UAE

യു.എ.ഇയിലെ മസ്ജിദുകളില്‍ ഇന്ന് മുതല്‍ ജുമുഅ പുനരാരംഭിക്കും
യു.എ.ഇയിലെ മസ്ജിദുകളില്‍ ഇന്ന് മുതല്‍ ജുമുഅ പുനരാരംഭിക്കും. ഒമ്പത് മാസത്തെ ഇടവേളക്ക് ശേഷമാണ് കോവിഡ് നിയന്ത്രണങ്ങളോടെ പള്ളികളില്‍ ജുമുഅ തുടങ്ങുന്നത്. ദുബൈയിലെ 766 പള്ളികളും, ഷാര്‍ജയിലെ 487 പള്ളികളും ജുമുഅക്കായി തുറക്കുമെന്ന് മതകാര്യവകുപ്പുകള്‍ അറിയിച്ചു. മറ്റ് എമിറേറ്റുകളിലും കോവിഡ് നിയന്ത്രണങ്ങളോടെ പള്ളികളില്‍ ജുമുഅ നടക്കും. ശേഷിയുടെ 30 ശതമാനം വിശ്വാസികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ജുമുഅക്ക് അരമണിക്കൂര്‍ മുമ്പ് മാത്രമേ പള്ളികള്‍ തുറക്കൂ. പത്ത് മിനിറ്റില്‍ ഖുത്തുബയും നമസ്‌കാരവും അവസാനിപ്പിക്കും. നമസ്‌കാരം കഴിഞ്ഞാല്‍ അരമണിക്കൂറില്‍ പള്ളി അടക്കും. വിശ്വാസികള്‍ മാസ്‌ക് ധരിച്ചിരിക്കണം. മുസല്ലകള്‍ വീട്ടില്‍ നിന്ന് കൊണ്ടുവരണം. പള്ളിക്ക് സമീപത്തെ ഷെഡുകളിലും നമസ്‌കരിക്കാം. വീട്ടില്‍ നിന്ന് അംഗശുദ്ധി വരുത്തി വേണം പള്ളിയിലെത്താന്‍.

More »

യുദ്ധമാണോ യുഎഇക്ക് വേണ്ടത് ; വീണ്ടും ഗള്‍ഫ് രാഷ്ട്രങ്ങളോട് ചോദ്യങ്ങളുമായി ഇറാന്‍
ഇറാനില്‍ ആണവശാസ്ത്രജ്ഞന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെ ഗള്‍ഫ് രാഷ്ട്രങ്ങളോട് ചോദ്യങ്ങളുമായി ഇറാന്‍. ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനോട് യുദ്ധം ചെയ്യാനാണോ യു.എ. ഇ ശ്രമിക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവദ് സരിഫ് ചോദിച്ചു. ഇസ്രയേലുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ യു.എ.ഇ ഒപ്പുവെച്ച നോര്‍മലൈസേഷന്‍ കരാറുകളെ

More »

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബമ്പര്‍ ; 24 കോടി മലയാളിക്ക് സ്വന്തം ; ആദ്യ ആറ് സമ്മാനങ്ങള്‍ ഇന്ത്യക്കാര്‍ക്ക്
അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബമ്പര്‍ നറുക്ക് 12 ദശലക്ഷം ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) മലയാളിക്ക്. ഒന്ന് മുതല്‍ ആറ് വരെയുള്ള സമ്മാനങ്ങള്‍ നേടിയിരിക്കുന്നവരില്‍ എല്ലാവരും ഇന്ത്യാക്കാരാണ്. ഡ്രീം 12 മില്യണ്‍ 222 സീരീസ് നവംബറിലെ ജേതാക്കളെയാണ് ഇന്ന് പ്രഖ്യാപിച്ചത്.   ദുബായില്‍ മെഡിക്കല്‍ ഉപകരണത്തിന്റെ സെയില്‍സ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ജോര്‍ജ് ജേക്കബ് (51)

More »

