Cinema
മീര ജാസ്മിന്, കാവ്യ മാധവന്, ദിലീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്ത 'പെരുമഴക്കാലം' നിരവധി പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയ ചിത്രമാണ്. കാവ്യ മാധവന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത ചിത്രം കൂടിയാണ് പെരുമഴക്കാലം. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് കാവ്യയ്ക്ക് ഉണ്ടായിരുന്ന ചില സംശയങ്ങളെ പറ്റി സംസാരിക്കുകയാണ് സംവിധായകന് കമല്‍. 'മീര വളരെ പ്രോമിസിംഗ് ആണ്. ഈ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് പാഠം ഒന്ന് ഒരു വിലാപത്തിന് മീര ജാസ്മിന് ദേശീയ അവാര്‍ഡ് കിട്ടുന്നത്. മീര പ്രൂവ് ചെയ്തു. കാവ്യയ്ക്ക് ആകെ കണ്‍ഫ്യൂഷനായിരുന്നു. കഥ പറഞ്ഞ് കഴിഞ്ഞപ്പോള്‍ റസിയ ആണോ നല്ലത് ഗംഗ ആണോ നല്ലത് എന്ന രീതിയിലൊരു കണ്ഫ്യൂഷന്. ഇടയ്ക്ക് എന്നെ വിളിച്ച് അങ്കിളേ, ഞാന്‍ ഗംഗയായിട്ടാണോ വേണ്ടത് മറ്റേ റോള്‍ എനിക്ക് ചെയ്തൂടെ
തനിക്ക് വന്ന അതേ അസുഖം തന്നെയായിരുന്നു അന്തരിച്ച നടന് കലാഭവന്‍ മണിക്കും ഉണ്ടായിരുന്നതെന്ന് സലിം കുമാര്‍. എന്നാല്‍ മണി ചികിത്സയ്ക്ക് തയാറായിരുന്നില്ല. രോഗി ആണെന്നറിഞ്ഞാല്‍ ആളുകള്‍ എന്ത് കരുതുമെന്നും സിനിമയില്‍ നിന്ന് പുറത്താക്കുമോ എന്ന ഭയവും മണിക്ക് ഉണ്ടായിരുന്നു എന്നാണ് സലിം കുമാര്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്. 'മണിയുടെ മരണം അപ്രതീക്ഷിതം ആയിരുന്നു.
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്ജെന്‍ഡറുമായ സീമ വിനീത് വിവാഹിതയാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സീമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. നിഷാന്ത് ആണ് സീമയുടെ വരന്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 'എന്റെ ഹൃദയം കവര്‍ന്നയാളെ കണ്ടെത്തി' എന്ന ക്യാപ്ഷനോടെയാണ് വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ചത്. അദ്ദേഹത്തിന്റെ ഹൃദയം തനിക്ക്
തമിഴ്നാട്ടില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ സിനിമാ താരങ്ങളെത്തുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഗോട്ട് സിനിമയുടെ റഷ്യയിലെ ലൊക്കേഷനില്‍ നിന്നായിരുന്നു നടന് വിജയ് വോട്ട് ചെയ്യുന്നതിനായി ചെന്നൈയിലെത്തിയത്. ആരാധകര്‍ നടന് വലിയ വരവേല്‍പ്പും നല്‍കിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ശ്രദ്ധ നേടിയിരുന്നു. വോട്ട്
വര്‍ഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന താന്‍ കുറച്ച് കാലമായി കരയുകയാണെന്ന് നടന് ദിലീപ്. 'പവി കെയര്‍ ടേക്കര്‍' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ദിലീപ് വൈകാരികമായി പ്രതികരിച്ചത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണത്തിന് എത്തിക്കുന്ന ചിത്രമാണ് പവി കെയര്‍ ടേക്കര്‍. ഈ സിനിമ വിജയിക്കേണ്ടത് തന്റെയും ഫിയോക്കിന്റെയും ആവശ്യമാണ്. മലയാള
ബിറ്റ്കോയിന് തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും സ്വത്ത് ഇഡി പിടിച്ചെടുത്തു. 97.79 കോടി രൂപ വില മതിക്കുന്ന സ്വത്ത് ആണ് ഇഡി പിടിച്ചെടുത്തത്. ബിറ്റ് കോയിന് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് നടപടി. ശില്‍പ്പയുടെ പുനെയിലുള്ള ബംഗ്ലാവ്, ജുഹുവിലുള്ള ഫ്ളാറ്റ്, ഇക്വിറ്റി ഓഹരികള്‍ എന്നിവയും പിടിച്ചെടുത്ത
വിവാഹത്തിന് ശേഷം അടുത്തിടെയായി നടി പരിനീതി ചോപ്ര പൊതു പരിപാടികളിലോ റെഡ് കാര്‍പറ്റുകളിലോ പ്രത്യക്ഷപ്പെടാറില്ല. ബ്രാന്‍ഡ് ഷൂട്ടുകളും താരം നിര്‍ത്തി വച്ചിരുന്നു. ഇതിന് പിന്നിലെ കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഇപ്പോള്‍. പുതിയ ചിത്രത്തിന്റെ ഭാഗമായാണ് പരിനീതി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് നിര്‍ത്തിവച്ചത്. ഏപ്രില്‍ 12ന് റിലീസ് ചെയ്ത നെറ്റ്ഫ്ളിക്സ്
അബ്ദുല്‍ റഹീമിന്റെ ജീവിതം സിനിമയാക്കാന്‍ താന്‍ സമ്മതിച്ചുവെന്ന ബോബി ചെമ്മണ്ണൂരിന്റെ വാക്കുകള്‍ തള്ളി സംവിധായകന് ബ്ലെസി. കഴിഞ്ഞ ദിവസം പ്രസ് കോണ്‍ഫറന്‍സിലാണ് ബോബി ചെമ്മണ്ണൂര്‍, 18 വര്‍ഷമായി സൗദിയിലെ ജയിലില്‍ കഴിഞ്ഞ അബ്ദുള്‍ റഹീമിന്റെ ജീവിതം സിനിമയാക്കുമെന്ന് പ്രഖ്യാപിച്ചത്. സംവിധായകന് ബ്ലെസിയുമായി സംസാരിച്ചെന്നും പോസറ്റീവ് മറുപടിയാണ് ലഭിച്ചത് എന്നുമായിരുന്നു ബോബി
മകന് അര്ഹാന് ഖാന്റ പോഡ്കാസ്റ്റ് ഷോയില്‍ സംസാരിച്ച മലൈക അറോറയ്ക്ക് കടുത്ത വിമര്‍ശനം. അര്‍ഹാന്റെ ഡമ്പ് ബിരിയാണി എന്ന പോഡ്കാസ്റ്റ് ഷോയിലാണ് മലൈക എത്തിയത്. ഷോയുടെ പ്രമോ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മലൈക മകനായ അര്‍ഹാനോട് ചോദിക്കുന്നത് എപ്പോഴാണ് നിന്റെ കന്യകാത്വം നഷ്ടപ്പെട്ടതെന്നാണ്. ഇതാണ് പലരെയും ചൊടിപ്പിച്ചിരിക്കുന്നത്. എപ്പോഴാണ് നിന്റെ കന്യകാത്വം