UK News
ഈ അടുത്തകാലത്ത് എത്തിയ മലയാളി കുടുംബത്തിലെ യുവാവ് ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹാല്ലോ പ്രിന്‍സ് അലക്സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്സായ അരുണ്‍ എന്‍ കെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ യുവാവിന്റെ സഹപാഠികളുടെ നേഴ്സിങ് ഗ്രൂപ്പിലാണ് മരണ വിവരം ആദ്യം പുറത്തുവന്നത്. കോട്ടയം സ്വദേശിയായ യുവാവ് ഒരു വര്‍ഷത്തിലേറെ മാത്രമേ ആയിട്ടുള്ളൂ യുകെയില്‍ എത്തിയിട്ട്. ലണ്ടനിലെ പ്രിന്‍സ് അലക്സന്ദ്ര ഹോസ്പിറ്റലില്‍ നേഴ്സ് ആയി ജോലി നോക്കുകയാണ്. ഏതാനും മാസം മുന്‍പാണ് ഭാര്യയും യുകെ ജീവിതത്തിലേക്ക് എത്തുന്നത്. ദമ്പതികള്‍ക്ക് രണ്ടു കൊച്ചു കുട്ടികളാണുള്ളത്. യുവാവ് ജോലി ചെയുന്ന ആശുപത്രിയിലേക്ക് തന്നെയാണ് മൃതദേഹം മാറ്റിയിരിക്കുന്നത്. ഭാര്യ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. കുട്ടികളെ താല്‍ക്കാലികമായി കുടുംബ സുഹൃത്തുക്കള്‍
ബ്രിട്ടനില്‍ സിക്ക് നോട്ടുകളുടെ ബലത്തില്‍ ജോലിക്ക് പോകാതിരിക്കുന്നത് ലക്ഷങ്ങളാണ്. ഇവര്‍ രാജ്യത്തിന് സൃഷ്ടിക്കുന്ന സാമ്പത്തിക ഭാരവും ചെറുതല്ല. ഈ ഘട്ടത്തിലാണ് സിക്ക് നോട്ട് സംസ്കാരത്തിന് എതിരെ പടപൊരുതാന്‍ ഉറച്ച് പ്രധാനമന്ത്രി ഋഷി സുനാക് രംഗത്തിറങ്ങുന്നത്. സാധാരണ ആശങ്കകളെയും വലിയ പ്രശ്നമായി ഊതിപ്പെരുപ്പിച്ച് മാനസിക ആരോഗ്യ അവസ്ഥയായി കാണുന്നത് അപകടമാണെന്ന് അദ്ദേഹം
മെഗാന് മാര്‍ക്കിള്‍ തനിനിറം കാണിക്കും, ഹാരി രാജകുമാരന് തോറ്റ് തുന്നം പാടി, പെട്ടിയും കിടക്കയുമായി ബ്രിട്ടനിലേക്ക് മടങ്ങും! ഹാരി വിരുദ്ധ മാധ്യമങ്ങള്‍ പാടിനടന്ന ഈ കഥ ഇനി നടക്കില്ലെന്ന് ഉറപ്പായി. ബ്രിട്ടനല്ല, ഇനി യുഎസാണ് തന്റെ താമസസ്ഥലമെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന രേഖകള്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് കൈമാറിയതോടെയാണ് ഇക്കാര്യം ഉറപ്പായത്. താന്‍ യുഎസിലെ
കുടുംബത്തില്‍ ഒരാള്‍ക്ക് രോഗം ബാധിക്കുകയോ, അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ ഇവരെ പരിപാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ ഇത് ചെയ്യാന്‍ നിര്‍ബന്ധിതമാകുമ്പോള്‍ നമുക്ക് പതിവ് ജോലികള്‍ക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയും വന്നുചേരും. അതുകൊണ്ട് തന്നെയാണ് യുകെയില്‍ ഇത്തരം ഉത്തരവദിത്വം വഹിക്കുന്നവര്‍ക്ക് കെയറര്‍ അലവന്‍സ് ലഭ്യമാക്കുന്നത്. എന്നാല്‍ അര