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി
ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി. ബുധനാഴ്ചയാണ് യു.എ.ഇയുടെ 49ാം ദേശീയദിനം. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും പരിമിതമായ ആഘോഷ പരിപാടികളില്‍ പങ്കുചേരാന്‍ മലയാളികള്‍ ഉള്‍പ്പെടെ പ്രവാസി സമൂഹവും ഒരുങ്ങി. ദേശീയദിനം പ്രമാണിച്ച് നാളെ മുതല്‍ ഡിസംബര്‍ മൂന്നുവരെ രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയദിനാഘോഷം മുന്‍നിര്‍ത്തി നാളെ മുതല്‍ യു.എ.ഇയില്‍ പൊതു അവധിയാണ്. ഭൂരിഭാഗം

More »

ഇന്ത്യന്‍ വിദേശകാര്യമന്ത്രി ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി
യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെക്കുന്ന യുഎഇ സര്‍ക്കാരിനോടുള്ള നരേന്ദ്ര മോദിയുടെ നന്ദി എസ് ജയശങ്കര്‍ ശൈഖ് മുഹമ്മദിനെ അറിയിച്ചു. യുഎഇയുടെ കോവിഡ് പ്രതിരോധ

More »

ദുബായില്‍ നിന്നുള്ള ആദ്യ യാത്രാ വിമാനം ഇസ്രായേലിലെത്തി
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരുമായി പറന്നുയര്‍ന്ന ഫ്‌ളൈദുബായ് വിമാനം ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവിലെ ബെന്‍ ഗുരിയന്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ പിറന്നത് പുതിയ ചരിത്രം. വ്യാഴാഴ്ച രാവിലെ 9.40ന് ദുബായില്‍ നിന്നും പറന്ന വിമാനം പ്രാദേശിക സമയം 11.30ന് തെല്‍ അവീവില്‍ എത്തി. സെപ്റ്റംബര്‍ 15ന് അമേരിക്കന്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍

More »

യു.എ.ഇ ദേശീയദിനാഘോഷം: ആയിരത്തി മുന്നൂറിലേറെ തടവുകാര്‍ക്ക് മോചനം
യു.എ.ഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി 472 തടവുകാരെ മോചിപ്പിക്കുമെന്ന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും മോചിതരാകുന്നവരില്‍ ഉള്‍പ്പെടും. റാസല്‍ഖൈമയിലെ ജയിലില്‍ നിന്ന് 219 തടവുകാരെ മോചിപ്പിക്കുമെന്ന് ഭരണാധികാരി ശൈഖ് സൗദ് ബിന്‍ സഖര്‍ ആല്‍ഖാസിമിയും പ്രഖ്യാപിച്ചു. മോചിതര്‍ക്ക് മുഖ്യധാരയില്‍

More »

യുഎഇയില്‍ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി അധികൃതര്‍
 ഗള്‍ഫ് തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനൊപ്പം ആറ് മുതല്‍ ഏഴ് അടി വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ട്. ഉച്ചയ്ക്ക് ഒരു മണി വരെ ഈ സാഹചര്യം നിലനില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം രാജ്യത്ത്

More »

വെറും മൂന്ന് ദിവസം കൊണ്ട് ഏഴു ഭൂഖണ്ഡങ്ങള്‍ സന്ദര്‍ശിച്ച് ഗിന്നസ് റെക്കോര്‍ഡ് നേടി യുഎഇ വനിത
വെറും മൂന്ന് ദിവസം കൊണ്ട് ഏഴു ഭൂഖണ്ഡങ്ങള്‍ സന്ദര്‍ശിച്ച് ഗിന്നസ് റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ഡോ: ഖവ്‌ല അല്‍ റൊമെയ്തിയെന്ന യുഎഇ യുവതി. മൂന്നു ദിവസവും 14 മണിക്കൂറും 46 മിനിറ്റും 48 സെക്കന്‍ഡും സമയമെടുത്താണ് ഏഴ് ഭൂഖണ്ഡങ്ങളിലെ 208 രാജ്യങ്ങള്‍ ഖവ്‌ല സഞ്ചരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഫെബ്രുവരി 13ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലായിരുന്നു ഇവരുടെ യാത്ര അവസാനിച്ചത്. 'ഏകദേശം

