World

പുതിയ പ്രസിഡന്റായി ജോ ബൈഡന് സ്ഥാനമേല്‍ക്കുന്നതിന് മുന്‍പ് ട്രംപ് അനുകൂലികള്‍ വലിയ കലാപം നടത്താന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍. രാജ്യം മുഴുവന്‍ അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജനുവരി 20 ബുധനാഴ്ചയാണ് ജോ ബൈഡന് പ്രസിഡന്റായി അധികാരമേല്‍ക്കുക. 50 സംസ്ഥാനങ്ങളിലും ഗൗരവമായ ജാഗ്രതാനിര്‍ദേശമാണ് എഫ്.ബി.ഐ പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിലെ ക്യാപിറ്റോള്‍ മന്ദിരങ്ങളില്‍ ട്രംപ് അനുകൂലികള്‍ പ്രതിഷേധവുമായി എത്താന്‍ സാധ്യതയുണ്ടെന്നും ഇത് അക്രമത്തില്‍ കലാശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നുമാണ് സുരക്ഷാസൈനികര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ജനുവരി 20ന് ക്യാപിറ്റോള്‍ ആക്രമണം ആവര്‍ത്തിക്കാതിരിക്കാനായി എല്ലാ നടപടികളും അമേരിക്ക സ്വീകരിച്ചിട്ടുണ്ട്. ആയിര കണക്കിന് നാഷ്ണല്‍ ഗാര്‍ഡ്

ചൈനയ്ക്ക് വീണ്ടും തിരിച്ചടിയുമായി അമേരിക്ക. ഷവോമി ഉള്‍പ്പെടെ 11 ചൈനീസ് കമ്പനികളെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെതാണ് നടപടി. ചൈനയിലെ രണ്ടാമത്തെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മ്മാതാക്കളാണ് ഷവോമി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അധികാരമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ചൈനയ്ക്കെതിരെ യുഎസിന്റെ നിര്‍ണായക

അമ്മയുടെ ഉദരത്തില്‍ നിന്നും തട്ടിപ്പറിച്ചെടുത്ത് തട്ടിക്കൊണ്ടുപോകലിന് ഇരയായ മകള്‍ക്ക് ഇനി ആശ്വാസിക്കാം. അമ്മയെ കൊന്ന് തന്നെ തട്ടിക്കൊണ്ടുപോയ കൊലപാതകിക്ക് വിധിച്ച വധശിക്ഷ നടപ്പാക്കിയതോടെയാണ് ഈ ആശ്വാസത്തിന് വഴിതുറന്നത്. കുഞ്ഞായിരിക്കവെ തട്ടിക്കൊണ്ടുപോകലിന് ഇരയായ മകള്‍ ഇപ്പോള്‍ സന്തോഷത്തോടെ സാധാരണ ജീവിതം നയിക്കുകയാണ്. 52ാരി ലിസാ മോണ്ട്ഗോമറിക്കാണ് ഫെഡറല്‍ വിധി പ്രകാരം

ലോകം ഇപ്പോഴും കൊറോണാവൈറസിന്റെ നിഴലില്‍ ഭയന്ന് ജീവിക്കുകയാണ്. ഒരു വശത്ത് കാര്യങ്ങള്‍ മെച്ചപ്പെടുത്തുമ്പോള്‍ മറുഭാഗത്ത് കാര്യങ്ങള്‍ കുഴപ്പമാകുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. എന്നാല്‍ ലോകത്തെ ഈ വിധം ലോക്ക്ഡൗണിലാക്കി സമ്പദ് വ്യവസ്ഥകള്‍ തകര്‍ത്തതിന് പിന്നില്‍ ചൈനയുടെ കുതന്ത്രമാണോ? ഈ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുമ്പോള്‍ ബ്രിട്ടീഷ്, യുഎസ് ചാരസംഘടനകള്‍

ഭര്‍ത്താവിനെ പുറംതള്ളി അയാളുടെ മകനെ ജീവിതത്തിലേക്ക് സ്വീകരിച്ച വെയ്റ്റ്ലോസ് ഇന്‍ഫ്ളുവന്‍സര്‍ ഇപ്പോള്‍ ഗര്‍ഭിണി. 35കാരി മാരിന ബല്മാഷേവയാണ് ഭര്‍ത്താവിന്റെ മകനായ 21കാരന് വ്ളാദിമര്‍ വോവാ ഷാവിറിനുമായി പ്രണയത്തിലാണ്. കഴിഞ്ഞ വര്‍ഷം യൂണിവേഴ്സിറ്റി ബ്രേക്കിന് കുടുംബവീട്ടില്‍ എത്തിയപ്പോഴാണ് ഈ പ്രണയത്തിന് തിരികൊളുത്തിയത്. മകനെ പ്രേമിച്ച ഭാര്യയെ അലക്സി ഷാവിറിന്

