റ്റ് യോര്‍ക്ക് ഷെയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് നടത്തിയ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. കൂടുതല്‍ പേര്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ചാര്‍ജിങ് പ്രശ്‌നമാവുകയാണ്.  യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ചാര്‍ജിങ്ങിനിടെ തീ പിടിച്ച് അപകടങ്ങള്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍. ഇലക്ട്രിക് വാഹനങ്ങളുടെ ജനപ്രീതി ഉയര്‍ന്നിരിക്കുകയുമാണ്.  കഴിഞ്ഞ വര്‍ഷം യുകെയിലാകെ 390 തീപിടിത്തങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ടുണ്ടായി. ഇലക്ട്രിക് ബൈക്കുകള്‍ക്കാണ്

More »

മൂന്ന് മാസം മുമ്പ് മാത്രം എത്തിയ മലയാളി നഴ്‌സ് അയര്‍ലന്‍ഡില്‍ മരണമടഞ്ഞു
മൂന്ന് മാസം മുമ്പ് മാത്രം എത്തിയ മലയാളി നഴ്‌സ് വിജേഷ് വി കെ (32) അയര്‍ലന്‍ഡില്‍ അന്തരിച്ചു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേയ്ക്ക് മടങ്ങിവരവെയാണ് വിജേഷ് കുഴഞ്ഞു വീണ് മരിച്ചത് . അയര്‍ലന്‍ഡിലെ കൗണ്ടി മീത്തിലെ സ്ടാമുള്ളനിലാണ് വിജേഷ് താമസിച്ചിരുന്നത്. വയനാട് താമരശ്ശേരിയാണ് സ്വദേശം. നാട്ടില്‍ സ്റ്റാഫ് നേഴ്‌സ് ആയി ജോലി നോക്കിയിരുന്ന വിജേഷ് കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് ഇവിടെ ജോലിയില്‍

More »

ഇസ്രയേലിനെ തൊട്ടാല്‍ വിവരമറിയും! ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ്; വ്യോമാഭ്യാസങ്ങള്‍ക്കായി വ്യോമപാത അടച്ചിട്ട് തെഹ്‌റാന്‍; മിസൈല്‍ അക്രമണത്തിന് സാധ്യതയെന്ന് വാഷിംഗ്ടണ്‍; യുഎസ് പിന്തുണ 'ഇരുമ്പ് മറയെന്ന്' ജോ ബൈഡന്‍
മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം വ്യാപിക്കുമെന്ന് സൂചനകള്‍ പുറത്ത്. ഇസ്രയേലിനെതിരെ യുദ്ധത്തിന് ഇറാന്‍ തയ്യാറെടുക്കുന്നതായാണ് വാര്‍ത്തകള്‍. എന്നാല്‍ അക്രമണം ഉണ്ടായാല്‍ അമേരിക്കന്‍ പിന്തുണ ഇസ്രയേലിനൊപ്പം ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. ഇസ്രയേലിനെ ഇറാന്‍ അക്രമിക്കുമെന്നാണ് ആശങ്കകള്‍.  'പ്രധാനമന്ത്രി നെതന്യാഹുവിനോട് പറഞ്ഞത് പോലെ,

More »

നികുതിയും, ബെനഫിറ്റുകളും വെട്ടിക്കുറയ്ക്കണം; പണിയെടുക്കാത്ത പുരുഷന്‍മാര്‍ പണിക്കിറങ്ങും; മടിപിടിച്ച പുരുഷന്‍മാരെ ജോലിയില്‍ എത്തിക്കാന്‍ യുകെയ്ക്ക് ഉപദേശവുമായി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്; തൊഴില്‍ അന്വേഷിക്കാത്തവര്‍ 9.25 മില്ല്യണ്‍
ബ്രിട്ടനില്‍ ജോലി ചെയ്യാതെ മടിപിടിച്ച് വീട്ടിലിരുന്നാലും ഏതെങ്കിലും തരത്തിലുള്ള ബെനഫിറ്റുകള്‍ ലഭിക്കുമെന്നത് ഒരു ആകര്‍ഷണീയത തന്നെയാണ്. എന്നാല്‍ ഇത് തന്നെയാണ് ജോലി ചെയ്യാന്‍ യാതൊരു പ്രശ്‌നവും ഇല്ലാതിരുന്നിട്ടും, മടിയുടെയും, നിസ്സാര പ്രശ്‌നങ്ങളുടെയും പേരില്‍ ജോലിയ്ക്ക് പോകാതിരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്.  ഇപ്പോള്‍ ഈ വിഷയത്തില്‍ ബ്രിട്ടന് ഉപദേശവുമായി രംഗത്ത്

