Cinema

ബ്ലെസ്സിയുടെ ആടുജീവിതം ഇന്നു മുതല്‍ തിയേറ്ററുകളില്‍
ആടുജീവിതം തിയേറ്ററുകളിലെത്താന്‍ മണിക്കൂറുകള്‍ മാത്രം. കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്ന തിയേറ്ററുകളുടെ ലിസ്റ്റുകള്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 300 ല്‍ അധികം തിയേറ്ററുകളില്‍ ചിത്രം ഇന്ന് റിലീസ് ചെയ്യും. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. ഇതിനകം കേരളത്തില്‍ നിന്ന് മാത്രമായി അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മൂന്ന് കോടിയിലധികം രൂപയാണ് സിനിമ നേടിയിരിക്കുന്നത് എന്നാണ് അനലിസ്റ്റുകള്‍ നല്‍കുന്ന സൂചന. സിനിമയുടെ റിലീസ് അടുത്ത് നില്‍ക്കുന്ന ഈ മണിക്കൂറിലെ അഡ്വാന്‍സ് ബുക്കിങ്ങും കൂടി നോക്കുമ്പോള്‍ പൃഥ്വിരാജിന്റെ കരിയര്‍ ബെസ്റ്റ് ഓപ്പണിങ് തന്നെയായിരിക്കും ആടുജീവിതത്തിന് ലഭിക്കുന്നത് എന്ന്

More »

അഡ്വാന്‍സ് ബുക്കിങ്ങില്‍ പുതുചരിത്രവുമായി ആടുജീവിതം
മലയാള സിനിമാപ്രേമികള്‍ 2024ല്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബ്ലെസ്സിയുടെ ആടുജീവിതം. റിലീസ് ചെയ്യാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിയാകുമ്പോള്‍ പ്രേക്ഷകരുടെ ആവേശവും വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു മണിക്കൂറില്‍ ബുക്ക് മൈ ഷോയില്‍ നിന്ന് വിറ്റുപോയ ടിക്കറ്റുകള്‍ ആ ആവേശം വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ മണിക്കൂറില്‍ 8.68 K ടിക്കറ്റുകളാണ്

More »

മഞ്ഞുമ്മല്‍ ബോയ്‌സ് ഇംപാക്ട് ; ഗുണ കേവില്‍ ഒരു മാസത്തിനിടെ എത്തിയത് അര ലക്ഷം സഞ്ചാരികള്‍
 ഇപ്പോഴത്തെ പ്രധാന യാത്ര ഡെസ്റ്റിനേഷന്‍ ഗുണ കേവാണ്. ഗുണ സിനിമയ്ക്ക് ശേഷം കൊടൈക്കനാലിലെ ഗുണ കേവിലേക്ക് പ്രേക്ഷകര്‍ ഒഴുകി തുടങ്ങാന്‍ കാരണം മഞ്ഞുമ്മല്‍ ബോയ്‌സ് ഉണ്ടാക്കായി ഓളമാണ്. സിനിമ വന്‍ പ്രചാരം നേടിയതോടെ സഞ്ചാരികളുടെ തിരക്കാണ് ഇപ്പോള്‍. കഴിഞ്ഞ ഒരു മാസത്തിനിടെ ഗുണ കേവില്‍ വന്ന് പോയത് അന്‍പതിനായിരത്തിലേറെ സഞ്ചാരികളാണ്. ഗുഹയിലേക്കുള്ള പാതയില്‍ പടര്‍ന്ന് കിടക്കുന്ന

More »

കലാകാരന്മാര്‍ക്ക് അവര്‍ക്കിഷ്ടമുള്ളത് സൃഷ്ടിക്കാനും പറയാനും സ്വാതന്ത്ര്യം ഉണ്ടായിരിക്കണം; അനിമല്‍ വിമര്‍ശനത്തില്‍ പ്രതികരണമറിയിച്ച് പൃഥ്വിരാജ്
രണ്‍ബിര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത 'അനിമല്‍' എന്ന ചിത്രം ഒടിടി റിലീസിന് ശേഷവും ചര്‍ച്ചകളില്‍ നിറയുകയാണ്. സ്ത്രീ വിരുദ്ധതയും, വയലന്‍സും ഗ്ലോറിഫൈ ചെയ്യുന്നതാണ് ചിത്രമെന്നാണ് പൊതുവായി ഉയര്‍ന്നുവരുന്ന വിമര്‍ശനം. ഇപ്പോഴിതാ അനിമലിനെ കുറിച്ച് സംസാരിക്കുകയാണ്, പൃഥ്വിരാജ്. കലയില്‍ സെന്‍സറിംഗ് പാടില്ലെന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് താനെന്നും,