വെസ്റ്റ് ലണ്ടനില്‍ ഒരു സ്യൂട്ട്കെയ്സില്‍ അടച്ചനിലയില്‍ സ്ത്രീയുടെ മൃതശരീരം കണ്ടെത്തിയ സംഭവത്തിലെ പ്രതിയെ പിടികൂടാന്‍ യൂറോപ്പ് മുഴുവന്‍ വലവീശി പോലീസ്. സൗത്താളിലാണ് 41കാരി ജൊവാന്ന ബൊറൂക്കയുടെ മൃതശരീരം കണ്ടെത്തുന്നത്. 50കാരനായ പെട്രാസ് സാലിനാസിനെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്നത്. ഇയാള്‍ യുകെ വിട്ട് മുങ്ങിയിരിക്കാമെന്നാണ് ഡിറ്റക്ടീവ്സ് കരുതുന്നത്.

കൊറോണാവൈറസിന്റെ പുതിയ യുകെ വേരിയന്റിന് പോസിറ്റീവായി ടെസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം ഇന്ത്യയില്‍ 109 ആയി ഉയര്‍ന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബുധനാഴ്ച 102 പേര്‍ക്കാണ് കോവിഡ് യുകെ വേരിയന്റ് സ്ഥിരീകരിച്ചിരുന്നത്. പുതിയ സ്ട്രെയിനില്‍ പോസിറ്റീവായി ഏഴ് പേര് കൂടി എത്തിയതോടെയാണ് പുതിയ കണക്ക് 109 ആയി ഉയര്‍ന്നത്. വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള പ്രത്യേകം സജ്ജീകരിച്ച

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും ഇംപീച്ച് ചെയ്യാന്‍ തീരുമാനം. ജനപ്രതിനിധിസഭയില്‍ നടന്ന വോട്ടടെടുപ്പിലാണ് തീരുമാനമായത്. 197നെതിരെ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്മെന്റ് പ്രമേയം പാസായത്. അമേരിക്കന്‍ ചരിത്രത്തില്‍ രണ്ടു തവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യത്തെ പ്രസിഡന്റ് ആയി ഡോണള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള സഭയില്‍ 10 റിപ്പബ്ലിക്കന്‍

പാകിസ്ഥാനില്‍ ഒമ്പതു വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഒമ്പതു പേര് അറസ്റ്റില്‍. പാകിസ്ഥാനിലെ സിന്ധ് പ്രിവശ്യയില് ഈ മാസം ഒമ്പതിനാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി ഒമ്പതിനാണ് സിന്ധിലെ ഖൈര്‍പൂരില്‍ പെണ്‍കുട്ടിയെ കാണാതാകുന്നത്. ബന്ധുക്കളും പൊലീസും ഏറെ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ജനുവരി 11 ന് സ്ഥലത്തെ വാഴത്തോട്ടത്തില്‍

യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് കൂടുതല്‍ മാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ; ആശങ്കാജനകമായ സാഹചര്യമെന്ന് റിപ്പോര്‍ട്ട്
യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് കൂടുതല്‍ മാരകമായേക്കാമെന്ന മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. ഇതിന് തെളിവുകളുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി. വകഭേദം വന്ന കൊറോണ വൈറസ് ചില പ്രായക്കാര്‍ക്ക് 30 മുതല്‍ 40 ശതമാനം വരെ

കൊറോണ വൈറസിന്റെ യുകെ വകഭേദം മാര്‍ച്ചോടെ പ്രബലമാകും ; ചികിത്സ സൗകര്യം ലഭിക്കാതെ മരണ നിരക്ക് ഉയരും ; ആശങ്കയേറുന്നു പുതിയ റിപ്പോര്‍ട്ടുകള്‍
അതിവേഗം പടരുന്ന കോവിഡ് വൈറസിന്റെ യുകെ വകഭേദം മാര്‍ച്ച് അവസാനത്തോടെ അമേരിക്ക ഉള്‍പ്പെടെ രാജ്യങ്ങളില്‍ പ്രബലമാകുമെന്ന് റിപ്പോര്‍ട്ട്. B.1.1.7 എന്നറിയപ്പെടുന്ന വൈറസ് വകഭേദം ബാധിച്ച 76 കേസുകളാണ് അമേരിക്കയിലുള്ളത്. ഇതു അതിവേഗം പടര്‍ന്ന് മാര്‍ച്ചോടെ ആശങ്കയാകുന്ന സാഹചര്യം ഉണ്ടാകുമെന്ന്