More »

അപ്രതീക്ഷിതമായി യുകെ മലയാളികളെ തേടി ഒരു മരണവാര്‍ത്ത കൂടി ; 41 കാരന്‍ ഭക്ഷണം കഴിക്കവേ കുഴഞ്ഞുവീണു മരിച്ചു ; ഉഴവൂരുകാരെ ആകെ വേദനയിലാഴ്ത്തി പ്രശസ്ത ഫോട്ടോഗ്രാഫറായ അജോയുടെ വിയോഗം
യുകെ മലയാളികളെ വേദനയിലാഴ്ത്തി അജോ ജോസഫ് എന്ന 41 കാരന്റെ മരണം .ഉഴവൂര്‍ സ്വദേശിയായ അജോയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രഭാത ഭക്ഷണം കഴിക്കവേ പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഫോണ്‍ ചെയ്തിട്ട് മറുപടിയില്ലാത്തതിനാല്‍ അടുത്ത മുറികളില്‍ താമസിക്കുന്നവര്‍ വന്നു നോക്കിയപ്പോഴാണ് അജോയെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പാരാമെഡിക്കല്‍സിന്റെ

More »

ഡേറ്റിംഗ് ആപ്പില്‍ എംപിമാരുടെ സ്വകാര്യ ഫോണ്‍ നമ്പരുകള്‍ മറ്റൊരാളുമായി പങ്കുവച്ചത് താനെന്ന് സമ്മതിച്ച വില്യം വ്രാഗ് പാര്‍ട്ടി വിപ്പ് സ്ഥാനം രാജിവച്ചു ; സൈബര്‍ ഹണി ട്രാപ്പ് വിവാദത്തില്‍ പുതിയ വഴിത്തിരിവ്
സൈബര്‍ ഹണിട്രാപ്പില്‍ മന്ത്രിയും എംപിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പത്ര പ്രവര്‍ത്തകരും കുടുങ്ങിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. സംഭവം വിവാദമായതോടെ കണ്‍സര്‍വേറ്റീവ് എംപി വില്യം വ്രിഗ് പാര്‍ട്ടി വിപ്പ് സ്ഥാനം രാജിവച്ചു. ഡേറ്റിംഗ് ആപ്പില്‍ എംപിമാരുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ മറ്റൊരാളുമായി പങ്കുവെച്ചത് താനാണെന്ന് വില്യം വ്രാഗ് അറിയിച്ചിരുന്നു. സംഭവത്തില്‍

More »

ബ്രാഡ്‌ഫോഡില്‍ ഷോപ്പിങ് നടത്തവേ 27 കാരിയെ കുത്തി കൊലപ്പെടുത്തിയ സംഭവം ; 25 കാരന്‍ പൊലീസ് പിടിയില്‍ ; കൊലപാതകം അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് അരികില്‍ വച്ച്
യുകെയില്‍ നടന്ന ഞെട്ടിക്കുന്ന കൊലപാതക കേസില്‍ പ്രതി പിടിയില്‍.ബ്രാഡ്‌ഫോഡില്‍ ഷോപ്പിങ് നടത്തവേ 27 കാരിയായ കുല്‍സുമ അക്തര്‍ എന്ന യുവതി കത്തികൊണ്ട് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന 25 കാരനായ യുവാവ് ഹബിബുര്‍ മാസൂമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ബംഗ്ലാദേശ് സ്വദേശിയാണ്. കഴിഞ്ഞ ദിവസം യുവാവിന്റെ ചിത്രം പുറത്തുവിട്ടതോടെയാണ്

More »