More »

ഷാര്‍ജയില്‍ നിന്ന് കാണാതായ 17 വയസ്സുകാരന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

ഷാര്‍ജില്‍ നിന്ന് ഈ മാസം 14 മുതല്‍ കാണാതായ മുഹമ്മദ് അബ്ദുല്ലയെ (17) കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ഒരു മരപ്പണിക്കാരനെ തേടി ഏപ്രില്‍ 14 ന് വൈകുന്നേരം 4.15 ന് അടുത്തുള്ള ഫര്‍ണീച്ചര്‍ മാര്‍ക്കറ്റിലേക്ക് പോയ കുട്ടിയെ പിന്നീട്

യുഎഇയിലെ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിംഗ് അല്ലെന്ന് കാലാവസ്ഥ വിഭാഗം

ദുബായിലെ പ്രളയസമാന സാഹചര്യം ക്ലൗഡ് സീഡിംഗ് മൂലമല്ലെന്ന് യുഎഇ കാലാവസ്ഥാ കേന്ദ്രം. ജല ലഭ്യതയ്ക്കായും ക്ലൗഡ് സീഡിംഗിനെ യുഎഇ ആശ്രയിക്കാറുണ്ട്. എന്നാല്‍ നിലവിലെ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിംഗ് മൂലമല്ലെന്ന് കാലാവസ്ഥാ കേന്ദ്രം. കൊടുങ്കാറ്റുകളാണ് നിലവിലെ ദുരന്തം വിതച്ച മഴയ്ക്ക്

യുഎഇയില്‍ 75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴ

യുഎഇയില്‍ പെയ്തത് റെക്കോര്‍ഡ് മഴ. 75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് രാജ്യത്ത് തിങ്കളാഴ്ച മുതല്‍ ചൊവ്വ രാത്രി വരെ ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് അല്‍ ഐനിലെ ഖതം അല്‍ ഷക്ല പ്രദേശത്താണ്. 24 മണിക്കൂറിനുള്ളില്‍ 254.8 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചതെന്ന് നാഷണല്‍

യുഎഇയില്‍ ശക്തമായ മഴ

യുഎഇയില്‍ തുടരുന്ന മഴയും അസ്ഥിരമായ കാലാവസ്ഥയും പരിഗണിച്ച് യുഎഇയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇന്നും നാളെയും വിദൂര പഠനം. എമിറേറ്റ്‌സ് സ്‌കൂള്‍ എജ്യൂക്കേഷന്‍ ഫൗണ്ടേഷനാണ് ഇക്കാര്യം അറിയിച്ചത്. റാസല്‍ഖൈമയില്‍ നേരത്തെ തന്നെ എല്ലാ സ്‌കൂളുകളിലും വിദൂര പഠനം നടപ്പാക്കാന്‍

ഒമാന് പിന്നാലെ യുഎഇയിലും കനത്ത മഴ മുന്നറിയിപ്പ്

ഒമാന് പിന്നാലെ യുഎഇയിലും അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ദേശീയ കാലാവസ്ഥാ കേന്ദ്രം ഞായാറാഴ്ച പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ചില പ്രദേശങ്ങളില്‍ ഇടിമിന്നലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. തിങ്കളാഴ്ച മുതല്‍ അടുത്ത മൂന്ന് ദിവസത്തേക്ക് രാജ്യത്ത്

യുഎഇയില്‍ തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസം കനത്ത മഴ

യുഎഇയില്‍ അടുത്താഴ്ച ഇടിയോടുകൂടിയ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കള്‍ മുതല്‍ ബുധന്‍ വരെ മഴ ഉണ്ടാകുമെങ്കിലും ചൊവ്വാഴ്ച അതിശക്തമാകുമെന്നാണ് പ്രവചനം. തിങ്കളാഴ്ച വൈകീട്ട് 7ന് കാറ്റിന്റെ അകമ്പടിയോടെ അബുദാബിയില്‍ ആരംഭിക്കുന്ന