മാസ്ക് ധരിക്കാതെ കറങ്ങി നടന്ന വിദേശ സഞ്ചാരികള്‍ക്ക് പണി കൊടുത്ത് പോലീസുകാര്‍ ; പൊതുസ്ഥലത്ത് സഞ്ചാരികളെ കൊണ്ട് പുഷ് അപ്പ് എടുപ്പിക്കുന്ന വീഡിയോ വൈറല്‍
ഇന്തോനേഷ്യയില്‍ നിന്നുള്ള ഒരു വീഡിയോ വൈറലാകുകയാണ്. മാസ്ക് ധരിക്കാതെ ചുറ്റിക്കറങ്ങിയ വിദേശ സഞ്ചാരികള്‍ക്ക് പൊലീസ് നല്കിയ ശിക്ഷയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പൊതുസ്ഥലത്ത് സഞ്ചാരികളെ കൊണ്ട് പുഷ് അപ്പ് എടുപ്പിച്ചായിരുന്നു ശിക്ഷ. മാസ്ക് ധരിക്കാത്തവര്‍ക്ക് അമ്പത് പുഷ് അപ്പ്.

ഭര്‍ത്താവ് 20 വര്‍ഷം മുന്‍പ് സ്വപ്നം കണ്ട നമ്പറില്‍ ലോട്ടറി എടുത്ത യുവതിയെ തേടിയെത്തിയത് 365 കോടിയുടെ ഭാഗ്യം
ഭര്‍ത്താവ് 20 വര്‍ഷം മുന്‍പ് സ്വപ്നം കണ്ട നമ്പറില്‍ ലോട്ടറി എടുത്ത യുവതിയെ തേടിയെത്തിയത് 365 കോടി. ടൊറന്റോയിലുള്ള ഡെങ് പ്രവാറ്റ്ഡോം എന്ന യുവതിയ്ക്കാണ് ഭര്‍ത്താവ് സ്വപ്നത്തില്‍ കണ്ട നമ്പര്‍ ഭാഗ്യം കൊണ്ടു നല്‍കിയത്. ഡിസംബര്‍ 20നാണ് യുവതി ലോട്ടറി എടുത്തത്. 50 കോടി ഡോളറാണ് ഡെങ്ങിന്

ട്രംപ് വൈറ്റ്ഹൗസില്‍ നിന്നും പടിയിറങ്ങും മുമ്പെ ഇളയമകളുടെ വിവാഹനിശ്ചയം നടത്തിയതായി റിപ്പോര്‍ട്ട് ; ടിഫാനിയ്ക്ക് വരന് കോടീശ്വര പുത്രന്
സ്ഥാനമൊഴിഞ്ഞ ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ നിന്നും പടിയിറങ്ങും മുമ്പെ ഇളയമകളുടെ വിവാഹനിശ്ചയം നടത്തിയെന്ന് സൂചന. പ്രസിഡന്റ് പദവിയൊഴിയുന്നതിന്റെ തലേദിവസം മകള്‍ ടിഫാനിക്കു വിവാഹനിശ്ചയം നടത്തി എന്നതാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോടീശ്വരപുത്രനായ മൈക്കല്‍ ബുലോസാ (23) ആണു

'സ്വേച്ഛാധിപതിയുടെ വിടവാങ്ങല്‍ ; ട്രംപിന്റെ പടിയിറക്കത്തെ ആഘോഷമാക്കി ഇറാന്
പ്രസിഡന്റ് ഭരണത്തില്‍ നിന്നും പടിയിറങ്ങിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് ഇറാന്. 'സ്വേച്ഛാധിപതിയുടെ വിടവാങ്ങലെന്നാണ്' ഇറാന് പ്രസിഡന്റ് ഹസന് റുഹാനി ട്രംപിന്റെ പടിയിറ'സ്വേച്ഛാധിപതിയുടെ വിടവാങ്ങലെക്കത്തെ വിശേഷിപ്പിച്ചത്. 'ഒരു സ്വേച്ഛാധിപതിയുടെ ഭരണകാലം ഇന്ന്
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved.