UAE

യു.എ.ഇ ദേശീയദിനാഘോഷം: ആയിരത്തി മുന്നൂറിലേറെ തടവുകാര്‍ക്ക് മോചനം
യു.എ.ഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി 472 തടവുകാരെ മോചിപ്പിക്കുമെന്ന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും മോചിതരാകുന്നവരില്‍ ഉള്‍പ്പെടും. റാസല്‍ഖൈമയിലെ ജയിലില്‍ നിന്ന് 219 തടവുകാരെ മോചിപ്പിക്കുമെന്ന് ഭരണാധികാരി ശൈഖ് സൗദ് ബിന്‍ സഖര്‍ ആല്‍ഖാസിമിയും പ്രഖ്യാപിച്ചു. മോചിതര്‍ക്ക് മുഖ്യധാരയില്‍ തിരിച്ചെത്താന്‍ മുഴുവന്‍ പിന്തുണയും നല്‍കുമെന്നും റാസല്‍ഖൈമ ഭരണകൂടം വ്യക്തമാക്കി. നേരത്തേ 628 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനും ഉത്തരവിട്ടിരുന്നു. വിവിധ എമിറേറ്റുകള്‍ക്ക് പിന്നാലെ ഷാര്‍ജയും ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡിസംബര്‍ രണ്ട് മുതല്‍ 49 ദിവസം ഈ ഇളവ് ലഭ്യമായിരിക്കും. ഇതോടൊപ്പം മുഴവന്‍ ബ്ലാക്ക്

More »

യുഎഇയില്‍ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി അധികൃതര്‍
 ഗള്‍ഫ് തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനൊപ്പം ആറ് മുതല്‍ ഏഴ് അടി വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ട്. ഉച്ചയ്ക്ക് ഒരു മണി വരെ ഈ സാഹചര്യം നിലനില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം രാജ്യത്ത്

More »

വെറും മൂന്ന് ദിവസം കൊണ്ട് ഏഴു ഭൂഖണ്ഡങ്ങള്‍ സന്ദര്‍ശിച്ച് ഗിന്നസ് റെക്കോര്‍ഡ് നേടി യുഎഇ വനിത
വെറും മൂന്ന് ദിവസം കൊണ്ട് ഏഴു ഭൂഖണ്ഡങ്ങള്‍ സന്ദര്‍ശിച്ച് ഗിന്നസ് റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ഡോ: ഖവ്‌ല അല്‍ റൊമെയ്തിയെന്ന യുഎഇ യുവതി. മൂന്നു ദിവസവും 14 മണിക്കൂറും 46 മിനിറ്റും 48 സെക്കന്‍ഡും സമയമെടുത്താണ് ഏഴ് ഭൂഖണ്ഡങ്ങളിലെ 208 രാജ്യങ്ങള്‍ ഖവ്‌ല സഞ്ചരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഫെബ്രുവരി 13ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലായിരുന്നു ഇവരുടെ യാത്ര അവസാനിച്ചത്. 'ഏകദേശം

More »

കോഴിക്കോട് സ്വദേശികളായ അച്ഛനും മകളും അജ്മാനിലെ കടലില്‍ മുങ്ങിമരിച്ചു
കോഴിക്കോട് സ്വദേശികളായ അച്ഛനും മകളും അജ്മാനിലെ കടലില്‍ മുങ്ങിമരിച്ചു. ബാലുശ്ശേരി ഈയാട് സ്വദേശി ഇസ്മായില്‍ ചന്തംകണ്ടിയില്‍ (47), മകള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയായ അമല്‍ (17) എന്നിവരാണ് മുങ്ങിമരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. കുടുംബത്തിനൊപ്പം കൂട്ടി ഇസ്മായില്‍ കടലില്‍ കുളിക്കാന്‍ പോയതായിരുന്നു അപകടം ഉണ്ടായത്. അന്തരീക്ഷത്തില്‍ തണുത്തകാറ്റും പ്രതികൂല

More »