More »

'അവളുടെ പുഞ്ചിരിയാണ് എല്ലാ നിറത്തെക്കാളും മികച്ചത്'; പാപ്പുവിനെക്കുറിച്ച് അഭിരാമി സുരേഷ്
അഭിരാമി ഹോളി സ്‌പെഷ്യല്‍ ആയി പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ചേച്ചിയുടെ മകള്‍ പാപ്പു എന്ന് വിളിക്കുന്ന അവന്തികയുടെ വീഡിയോ ആണ് അഭിരാമി പങ്കുവച്ചിരിക്കുന്നത്.  'ഇവിടെ ഇവള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് എല്ലാ ദിവസവും എല്ലാ ഹോളി കളറും കൊണ്ടുവരുന്നുണ്ട്. അവളുടെ പുഞ്ചിരി തന്നെയാണ് നിലനില്‍ക്കുന്ന എല്ലാ കളറുകളെക്കാളും മികച്ചതും അപൂര്‍വമായിട്ടുള്ളതും. ഈ

More »

നടി സുരഭി സന്തോഷ് വിവാഹിതയായി
നടി സുരഭി സന്തോഷ് വിവാഹിതയായി. ബോളിവുഡ് ഗായകന്‍ പ്രണവ് ചന്ദ്രനാണ് വരന്‍. മുംബൈയില്‍ ജനിച്ചുവളര്‍ന്ന പ്രണവ് പയ്യന്നൂര്‍ സ്വദേശിയാണ്. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണ് ഇരുവരുടെയും. കഴിഞ്ഞ നവംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. 'കുട്ടനാടന്‍ മാര്‍പ്പാപ്പ' എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായിക ആയാണ് സുരഭി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാള ചിത്രം

More »

പുഷ്പ' സംവിധായകനൊപ്പം സിനിമ ചെയ്യാന്‍ രാം ചരണ്‍
'പുഷ്പ' സംവിധായകന്‍ സുകുമാറും മൈത്രി മൂവി മേക്കേഴ്‌സും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ നായകനായി രാം ചരണ്‍ എത്തുന്നു. എസ് എസ് രാജമൗലിയുടെ 'ആര്‍ആര്‍ആറി'ന്റെ വമ്പന്‍ വിജയത്തിന് ശേഷം സുകുമാറുമായുള്ള രാം ചരണിന്റെ ഈ കൂട്ടുകെട്ട് നടന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലിനാണ് തുടക്കമിടുന്നത്. 'ആര്‍സി17' എന്നാണ് ചിത്രത്തിന് താല്‍കാലികമായി ടൈറ്റില്‍ നല്‍കിയിരിക്കുന്നത്. മൈത്രി മൂവി

More »

എനിക്ക് മഴ ഇഷ്ടമല്ല, പക്ഷെ ഇത്...; ശ്രീലക്ഷ്മിയുടെ അതീവ ഗ്ലാമറസ് വീഡിയോയുമായി ആര്‍ജിവി
മലയാളി മോഡല്‍ ശ്രീലക്ഷ്മി സതീഷിന്റെ അതീവ ഗ്ലാമറസ് വീഡിയോയുമായി രാം ഗോപാല്‍ വര്‍മ്മ. പുതിയ സിനിമ 'സാരി'യോട് അനുബന്ധിച്ചുള്ള റീല്‍ വീഡിയോയിലാണ് ശ്രീലക്ഷ്മി എന്ന ആരാധ്യ ദേവി അതീവ ഗ്ലാമറസ് ആയി പ്രത്യക്ഷപ്പെട്ടത്. മഴയത്ത് നനയുന്ന വീഡിയോയാണിത്. 'സാരിയില്‍ കാസ്റ്റ് ചെയ്ത ശേഷം ഇവള്‍ ഇപ്പോള്‍ ആരാധ്യ ദേവിയാണ്. ഇതാണ് അവളുടെ ഏറ്റവും പുതിയ റീല്‍. എനിക്ക് ഈ ട്രാന്‍സ്‌ഫൊര്‍മേഷന്‍

More »