എന്‍എച്ച്എസ് ലിംഗമാറ്റ നടപടിക്രമങ്ങള്‍ കൈവിട്ട കളി! മുന്നറിയിപ്പുമായി സ്വതന്ത്ര റിവ്യൂ റിപ്പോര്‍ട്ട്; കുട്ടികള്‍ക്കും, യുവാക്കള്‍ക്കും നല്‍കുന്ന സേവനങ്ങളുടെ രീതി മാറ്റും; അതീവജാഗ്രത വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയും
നാല് വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ എന്‍എച്ച്എസിലെ ലിംഗമാറ്റ ചികിത്സയെ കുറിച്ചുള്ള നേര്‍ചിത്രം പുറത്ത്. കുട്ടികള്‍ക്കും, യുവാക്കള്‍ക്കും നല്‍കുന്ന ചികിത്സകളില്‍ വ്യക്തമായ പ്രശ്‌നങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെന്നാണ് മുന്‍നിര കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍ ഹില്ലാരി ക്ലാസിന്റെ കണ്ടെത്തല്‍.  എന്‍എച്ച്എസ് നല്‍കുന്ന ലിംഗമാറ്റ സേവനങ്ങളില്‍ കാതലായ മാറ്റമാണ്

More »

യൂണിവേഴ്‌സല്‍ ക്രെഡിറ്റും, സ്റ്റേറ്റ് പെന്‍ഷനും വര്‍ദ്ധിച്ചു; ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് വമ്പന്‍ വരുമാന വര്‍ദ്ധന; 901 പൗണ്ട് വരെ ഉയരും; പണപ്പെരുപ്പത്തിന് ആനുപാതികമായി വര്‍ദ്ധിക്കുന്നത് ഈ ബെനഫിറ്റുകള്‍
ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ലഭിക്കുന്ന ബെനഫിറ്റുകളിലും, സ്റ്റേറ്റ് പെന്‍ഷനിലും ബംപര്‍ നേട്ടം സമ്മാനിച്ച് നിരക്കുകള്‍ വര്‍ദ്ധിച്ചു. യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍ 6.7% വര്‍ദ്ധനവും, പെന്‍ഷനില്‍ 8.5% വര്‍ദ്ധനവുമാണ് ലഭ്യമാകുന്നത്. ഇതോടെ പലര്‍ക്കും 901 പൗണ്ട് വരെയാണ് വരുമാന വര്‍ദ്ധന സാധ്യമാകുക.  കഴിഞ്ഞ സെപ്റ്റംബറിലെ പണപ്പെരുപ്പ നിരക്ക് അനുസരിച്ചാണ് ബെനഫിറ്റ് അലവന്‍സുകളിലെ

More »

യുകെ റോഡുകളുടെ സ്ഥിതി 'ശോകം'; ഗട്ടറുകളില്‍ വീണ് ബ്രേക്ക് ഡൗണാകുന്ന വാഹനങ്ങളുടെ എണ്ണം കുതിച്ചുയര്‍ന്നു; കാലാവസ്ഥ മെച്ചപ്പെട്ടതിന്റെ അനുഗ്രഹത്തില്‍ ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ കുഴി സംബന്ധമായ വിളി കുറഞ്ഞു

യുകെ റോഡുകളുടെ അവസ്ഥ മോശമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം വഴിയിലെ കുണ്ടിലും കുഴിയിലും പെട്ട് വാഹനങ്ങളുടെ ബ്രേക്ക് ഡൗണ്‍ 9 ശതമാനം വര്‍ദ്ധിച്ചതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് അവസാനം വരെയുള്ള വര്‍ഷത്തില്‍ മോശം റോഡ് പ്രതലങ്ങള്‍ മൂലം 27,205 ബ്രേക്ക്ഡൗണ്‍

കാമുകിക്കൊപ്പം അവധി ആഘോഷിക്കാന്‍ തുര്‍ക്കിയിലെത്തിയ 21 കാരനായ ബ്രിട്ടീഷ് യുവാവിന് ദാരുണാന്ത്യം ; അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീണ് മരണം

തുര്‍ക്കിയിലെ ഹോട്ടലിലെ 5ാം നിലയില്‍ നിന്ന് താഴെ വീണ് ബ്രിട്ടീഷുകാരനായ ടൂറിസ്റ്റിന് ദാരുണാന്ത്യം. ഏപ്രില്‍ 18 ന് പുലര്‍ച്ചെ അന്റാലിയ്ക്ക് സമീപമുള്ള ഹോട്ടലില്‍ താമസിക്കുമ്പോഴാണ് 21 കാരനായ ആന്റണി മാക്‌സ്വെല്‍ ദാരുണമായി മരിച്ചത്. പുറത്തേക്കു സിഗരറ്റ് മേടിക്കാന്‍ ഇറങ്ങിയ ആന്റണി

