World

ഇസ്രയേല്‍ ആക്രമണം; സഹായം കാത്ത് നിന്നവര്‍ അടക്കം ഗാസയില്‍ വെള്ളിയാഴ്ച മാത്രം കൊല്ലപ്പെട്ടത് 82 പേര്‍
ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ വെള്ളിയാഴ്ച മാത്രം 82 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ 'ദെയ്ര്‍ എല്‍-ബലാഹി'ലെ ഒരു വീടിന് നേരെ യുദ്ധവിമാനങ്ങള്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരും ഇതില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. സഹായം കാത്ത് നിന്ന ഗാസയിലെ 34ഓളം പാലസ്തീനികള്‍ അടക്കമാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. മധ്യ ഗാസയില്‍ മാത്രം 37 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 23 ആളുകള്‍ സഹായം കാത്ത് നില്‍ക്കുമ്പോള്‍ കൊല്ലപ്പെട്ടവരാണെന്നും റിപ്പോര്‍ട്ടുണ്ട്. ഗാസ സിറ്റിയില്‍ 23 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഗാസയില്‍ കൊല്ലപ്പെട്ട 22 പേരില്‍ 11 പേരും സഹായം കാത്ത് നിന്നവരാണെന്നാണ് റിപ്പോര്‍ട്ട്. ഗാസ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടഷന്‍ സഹായ വിതരണം ആരംഭിച്ച മെയ് 27ന് ശേഷം സഹായം കാത്ത് നിന്ന നൂറ്

More »

സഹായം തേടിയെത്തിയവര്‍ക്ക് നേരെ വീണ്ടും ഇസ്രയേലിന്റെ കടന്നാക്രമണം; ഗാസയില്‍ 22 പേര്‍ കൊല്ലപ്പെട്ടു
ഇറാനുമായുള്ള സംഘര്‍ഷത്തിനിടയിലും ഗാസക്കാരെ കടന്നാക്രമിച്ച് ഇസ്രയേല്‍. വീണ്ടും സഹായം തേടിയെത്തിയവര്‍ക്ക് നേരെ ഇസ്രയേല്‍ വെടിവെപ്പ് നടത്തി. ആക്രമണത്തില്‍ ഗാസയില്‍ 22 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മധ്യ ഗാസയില്‍ ഇസ്രയേലി സൈന്യം സഹായം തേടിയെത്തിയവരുടെ നേര്‍ക്ക് വെടിയുതിരിക്കുകയായിരുന്നുവെന്നാണ് ദെയ്ര് എല്‍-ബലായിലെ അല്‍ അദ്വ ആശുപത്രിയെ ഉദ്ധരിച്ച് അല്‍ ജസീറ

More »

ഇറാനെ ആക്രമിക്കാനും ആക്രമിക്കാതിരിക്കാനും സാധ്യതയുണ്ടെന്ന് ട്രംപ് ; യുദ്ധം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ട്രംപിനും ഇസ്രയേലിനുമെതിരെ അമേരിക്കയില്‍ വന്‍ പ്രതിഷേധം
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ അമേരിക്കയിലെമ്പാടും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഇസ്രയേലിനുമെതിരെ പ്രതിഷേധം ശക്തം. വൈറ്റ് ഹൗസിന് പുറത്തും ന്യൂയോര്‍ക്ക് സിറ്റി, മാന്‍ഹാട്ടന്‍ എന്നിവിടങ്ങളിലുമാണ് പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെടരുതെന്നും ഇനിയും യുദ്ധങ്ങള്‍ വേണ്ടെന്നുമുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു

More »

ഇസ്രയേലിനോട് ഇനി കരുണയുണ്ടാകില്ല, ഒന്നിനും വഴങ്ങില്ല; കീഴടങ്ങണമെന്ന നിര്‍ദ്ദേശം തള്ളി ട്രംപിനും നെതന്യാഹുവിനും ഖമേനിയുടെ മറുപടി
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി. ഇസ്രയേലിനോട് കരുണയുണ്ടാകില്ലെന്നും ഒന്നിനും വഴങ്ങില്ലെന്നും ഖമേനി പറഞ്ഞു. തന്റെ ഔദ്യോ?ഗിക എക്‌സ് പോസ്റ്റിലൂടെ ഹീബ്രു ഭാഷയിലായിരുന്നു ഖമേനിയുടെ പ്രതികരണം. ഇറാന്റെ ആകാശം തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് നിലവില്‍ ട്രംപ് അവകാശപ്പെടുന്നത്. ഇറാന്‍ നിരുപാധികം

