Cinema
സിനിമയില്‍ തനിക്കൊപ്പം അഭിനയിച്ചിട്ടുള്ള നടിമാരില്‍ ഏറ്റവും മികച്ച കെമിസ്ട്രി തോന്നിയിട്ടുള്ളത് സാമന്തയോടാണെന്ന് വെളിപ്പെടുത്തി നടന്‍ നാഗ ചൈതന്യ. തന്റെ പുതിയ ചിത്രമായ 'ബംഗരാജു'വിന്റെ പ്രമോഷന്റെ വേളയിലായിരുന്നു നാഗചൈതന്യയുടെ പ്രതികരണം. ഇതുവരെ ഒപ്പം പ്രവര്‍ത്തിച്ച നടിമാരില്‍ ഏറ്റവും ഓപ്പണ്‍സ്‌ക്രീന്‍ കെമിസ്ട്രി ആരുമായാണ് എന്ന അവതാരകന്റെ ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ തന്നെയാണ് നടന്‍ സാമന്തയുടെ പേര് പറഞ്ഞത്. ഗൗതം മേനോന്‍ ചിത്രം 'യേ മായ ചേസ'യിലാണ് ഇരുവരും ആദ്യമായി ഒരുമിച്ചെത്തിയത്. 2010 ല്‍ പ്രണയത്തിലായ ഇരുവരും വിവാഹിതരാകുന്നത് 2017ലാണ്. പിന്നീട് 2021ല്‍ നിരവധി അഭ്യൂഹങ്ങള്‍ക്കൊടുവില്‍ തങ്ങളുടെ വേര്‍പിരിയല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. വിവാഹ മോചനത്തിന് ശേഷം കഴിഞ്ഞ ദിവസം നാഗ ചൈതന്യ ആദ്യമായി പ്രതികരിച്ചിരുന്നു. ' സാമന്ത
ബോക്‌സിങ് താരം മേരി കോമിന്റെ ജീവിതത്തെ ആധാരമാക്കി 2014 ല്‍ ഒമുങ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'മേരി കോം'. ഇപ്പോഴിതാ 'മേരി കോമി'ല്‍ ഒരിക്കലും താനായിരുന്നില്ല ആ കഥാപാത്രമായി എത്തേണ്ടിയിരുന്നത് എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി. 'മേരി കോം ചെയ്യുന്നതില്‍ എനിക്ക് ഒരുപാട് ആശങ്കകളുണ്ടായിരുന്നു. രാജ്യത്തൊട്ടാകെയുള്ള ജനങ്ങള്‍ക്ക് പ്രചോദനമായ, ജീവിച്ചിരിക്കുന്ന പ്രതിഭ കൂടിയാണ്
ബോഡി ഷെയ്മിംഗിന് എതിരെ പ്രതികരിച്ച് സിനിമാസീരിയല്‍ താരം രശ്മി സോമന്‍. മനുഷ്യരായാല്‍ തടി കൂടുകയും മുടി കൊഴിയുകയും കുരു വരികയും എല്ലാം ചെയ്യും. ഇത് കേള്‍ക്കുമ്പോള്‍ ആത്മവിശ്വാസം തകരും. അതില്‍ നിന്നും രക്ഷപ്പെടാന്‍ നമ്മള്‍ സ്വയം സ്‌നേഹിക്കണം എന്നാണ് രശ്മി സോമന്‍ പറയുന്നത്. തന്റെ സുഹൃത്തില്‍ നിന്നും നേരിട്ട ദുരനുഭവും താരം യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചു. രശ്മി സോമന്റെ
മലയാളത്തില്‍ നാല് വര്‍ഷമായി സജീവമല്ലെങ്കിലും ഏറെ ആരാധകരുള്ള താരമാണ് ഭാവന. നടിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മുഖത്തേക്ക് വെളിച്ചം അരിച്ചിറങ്ങുന്ന രീതിയിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. 'നാമെല്ലാവരും അല്‍പ്പം തകര്‍ന്നവരാണ്, അങ്ങനെയാണ് വെളിച്ചം കടക്കുന്നത്' എന്നാണ് ചിത്രത്തിന് താരം നല്‍കിയ ക്യാപ്ഷന്‍. ജീവിതത്തില്‍ മുന്നോട്ടു
പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഹൃദയം. ജനുവരി 21 നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. അതേസമയം കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുമെന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത്തരം പ്രചരണങ്ങള്‍ തെറ്റാണെന്നും ചിത്രം 21ാം തിയതി തന്നെ തിയേറ്ററില്‍ എത്തുമെന്നും
ഉണ്ണി മുകുന്ദനെ അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റിന് മറുപടി കൊടുത്ത് നാദിര്‍ഷ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍ എന്ന ചിത്രത്തെ പ്രശംസിച്ച് നാദിര്‍ഷ പങ്കുവച്ച പോസ്റ്റിന് താഴെയാണ് നടനെ അധിക്ഷേപിച്ചു കൊണ്ട് കമന്റ് എത്തിയത്. കമന്റ്: ഞാനും നിങ്ങളും അടങ്ങുന്ന ഒരു വിഭാഗം ഇന്ത്യയില്‍ ജീവിക്കേണ്ട എന്ന അജണ്ട നടപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഇന്ന് ഭരണം കയ്യാളുന്ന
അന്നും ഇന്നും മലയാളികളുടെ നിത്യഹരിത നായകനാണ് പ്രേംനസീര്‍. 1989 ജനുവരി 16ന് ആണ് ഇന്ത്യന്‍ സിനിമാ പ്രേമികളെ തന്നെ ഞെട്ടിച്ചു കൊണ്ട് സൂപ്പര്‍ സ്റ്റാറിന്റെ വിയോഗ വാര്‍ത്ത ലോകം അറിഞ്ഞത്. നസീര്‍ മരിക്കുന്നതിന് മുമ്പ് തന്നെ താരം മരിച്ചുവെന്ന വാര്‍ത്ത പ്രചരിക്കാനുണ്ടായ കാരണത്തെ കുറിച്ചാണ് സംവിധായകനും നടനുമായ ലാല്‍അഭിമുഖത്തില്‍ ഇപ്പോള്‍ പങ്കുവെയ്ക്കുന്നത്. ലാലിന്റെ
സുകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പുഷ്പ തിയേറ്ററുകളില്‍ ഓളം സൃഷ്ടിച്ചതിന് പിന്നാലെ ആമസോണ്‍ പ്രൈമിലും എത്തിയിരിക്കുകയാണ്. അല്ലു അര്‍ജുന്‍ നായകനായി എത്തിയപ്പോള്‍ മലയാളി താരം ഫഹദ് ഫാസില്‍ ആണ് ചിത്രത്തില്‍ വില്ലവനായി എത്തിയത്. പുഷ്പ കുതിപ്പ് തുടരുന്നതിനിടെ തനിക്ക് ബോളിവുഡില്‍ സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ സുകുമാര്‍. ഒരു അവസരം
ദിലീപിനെ അനുകൂലിച്ച് പോസ്റ്റിട്ട ഒമര്‍ ലുലുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രേവതി സമ്പത്ത്. പോസ്റ്റിന് താഴെ ഒമര്‍ പങ്കുവച്ച വിവാദമായ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് നടി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുന്നത്. നടന്‍ ദിലീപിനെ തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്നും ദിലീപിന്റെ ഡേറ്റ് കിട്ടിയാല്‍ തീര്‍ച്ചയായും താന്‍ സിനിമ ചെയ്യും എന്നു പറഞ്ഞു കൊണ്ടായിരുന്നു