എന്‍എച്ച്എസ് ജോലി മറ്റേതെങ്കിലും ജോലി പോലെയല്ല. അതൊരു ജോലിയുമാണ്, അതേ സമയം സേവനവുമാണ്. ആ മനസ്ഥിതി സര്‍ക്കാര്‍ മുതലെടുക്കാന്‍ തുടങ്ങിയതോടെ കനത്ത സമ്മര്‍ദത്തിലുള്ള ജോലിയും ഇതിന്റെ ഭാഗമാണെന്ന നില വന്നിരിക്കുന്നു. 2020-ലെ കോവിഡ് മഹാമാരിക്ക് ശേഷം ഉയര്‍ന്ന കനത്ത സമ്മര്‍ദം ജീവനക്കാരുടെ മാനസിക നിലയെ പോലും ബാധിക്കുകയാണ്. ഇതോടെയാണ് പകുതിയോളം എന്‍എച്ച്എസ് ജീവനക്കാരും മറ്റ്
ബര്‍മിംഗ്ഹാമില്‍ വഴിതെറ്റിയ സ്ത്രീയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗത്തിന് ഇരയാക്കിയ പള്ളി സഹായി, സുഹൃത്തിന്റെ വീട്ടിലെത്തിച്ച് വീണ്ടും അക്രമിക്കാന്‍ വഴിയൊരുക്കി. 39-കാരനായ ഫാബ്രിസ് എംപാറ്റയാണ് ബര്‍മിംഗ്ഹാമിലെ വിന്‍സണ്‍ ഗ്രീന്‍ മേഖലയിലൂടെ ഡ്രൈവ് ചെയ്യുമ്പോള്‍ ആഫ്രിക്കക്കാരിയായ ഇര ഒറ്റപ്പെട്ട് സഹായം തേടിയത്. ഇവര്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയില്ലെന്നത് മനസ്സിലാക്കിയ
ബ്രിട്ടനില്‍ പലിശ നിരക്കുകള്‍ എപ്പോള്‍ കുറയ്ക്കും? മോര്‍ട്ട്ഗേജുകള്‍ എടുത്തിട്ടുള്ള സകല ആളുകളും ചോദിച്ച് കൊണ്ടിരിക്കുന്ന കാര്യമാണിത്. മാര്‍ച്ച് മാസത്തിലെ പണപ്പെരുപ്പ നിരക്ക് പുറത്തുവന്നതോടെ പെട്ടെന്നൊരു വെട്ടിക്കുറവ് പ്രതീക്ഷിക്കേണ്ടെന്ന നിലപാടിലാണ് സാമ്പത്തിക വിപണികള്‍. എന്നാല്‍ വിപണി പ്രതീക്ഷിച്ച തോതില്‍ പണപ്പെരുപ്പം കുറഞ്ഞില്ലെന്നതില്‍ അത്ഭുതമൊന്നും
പോലീസ് ഒരു സമൂഹത്തെ സംബന്ധിച്ച് സുപ്രധാനമാണ്. നിയമപാലനം നടത്തുക മാത്രമല്ല, നിയമവിരുദ്ധ നീക്കങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്ന മനസ്സുകളെ തടഞ്ഞ് നിര്‍ത്താനും സജീവമായി ഇടപെടുന്ന പോലീസ് സേനയ്ക്ക് സാധിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ബ്രിട്ടനിലെ പോലീസ് സേനകള്‍ എവിടെ നില്‍ക്കുന്നുവെന്നതിന്റെ ഉത്തരം കേട്ടാല്‍ ആരും അമ്പരക്കും. ഇംഗ്ലണ്ടിലെ ജനങ്ങളില്‍ പത്തില്‍ നാല് പേര്‍ക്ക്
ബ്രിട്ടന്റെ പണപ്പെരുപ്പത്തില്‍ കൂടുതല്‍ ആശ്വാസം രേഖപ്പെടുത്തി നിരക്കുകള്‍ മാര്‍ച്ച് വരെയുള്ള 12 മാസത്തിനിടെ 3.2 ശതമാനത്തിലേക്ക് കുറഞ്ഞു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് പണപ്പെരുപ്പം എത്തിച്ചേര്‍ന്നിരിക്കുന്നത്. യുകെ ആദ്യത്തെ പലിശ നിരക്ക്