More »

ആണവശേഷിയുടെ പ്രധാന ഭാഗം ഭൂഗര്‍ഭ കേന്ദ്രങ്ങളില്‍ ; അമേരിക്കയോട് ബംങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍
അമേരിക്കയോട് ബംങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍. ഇറാന്റെ ആണവശേഷിയുടെ പ്രധാന ഭാഗം ഭൂഗര്‍ഭ കേന്ദ്രങ്ങളിലാണ്. ഇതു തകര്‍ക്കുന്നതിനായുള്ള ബംങ്കര്‍ ബസ്റ്റിങ് ബോംബുകളാണ് ഇസ്രയേല്‍ നിലവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  നിലവില്‍ അമേരിക്ക ഇവ നല്‍കിയിട്ടില്ല. അമേരിക്കയുടെ 30 ഏരിയല്‍ ഇന്ധന ടാങ്കുകള്‍ സംഘര്‍ഷ മേഖലയിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

More »

ഒളിത്താവളം അറിയാം , ആയത്തുള്ള ഖമനെയി കീഴടങ്ങുന്നതാണ് നല്ലത് ; ഇറാന് ഭീഷണിയുമായി ട്രംപ്
ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാമെന്നും ഖമനേയി നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കന്‍ പൌരന്‍മാരെയും സൈനികരെയും ലക്ഷ്യമിടരുതെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെയാണ് ട്രംപിന്റെ പ്രതികരണം. ഇറാന്‍ ഇസ്രയേല്‍

More »

ഇറാന്‍ ദേശീയ ടെലിവിഷന്‍ ആസ്ഥാനത്ത് ഇസ്രയേല്‍ ആക്രമണം; തത്സമയ സംപ്രേഷണത്തിനിടെ അവതാരക ഇറങ്ങിയോടി
ഇറാന്റെ ഔദ്യോഗിക ടിവി ചാനലിന്റെ സ്റ്റുഡിയോയില്‍ തത്സമയ സംപ്രേക്ഷണത്തിനിടെ മിസൈല്‍ ആക്രമണം നടത്തി ഇസ്രയേല്‍. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിംഗ് ( ഐആര്‍ഐബി) നടത്തുന്ന ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ന്യൂസ് നെറ്റ്വര്‍ക്കിന്റെ (ഐആര്‍ഐഎന്‍എന്‍) ആസ്ഥാനമാണ് തിങ്കളാഴ്ച ഇസ്രയേല്‍ സൈന്യം ആക്രമിച്ചത്. ആക്രമണത്തെത്തുടര്‍ന്ന് തത്സമയ സംപ്രേഷണം പെട്ടെന്ന്

More »

ഇറാനില്‍ നിന്ന് ഇസ്രായേലിലേക്ക് കൂടുതല്‍ മിസൈലുകള്‍; പ്രധാന ഇസ്രായേലി നഗരങ്ങളില്‍ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി
ഇറാനില്‍ നിന്ന് ഇസ്രായേലിലേക്ക് കൂടുതല്‍ മിസൈലുകള്‍ എത്തിയെന്ന് റിപ്പോര്‍ട്ട്. പ്രധാന വടക്കന്‍ ഇസ്രായേലി നഗരങ്ങളില്‍ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. ടെല്‍ അവീവില്‍, ഹൈഫ നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ എത്തിയത് കൊണ്ടാണെന്ന് ഇസ്രായേലി വ്യോമസേന സ്ഥിരീകരിച്ചു. എന്നാല്‍ ഇറാന്റെ മിസൈലുകള്‍ക്ക് ഇസ്രായേലില്‍ യാതൊരു നാശനഷ്ടങ്ങളും ഉണ്ടാക്കാന്‍

More »

എയര്‍ ഇന്ത്യ വിമാനത്തില്‍ വീണ്ടും സാങ്കേതിക തകരാര്‍; സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കി
സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് കൊല്‍ക്കത്ത വഴി മുംബൈയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ സാങ്കേതിക തകരാര്‍. കൊല്‍ക്കത്ത നേതാജി സുബാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി വിമാനം പരിശോധിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വിമാനത്തിന്റെ ഇടതു വശത്തെ എഞ്ചിനില്‍ സാങ്കേതിക

