UAE

കോവിഡ് സാഹചര്യത്തില്‍ അടച്ചിട്ടിരുന്ന ബര്‍ ദുബായ് ക്ഷേത്രം തുറന്നു. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ക്ഷേത്രം തുറന്നിരിക്കുന്നത്. ദിവസം രണ്ട് തവണ തുറക്കാനാണ് അനുവാദം. രാവിലെ 7.30-നും വൈകിട്ട് 6.30-നും 30 മിനിറ്റ് ദര്‍ശനം അനുവദിക്കും. വിവിധ എമിറേറ്റുകളില്‍ നിന്നുള്ള നൂറുകണക്കിനു വിശ്വാസികളാണ് ദര്‍ശനത്തിനെത്തിയത്. വിശ്വാസികള്‍ മാസ്‌ക് ധരിക്കുകയും അകലം പാലിക്കുകയും വേണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രത്തിനുള്ളില്‍ അധിക സമയം ചെലവഴിക്കാന്‍ അനുവാദമില്ല. ജബല്‍അലിയിലെ ഗുരു നാനാക് ദര്‍ബാര്‍ ഗുരുദ്വാര നാളെ തുറക്കുമെന്ന് ചെയര്‍മാന്‍ സുരേന്ദര്‍ സിംഗ് കണ്ഡാരി അറിയിച്ചു. രാവിലെ 9-നും വൈകിട്ട് 6-നും അരമണിക്കൂര്‍ വീതമാണ് സമയം. പ്രസാദ വിതരണം ഉണ്ടാകില്ല. വെള്ളിയാഴ്ചകളില്‍ അടച്ചിടും. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും

യുഎഇയില്‍ ആരാധനാലയങ്ങള്‍ തുറന്നു. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിശ്വാസികളെത്തിയത്. 107 ദിവസത്തിന് ശേഷമാണ് പള്ളികള്‍ അടക്കമുള്ള ആരാധനാലയങ്ങളിലേക്ക് വിശ്വാസികള്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയത്. കൊറോണ ജാഗ്രതയുടെ ഭാഗമായി 30 ശതമാനം പേര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. സാമൂഹിക അകലം പാലിച്ചാണ് നിസ്‌കാരം ഉള്‍പ്പെടെയുള്ള പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നത്. പള്ളികളില്‍ എത്തി

യുഎഇയിലേക്ക് മടങ്ങിവരുന്ന വിദേശികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി. അടുത്തമാസം ഒന്നു മുതല്‍ മടങ്ങിവരുന്നവര്‍ക്കാണ് നിയമം ബാധകമാവുക. യുഎഇ സര്‍ക്കാര്‍ അംഗീകരിച്ച കേന്ദ്രങ്ങളില്‍ യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പ് നടത്തിയ പരിശോധനഫലം വിമാനത്താവളങ്ങളില്‍ ഹാജരാക്കണം. അംഗീകൃത പരിശോധനാ കേന്ദ്രങ്ങള്‍ ഇല്ലാത്ത

യുഎഇയില്‍ ജനങ്ങളുടെ സഞ്ചാരത്തിന് ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കി. കഴിഞ്ഞ മൂന്ന് മാസമായി തുടര്‍ന്നുവന്നിരുന്ന അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെയാണ് നിയന്ത്രണങ്ങള്‍ നീക്കിയത്. പൊതുജനങ്ങള്‍ക്ക് ഇന്നുമുതല്‍ ഏത് സമയത്തും പുറത്തിറങ്ങുകയും സഞ്ചരിക്കുകയും ചെയ്യാം. യുഎഇയില്‍ ഉടനീളം 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഷോപ്പിങ് മാളുകളിലും

യുഎഇയില്‍ കൊവിഡ് വാക്‌സിന്‍ പരിശോധിക്കാന്‍ തയ്യാറായി ചൈനീസ് കമ്പനി. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചൈന നാഷണല്‍ ബയോ ടെക്കിന് ആണ് ഇത്തരത്തില്‍ ചൊവ്വാഴ്ച മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. ചൈനീസ് സര്‍ക്കാര്‍ നിയന്ത്രിക്കുന്ന മരുന്ന് നിര്‍മ്മാണ കമ്പനിയാണ് ഇത്. ഇപ്പോള്‍ ഈ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള

ദുബായിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്ന താമസ വിസക്കാര്‍ക്കായി പുതിയ രജിസ്‌ട്രേഷന്‍ സംവിധാനമൊരുക്കി. ഈ സംവിധാനത്തില്‍ രെജിസ്റ്റര്‍ ചെയ്ത ശേഷമേ ടിക്കറ്റെടുക്കാന്‍ പാടുള്ളൂ എന്നാണ് നിര്‍ദ്ദേശം. smart.gdrfad.gov.ae എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. അപേക്ഷ അംഗീകരിച്ചാല്‍ ഉടന്‍ തന്നെ സന്ദേശം ലഭിക്കുകയും ചെയ്യും.വിമാന ടിക്കറ്റിന് gdrfa അപേക്ഷാ നമ്പര്‍ ആവശ്യമാണ്. യാത്രാ

താമസ വിസയുള്ളവര്‍ക്ക് ഇന്ന് മുതല്‍ എമിറേറ്റിലേക്ക് മടങ്ങിയെത്താം. ദുബായ് gdrfa.ae എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് മടങ്ങാന്‍ അനുമതി. വിമാന സര്‍വീസുകള്‍ സാധാരണ നിലയിലായ രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഇപ്പോള്‍ മടങ്ങിവരാന്‍ കഴിയുക. ദുബായില്‍ തിരിച്ചെത്താന്‍ മലയാളികള്‍ ഇനിയും കാത്തിരിക്കേണ്ടിവരും. താമസവിസയിലുള്ളവര്‍ തിരിച്ചെത്തുമ്പോള്‍ പിസിആര്‍

യു.എ.ഇയിലെ ഇന്ത്യക്കാര്‍ക്ക് പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ബി.എല്‍.എസിന്റെ യു.എ.ഇയിലെ പത്ത് സെന്ററുകളിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ ഓണ്‍ലൈന്‍ സംവിധാനം ഉണ്ടായിരുന്നെങ്കിലും കോവിഡിനെ തുടര്‍ന്ന് പാസ്പോര്‍ട്ട് ഓഫിസിന്റെ പ്രവര്‍ത്തനം

കോവിഡ് പശ്ചാത്തലത്തില്‍ നാട്ടില്‍ പോകാനാവാതെ ജോലി ചെയ്യേണ്ടിവന്നവര്‍ക്ക് ആനുകൂല്യവുമായി യു.എ.ഇ. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് അടുത്തവര്‍ഷം 60 ദിവസം അവധിയെടുക്കാമെന്ന് അധികൃതര്‍ അറിയിച്ചു. യു.എ.ഇ മാനവ വിഭവശേഷി-സ്വദേശിവല്‍കരണ മന്ത്രാലയമാണ് തൊഴിലാളികള്‍ക്ക് വാര്‍ഷിക അവധി നഷ്ടമാകില്ലെന്ന കാര്യം വ്യക്തമാക്കിയത്. ഇത്തവണത്തെയടക്കം അടുത്തവര്‍ഷം 60 ദിവസം വരെ