യുഎഇയിലെ പള്ളികളില്‍ വെള്ളിയാഴ്ച മുതല്‍ പ്രാര്‍ത്ഥനയ്ക്ക് അനുവാദം
  ഒരിടവേളയ്ക്ക് ശേഷം യുഎഇയിലെ പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ഥന പുനഃരാരംഭിക്കാന്‍ പോവുകയാണ്. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായാണ് രാജ്യത്തെ പള്ളികളില്‍ വെള്ളിയാഴ്ചത്തെ പ്രാര്‍ഥനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഡിസംബര്‍ നാല് മുതല്‍ പള്ളികളില്‍ പ്രാര്‍ഥന വീണ്ടും ആരംഭിക്കുമെന്നാണ് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍

More »

മോഷ്ടാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ദമ്പതികളുടെ രണ്ട് പെണ്‍മക്കള്‍ക്കും പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡ് കാര്‍ഡ് വിസ നല്‍കി ദുബൈ
അഞ്ച് മാസം മുമ്പ് മോഷ്ടാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ദമ്പതികളുടെ രണ്ട് പെണ്‍മക്കള്‍ക്കും പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡ് കാര്‍ഡ് വിസ നല്‍കി ദുബൈ. ഇവരുടെ പഠന, താമസ ചെലവുകള്‍ പൂര്‍ണമായും ദുബൈ ഏറ്റെടുത്തു. 18, 13 വയസുള്ള കുട്ടികള്‍ക്ക് പുറമെ, മരണപ്പെട്ടവരുടെ മാതാപിതാക്കള്‍ക്കും ഗോള്‍ഡ് കാര്‍ഡ് വിസ നല്‍കി. ദുബൈയിലെ കനേഡിയന്‍ യൂനിവേഴ്‌സിറ്റിയിലും റെപ്റ്റണ്‍

More »

യുഎഇ കമ്പനികളില്‍ വിദേശികള്‍ക്ക് 100 ശതമാനം ഉടമസ്ഥതാവകാശം അനുവദിക്കാന്‍ തീരുമാനം
യുഎഇ കമ്പനികളില്‍ വിദേശികള്‍ക്ക് 100 ശതമാനം ഉടമസ്ഥതാവകാശം അനുവദിക്കാന്‍ തീരുമാനം. വിദേശികള്‍ക്ക് കമ്പനി തുടങ്ങണമെങ്കില്‍ സ്വദേശികള്‍ സ്‌പോണ്‍സര്‍മാരായിരിക്കണമെന്ന നിലവിലെ നിബന്ധനയാണ് ഒഴിവാക്കിയത്. പ്രവാസിമലയാളികള്‍ക്കടക്കം ഒട്ടേറെപേര്‍ക്ക് ഗുണകരമായ പ്രഖ്യാപനം ഡിസംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. യുഎഇ കമ്പനി നിയമത്തില്‍ ഭേദഗതികള്‍ വരുത്തി പ്രസിഡന്റ് ഷേഖ് ഖലീഫ

More »

പാകിസ്താന്‍ ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്ക് പുതിയ വീസ അനുവദിക്കുന്നത് യു.എ.ഇ താത്ക്കാലികമായി നിര്‍ത്തി
പാകിസ്താന്‍ ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്ക് പുതിയ വീസ അനുവദിക്കുന്നത് യു.എ.ഇ താത്ക്കാലികമായി നിര്‍ത്തിവച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് നിര്‍ത്തിവച്ചത്. കൊവിഡ് 19 രണ്ടാം തരംഗവുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് കരുതുന്നതെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം ഓഫീസ് വക്താവ് സഹീദ് ഹഫീസ് ചൗധരി പ്രതികരിച്ചു. ജൂണില്‍ പാകിസ്താനിലെ കൊവിഡ്

More »

ജോലി ചെയ്തിട്ടും ശമ്പളം കിട്ടാതായതോടെ കമ്പനിയിലെത്തി ആത്മഹത്യ ഭീഷണി മുഴക്കിയ പ്രവാസി യുവാവ് അറസ്റ്റില്‍
ജോലി ചെയ്തിട്ടും ശമ്പളം കിട്ടാതായതോടെ കമ്പനിയിലെത്തി ആത്മഹത്യ ഭീഷണി മുഴക്കിയ പ്രവാസി യുവാവ് അറസ്റ്റില്‍. ഇരുപത്തേഴുകാരനായ ബംഗ്ലാദേശി സ്വദേശിയാണ് പിടിയിലായത്. ദുബായ് അല്‍ ഹംരിയയിലെ ഓഫീസില്‍ സെപ്തംബര്‍ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് ശമ്പളം കിട്ടാതായതോടെ യുവാവിന്റെ ജീവിതം ദുരിതത്തിലായിരുന്നു.കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ നിരവധി തവണ