പിറന്നാള്‍ ദിനത്തില്‍ മുട്ടുകുത്തി തിരുപ്പതി ക്ഷേത്രപ്പടികള്‍ കയറി ജാന്‍വി കപൂര്‍
തന്റെ പിറന്നാള്‍ ദിനത്തില്‍ മുട്ടുകുത്തി തിരുപ്പതി ക്ഷേത്രപ്പടികള്‍ കയറി ജാന്‍വി കപൂര്‍. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സര്‍ ഓറിയാണ് ജാന്‍വി മുട്ടുകുത്തി ക്ഷേത്ര പടികള്‍ കയറുന്ന വീഡിയോ ഇപ്പോള്‍ പങ്കുവച്ചത്. ഓറിക്കും കാമുകന്‍ ശിഖര്‍ പഹാരിയക്കും ഒപ്പമാണ് ജാന്‍വി തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചത്. 3550 പടിക്കെട്ടുകള്‍ കയറി മൂന്നുപേരും മുകളിലെത്തുന്നത് വീഡിയോയില്‍

More »

സ്‌ക്രീന്‍ സ്‌പേസ് കൂടുതലുള്ളത് മീര ജാസ്മിനായിരുന്നു ,ഒരു കോണ്‍ഫിഡന്‍സ് ഇല്ലായ്മ കാവ്യക്ക് ഉണ്ടായിരുന്നു ; വെളിപ്പെടുത്തി കമല്‍

മീര ജാസ്മിന്‍, കാവ്യ മാധവന്‍, ദിലീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്ത 'പെരുമഴക്കാലം' നിരവധി പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയ ചിത്രമാണ്. കാവ്യ മാധവന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം കൂടിയാണ് പെരുമഴക്കാലം. ഇപ്പോഴിതാ ചിത്രത്തിലെ

'എനിക്ക് വന്ന അതേ അസുഖം തന്നെയാണ് അവനും വന്നത്, രോഗി ആണെന്നറിഞ്ഞാല്‍ ആളുകള്‍ എന്ത് കരുതുമെന്നു കരുതി ; കലാഭവന്‍ മണിയെ കുറിച്ച് സലിം കുമാര്‍

തനിക്ക് വന്ന അതേ അസുഖം തന്നെയായിരുന്നു അന്തരിച്ച നടന്‍ കലാഭവന്‍ മണിക്കും ഉണ്ടായിരുന്നതെന്ന് സലിം കുമാര്‍. എന്നാല്‍ മണി ചികിത്സയ്ക്ക് തയാറായിരുന്നില്ല. രോഗി ആണെന്നറിഞ്ഞാല്‍ ആളുകള്‍ എന്ത് കരുതുമെന്നും സിനിമയില്‍ നിന്ന് പുറത്താക്കുമോ എന്ന ഭയവും മണിക്ക് ഉണ്ടായിരുന്നു എന്നാണ് സലിം

സീമ വിനീത് വിവാഹിതയാകുന്നു

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്‌ജെന്‍ഡറുമായ സീമ വിനീത് വിവാഹിതയാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സീമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. നിഷാന്ത് ആണ് സീമയുടെ വരന്‍. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 'എന്റെ ഹൃദയം കവര്‍ന്നയാളെ കണ്ടെത്തി' എന്ന

വിജയ്‌യുടെ തലയ്ക്കും കൈയ്ക്കും പരിക്ക്;ഗോട്ട് ഷൂട്ടിനിടെ അപകടം?

തമിഴ്‌നാട്ടില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ സിനിമാ താരങ്ങളെത്തുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഗോട്ട് സിനിമയുടെ റഷ്യയിലെ ലൊക്കേഷനില്‍ നിന്നായിരുന്നു നടന്‍ വിജയ് വോട്ട് ചെയ്യുന്നതിനായി ചെന്നൈയിലെത്തിയത്. ആരാധകര്‍ നടന് വലിയ

തുടര്‍ച്ചയായി ഫ്‌ളോപ്പുകള്‍.. നിങ്ങളെ ചിരിപ്പിക്കുന്ന ഞാന്‍ കഴിഞ്ഞ കുറേ കാലമായി കരഞ്ഞു കൊണ്ടിരിക്കുകയാണ്: ദിലീപ്

വര്‍ഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന താന്‍ കുറച്ച് കാലമായി കരയുകയാണെന്ന് നടന്‍ ദിലീപ്. 'പവി കെയര്‍ ടേക്കര്‍' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ദിലീപ് വൈകാരികമായി പ്രതികരിച്ചത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണത്തിന് എത്തിക്കുന്ന ചിത്രമാണ് പവി

ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത് പിടിച്ചെടുത്ത് ഇഡി

ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും സ്വത്ത് ഇഡി പിടിച്ചെടുത്തു. 97.79 കോടി രൂപ വില മതിക്കുന്ന സ്വത്ത് ആണ് ഇഡി പിടിച്ചെടുത്തത്. ബിറ്റ് കോയിന്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് നടപടി. ശില്‍പ്പയുടെ