More »

ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ വന്‍ വിജയം, പാകിസ്ഥാന്‍ സൈന്യം അത് മറച്ചുവെയ്ക്കാന്‍ ശ്രമിച്ചു- ഇമ്രാന്‍ ഖാന്റെ സഹോദരി

പാകിസ്ഥാനെതിരായ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യം വന്‍ വിജയമായിരുന്നെന്ന് പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സഹോദരി നൗറീന്‍ നിയാസി. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ വിജയം മറച്ചുവെയ്ക്കാന്‍ പാകിസ്ഥാന്‍ സൈന്യം വ്യാജകഥകള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും അവര്‍

ലോകകപ്പ് ഫൈനലില്‍ ; വിജയ കിരീടം ചൂടി സ്‌പെയ്ന്‍ ; അര്‍ജന്റീനയെ തകര്‍ത്തത് ഏകപക്ഷീയമായ ഒരു ഗോളിന്

ആവേശകരമായ ലോകകപ്പ് ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് അര്‍ജന്റീനയെ തകര്‍ത്ത് സ്പെയിന്‍ രണ്ടാം ലോകകിരീടമുയര്‍ത്തി. അര്‍ജന്റീനയുടെ ആരാധകരെ നിരാശയിലാക്കുന്ന പ്രകടനമാണ് കളിയിലുടനീളം കാണാനായത്. എന്‍സോ ഫെര്‍ണാണ്ടസിന് ചുവപ്പ് കാര്‍ഡ് ലഭിച്ചതിന് പിന്നാലെ പത്ത് പേരുമായി പൊരുതിയ

ഇറാന്റെ ആക്രമണത്തില്‍ ഒരു യുഎസ് സൈനികന്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ; ഇറാന് നേരെ ശക്തമായ വ്യോമാക്രമണവുമായി യുഎസ്

ഇറാന്റെ ആക്രമണത്തില്‍ ഒരു യുഎസ് സൈനികന്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കന്‍ ഇറാഖിലാണ് സംഭവം. വെടിവെച്ചിട്ട ഡ്രോണില്‍നിന്ന് സ്‌ഫോടകവസ്തുക്കള്‍ നീക്കംചെയ്യുന്നതിനിടെയാണ് യുഎസ് സൈനികന്റെ മരണം സംഭവിച്ചതെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ(സെന്റ്‌കോം) വിശദീകരണം.

സംഘര്‍ഷം ശക്തമായിരിക്കേ നിര്‍ണായക ചര്‍ച്ചകള്‍ക്ക് ഇറാന്‍ സംഘം നാളെ പാകിസ്ഥാനില്‍

ഇറാന്‍ സംഘം നാളെ പാകിസ്ഥാനില്‍ എത്തി നിര്‍ണായക ചര്‍ച്ചകള്‍ നടത്തും. ഇതിനിടെയാണ് മേഖലയില്‍ പുതിയ സൈനിക നീക്കങ്ങളും ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജോര്‍ദാനില്‍ രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന് നേരെ യുഎസിന്റെ ശക്തമായ വ്യോമാക്രമണം

രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാനില്ല; ഇറാന്റെ ആക്രമണത്തില്‍ ജോര്‍ദാനിലെ യുഎസ് സൈനിക ക്യാംപില്‍ വന്‍ നാശം

ജോര്‍ദാനിലെ സൈനിക താവളത്തിന് നേരെ ഇറാന്‍ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ ഒരു സൈനികനെ കാണാതായിട്ടുണ്ടെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. മേഖലയില്‍

ഡോണള്‍ഡ് ട്രംപിനും കുടുംബത്തിനും നേരെ ഇറാന്റെ വധഭീഷണി: ശവപ്പെട്ടികള്‍ക്ക് മുകളില്‍ കുടുംബാംഗങ്ങളുടെ ചിത്രം പതിച്ച് പരസ്യബോര്‍ഡ്

പശ്ചിമേഷ്യയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും കുടുംബത്തിനും നേരെ ഇറാന്റെ വധഭീഷണി. അമേരിക്കന്‍ പതാക പുതച്ച ശവപ്പെട്ടികള്‍ക്ക് മുകളില്‍ ട്രംപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ പതിച്ച കൂറ്റന്‍ പരസ്യബോര്‍ഡ് ഉയര്‍ത്തിയാണ് ഭീഷണി. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ പലസ്തീന്‍