More »

യുഎഇ ; വീസ കാലാവധി കഴിഞ്ഞാലും പിഴയില്ല

കഴിഞ്ഞ ദിവസം പെയ്ത റെക്കോര്‍ഡ് മഴയെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കിയതു വഴി രാജ്യത്ത് നിന്ന് കാലാവധിക്ക് മുമ്പ് മടങ്ങാനാകാത്ത സന്ദര്‍ശക, താമസ വീസക്കാരില് നിന്ന് ഓവര്‍സ്‌റ്റേ പിഴ ഈടാക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഈ മാസം 16 മുതല്‍ 18 വരെ റദ്ദാക്കിയ ദുബായില്‍ നിന്നുള്ള വിമാനങ്ങളിലെ

പ്രളയ ബാധിതര്‍ക്ക് ദുബായ് സര്‍ക്കാരിന്റെ പിന്തുണ ; ഭക്ഷണവും പാര്‍പ്പിടവും സൗകര്യങ്ങളും സൗജന്യം

പ്രളയത്തില്‍ ഭവന രഹിതരായ ദുബായിലെ താമസക്കാര്‍ക്ക് സൗജന്യമായി താല്‍ക്കാലിക താമസവും ഭക്ഷണവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാന്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഉത്തരവിട്ടു. മഴക്കെടുതികളില്‍ പ്രയാസപ്പെടുന്ന സ്വദേശികള്‍ക്കും

യുഎഇയില്‍ വീണ്ടും മഴയെത്തും, ജാഗ്രതാ മുന്നറിയിപ്പ്

യുഎഇയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വീണ്ടും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട

ഷാര്‍ജയില്‍ നിന്ന് കാണാതായ 17 വയസ്സുകാരന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

ഷാര്‍ജില്‍ നിന്ന് ഈ മാസം 14 മുതല്‍ കാണാതായ മുഹമ്മദ് അബ്ദുല്ലയെ (17) കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ഒരു മരപ്പണിക്കാരനെ തേടി ഏപ്രില്‍ 14 ന് വൈകുന്നേരം 4.15 ന് അടുത്തുള്ള ഫര്‍ണീച്ചര്‍ മാര്‍ക്കറ്റിലേക്ക് പോയ കുട്ടിയെ പിന്നീട്

യുഎഇയിലെ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിംഗ് അല്ലെന്ന് കാലാവസ്ഥ വിഭാഗം

ദുബായിലെ പ്രളയസമാന സാഹചര്യം ക്ലൗഡ് സീഡിംഗ് മൂലമല്ലെന്ന് യുഎഇ കാലാവസ്ഥാ കേന്ദ്രം. ജല ലഭ്യതയ്ക്കായും ക്ലൗഡ് സീഡിംഗിനെ യുഎഇ ആശ്രയിക്കാറുണ്ട്. എന്നാല്‍ നിലവിലെ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിംഗ് മൂലമല്ലെന്ന് കാലാവസ്ഥാ കേന്ദ്രം. കൊടുങ്കാറ്റുകളാണ് നിലവിലെ ദുരന്തം വിതച്ച മഴയ്ക്ക്

യുഎഇയില്‍ 75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴ

യുഎഇയില്‍ പെയ്തത് റെക്കോര്‍ഡ് മഴ. 75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് രാജ്യത്ത് തിങ്കളാഴ്ച മുതല്‍ ചൊവ്വ രാത്രി വരെ ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് അല്‍ ഐനിലെ ഖതം അല്‍ ഷക്ല പ്രദേശത്താണ്. 24 മണിക്കൂറിനുള്ളില്‍ 254.8 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചതെന്ന് നാഷണല്‍