റുവാന്‍ഡ ബില്‍ നിയമമായി മാറും; ഗവണ്‍മെന്റും, ലോര്‍ഡ്‌സ് അംഗങ്ങളും തമ്മിലുള്ള പോരാട്ടം അര്‍ദ്ധരാത്രി വരെ നീണ്ടു; തെരഞ്ഞെടുക്കപ്പെടാത്ത അംഗങ്ങളുടെ ഭേദഗതികള്‍ മുഴുവന്‍ തള്ളി എംപിമാര്‍; അനധികൃത കുടിയേറ്റക്കാരെ പറപ്പിക്കുമോ?

റുവാന്‍ഡ സേഫ്റ്റി ബില്‍ നിയമമായി മാറും. അവസാന മണിക്കൂറുകളില്‍ ബില്ലിനെതിരായ പോരാട്ടം ലോര്‍ഡ്‌സ് അവസാനിപ്പിച്ചതോടെയാണ് ഗവണ്‍മെന്റ് ബില്‍ നിയമമായി മാറുന്നതിലേക്ക് വഴിതുറന്നത്. നിരവധി ആഴ്ചകളായി ബില്‍ തടയാനുള്ള ശ്രമത്തിലായിരുന്നു ഹൗസ് ഓഫ് ലോര്‍ഡ്‌സ് അംഗങ്ങള്‍. യുകെയില്‍

വീട് വില്‍പ്പന അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിപണിയില്‍ ഒഴുകിയെത്തിയത് 20% അധികം വീടുകള്‍; മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ദ്ധന വാങ്ങലിനെ ബാധിക്കുന്നു; വീട് വില കുറയുമോ?

ബ്രിട്ടനിലെ ഭവനവിപണിയില്‍ വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണം അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍. ഇതോടെ വീടുകളുടെ വില താഴുമോയെന്ന ചോദ്യമാണ് വ്യാപകമായി ഉയരുന്നത്. ഒരു വര്‍ഷത്തെ മുന്‍പത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വിപണിയില്‍ 20 ശതമാനം അധികം വീടുകളുണ്ടെന്നാണ്

യുകെയിലേക്ക് 10 ദിവസത്തേക്ക് മഴ വരുന്നു; ലണ്ടന്‍, ബ്രിസ്റ്റോള്‍, ഷെഫീല്‍ഡ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ മഴ വ്യാപിക്കും; വ്യാഴാഴ്ചയോടെ മാറിയ കാലാവസ്ഥ നേരിടണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

വരണ്ട കാലാവസ്ഥയില്‍ വീക്കെന്‍ഡ് ആസ്വദിച്ചതിന് പിന്നാലെ യുകെയിലേക്ക് മഴയുടെ വരവ്. വ്യാഴാഴ്ച മുതല്‍ രാജ്യത്ത് മഴയുടെ ആരംഭമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ഇത് 10 ദിവസത്തേക്ക് നീണ്ടുനില്‍ക്കുമെന്നാണ് സൂചന. യുകെയിലെ മിക്ക പ്രദേശങ്ങളിലും ഓരോ ദിവസവും മഴ

നാടുകടത്തിയാല്‍ മാനസിക ആരോഗ്യം തകരും! കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ കുറ്റവാളിക്ക് യുകെയില്‍ തുടരാന്‍ അനുമതി; സ്വദേശത്തേക്ക് മടങ്ങിയാല്‍ ജീവനൊടുക്കുമെന്ന ഡോക്ടറുടെ റിപ്പോര്‍ട്ട് തുണയായി?

ബലാത്സംഗ കേസിലെ പ്രതിയെ പോലും നാടുകടത്താന്‍ ശേഷിയില്ലാതെ ബ്രിട്ടന്‍! കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ കുറ്റവാളിക്കാണ് നാടുകടത്തലില്‍ നിന്നും മാനസിക ആരോഗ്യത്തിന്റെ പേരില്‍ ഇളവ് ലഭിച്ചത്. കൗമാരക്കാരിയായ പെണ്‍കുട്ടിയെ അക്രമിച്ച കേസില്‍ ജയിലിലായിരുന്ന കുറ്റവാളിയെ 2014-ലാണ്