UAE

അബുദാബിക്കും അജ്മാനുമിടയിലുള്ള യാത്ര ഇനി എളുപ്പം; രണ്ട് എമിറേറ്റുകള്‍ക്കുമിടയിലുള്ള ബസ് സര്‍വീസ് വ്യാഴാഴ്ച മുതല്‍
അബുദാബിക്കും അജ്മാനുമിടയിലുള്ള യാത്ര ഇനി കൂടുതല്‍ എളുപ്പമാകും. രണ്ട് എമിറേറ്റുകളും ബസ് സര്‍വീസ് തുടങ്ങാനുള്ള കരാറില്‍ ഒപ്പുവെച്ചു. ഓഗസ്റ്റിലാണ് സര്‍വീസ് ആരംഭിക്കുക. 30 ദിനാര്‍ ആണ് ഒരാള്‍ക്ക് ഈടാക്കുന്ന ചാര്‍ജ്. ഒരു വശത്തേക്കുള്ള യാത്രാ നിരക്കാണിത്. മലയാളികളുള്‍പ്പെടെ ഒട്ടേറെ ആളുകളാണ് ദിനംപ്രതി അജ്മാനില്‍നിന്ന് അബുദാബിയിലേക്ക് പോയിവരുന്നത്.  

More »

വിശന്നു വലഞ്ഞു ചെല്ലുന്നവര്‍ക്ക് സൗജന്യ ഭക്ഷണമൊരുക്കി ദുബായിലെ ഒരു ഭക്ഷണശാല; കൈയില്‍ പണമില്ലെങ്കിലും ഫൗള്‍ ഡബ്ല്യു ഹമൂസില്‍ നിന്ന് ഭക്ഷണം കഴിക്കാം
വിശക്കുന്നുണ്ടോ? കഴിക്കാന്‍ കൈയില്‍ പണമില്ലേ?  എങ്കില്‍ ദുബായിലും ഷാര്‍ജയിലും നിരവധി ശാഖകളുള്ള ഫൗള്‍ ഡബ്ല്യു ഹമൂസ് എന്ന റസ്റ്റൊറന്റിലേക്ക് പൊയ്‌ക്കോളൂ. കഴിച്ച ഭക്ഷണത്തിനുള്ള പണത്തിനു പകരം ഒരു നിറഞ്ഞ പുഞ്ചിരി മാത്രം സമ്മാനിച്ചാല്‍ മതി. ആരും ഒരിക്കലും വിശന്നിരിക്കരുത് എന്ന തത്വത്തില്‍ നിന്നാണ് ഇത്തരമൊരു ആശയം ഉടലെടുത്തത,്പരത്യേകിച്ച് എന്നും ജോലി തേടി അലയുന്ന തൊഴിലാളികള്‍

More »

ഷാര്‍ജയില്‍ ഇനി അയല്‍പക്കം സുരക്ഷിതം; ജനജീവിതം സുരക്ഷിതമാക്കാന്‍ സുരക്ഷിത അയല്‍പക്കം എന്ന പ്രത്യേക പദ്ധതിയുമായി ഷാര്‍ജ പോലീസ്
ജനജീവിതം സുരക്ഷിതമാക്കാന്‍ പ്രത്യേക പദ്ധതിയുമായി ഷാര്‍ജ പോലീസ്. സുരക്ഷിത അയല്‍പക്കം എന്നാണ് പദ്ധതിയുടെ പേര്. ഷാര്‍ജ പോലീസിന്റെ വിവിധ വിഭാഗങ്ങള്‍ പദ്ധതിയില്‍ പങ്കാളിയാകും. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ പോലീസ് സ്റ്റേഷനും ഉണ്ടാകും. രാത്രികാല പട്രോളിങ്ങ്, രാത്രിയില്‍ അടിയന്തര പരാതി സ്വീകരിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് സുരക്ഷിത അയല്‍പക്കം

More »

സാമ്പത്തിക പരാധീനതകള്‍ കാരണം ആത്മഹത്യ ചെയ്യുന്നുവെന്ന് ട്വീറ്റ് ചെയ്ത് ഇന്ത്യന്‍ പ്രവാസി; രക്ഷകരായി യുഎഇ പോലീസ്
ആത്മഹത്യാ കുറിപ്പ് ട്വീറ്റ് ചെയ്ത ഇന്ത്യന്‍ പ്രവാസിയെ രക്ഷിച്ച് യുഎഇ പോലീസ്. ബുദ്ധിമുട്ടേറിയ ജീവിത സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് ട്വീറ്റ് ചെയ്ത ഇന്ത്യന്‍ വംശജനായ പ്രവാസിയെയാണ് യുഎഇ പോലീസ് സമയോചിതമായ ഇടപെടലുകളിലൂടെ രക്ഷിച്ചത്.  സാമ്പത്തികപരമായ പ്രശ്‌നങ്ങള്‍ കാരണം താന്‍ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതനാവുകയാണെന്നും തൂങ്ങി

More »

ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകിയത് 30 മണിക്കൂര്‍; വലഞ്ഞ് യാത്രക്കാര്‍
ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം 30 മണിക്കൂര്‍ വൈകിയത് യാത്രക്കാരെ വലച്ചു. സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം.  ശനിയാഴ്ച ഉച്ചയ്ക്കു ഒന്നരയ്ക്കു പുറപ്പെടേണ്ട വിമാനം ദുബായില്‍ നിന്നും പുറപ്പെട്ടത് ഇന്നലെ(ഞായര്‍) രാത്രി പതിനൊന്നോടെ മാത്രമാണ്.  വൈകിട്ടോടെ യാത്രക്കാരെ ഹോട്ടലില്‍ നിന്നു

More »

ശാരീരിക ഉപദ്രവം, മര്‍ദ്ദനം, അസഭ്യം പറയല്‍.. ഗള്‍ഫ് രാജ്യങ്ങളില്‍ 40 ശതമാനം പുരുഷന്മാരും ഭാര്യമാരുടെ പീഡനം സഹിക്കുന്നവരെന്ന് പഠനം
അറബ് രാജ്യങ്ങളില്‍ 40 ശതമാനത്തോളം പുരുഷന്മാരും ഭാര്യമാരുടെ പീഡനം സഹിക്കുന്നവരാണെന്ന് പഠനം. ഷാര്‍ജ കുടുംബ കോടതി ജഡ്ജിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എത്രത്തോളം പേര്‍ ഇത്തരത്തില്‍ ജീവിക്കുന്നുണ്ടെന്ന് കൃത്യമായ രേഖകളില്ലെങ്കിലും അടുത്തകാലത്തായി മൗനം വെടിഞ്ഞ് ചില പുരുഷന്മാര്‍ നിയമനടപടികള്‍ സ്വീകരിച്ചുതുടങ്ങിയതായി അദ്ദേഹം പറഞ്ഞു. സ്ത്രീ സുഹൃത്തുക്കള്‍, ഒപ്പം ജോലി

More »

യുഎഇയില്‍ ഭാര്യയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന ഭര്‍ത്താക്കന്‍മാര്‍ക്കും ഇനി ജോലി ചെയ്യാം; തീരുമാനം മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്
യുഎഇയില്‍ ഭാര്യയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് ഇനി ജോലി ചെയ്യാന്‍ അവസരം. ഇതിനായി പ്രത്യേക വര്‍ക്ക് പെര്‍മിറ്റാണ് ഇവര്‍ക്ക് അനുവദിക്കുന്നത്. ഭര്‍ത്താവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ഭാര്യക്ക് മാത്രമാണ് ഇതുവരെയും പ്രത്യേക വര്‍ക്ക് പെര്‍മിറ്റെടുത്ത് ജോലി ചെയ്യാന്‍ അവസരം ലഭിച്ചിരുന്നത്. വീസകളില്‍ നോട്ട് ഫോര്‍ വര്‍ക്ക് എന്ന് സ്റ്റാംപ്

More »

ദുബായില്‍ നിന്ന് ഷാര്‍ജയിലേയ്ക്ക് ഫെറി സര്‍വീസ്; ദുബായിയെ മറ്റൊരു എമിറേറ്റുമായി ബന്ധിപ്പിച്ചുള്ള ജലയാത്രാ സംവിധാനം ഇതാദ്യം
ദുബായില്‍ നിന്ന് ഷാര്‍ജയിലേയ്ക്ക് ഫെറി സര്‍വീസ് (കടത്തു ബോട്ട്) ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ടിഎ) ആരംഭിച്ചു. ദുബായ് അല്‍ ഗുബൈ മറൈന്‍ സ്റ്റേഷനില്‍ നിന്ന് ഷാര്‍ജ അക്വേറിയം മറൈന്‍ സ്റ്റേഷനിലേയ്ക്കാണ് സര്‍വീസ്. ഓരോ അര മണിക്കൂറും ഇടവിട്ട് പ്രതിദിനം 42 സര്‍വീസുകളാണുള്ളത്.ഷാര്‍ജയില്‍ താമസിച്ച് ദുബായില്‍ ജോലി ചെയ്യുന്ന സാധാരണക്കാര്‍ക്ക് ട്രാഫിക്

More »

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്‌സ്
വേനലവധിക്ക് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം ചെലവഴിക്കാന്‍ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളുമായി എമിറേറ്റ്‌സ്. യുഎഇയിലെ പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ബിസിനസ് എക്കോണമി ക്ലാസുകള്‍ക്കാണ് നിരക്കിളവുകള്‍ പ്രഖ്യാപിച്ചത്. യൂറോപ്പ്, ഏഷ്യ, തെക്കേ അമേരിക്ക, എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കാണ് ഇളവിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുക. എമിറേറ്റ്‌സിന്റെ ബിസിനസ്,

More »

യുഎഇയില്‍ ചൂടു കൂടുന്നു

യുഎഇയില്‍ ചൂട് കൂടുന്നു. താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ എത്താന്‍ സാധ്യതയുണ്ട്. ചില കിഴക്കന്‍ പ്രദേശങ്ങളില്‍ ഇടയ്ക്കിടെ മേഘാവൃതമായേക്കും. ഫുജൈറയിലെ തവിയെനില്‍ ഇന്നലെ ഉച്ചയ്ക്ക് 1.30ന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 46.6 ഡിഗ്രി സെല്‍ഷ്യസാണ്. താപനില ഉയരുന്നതിനൊപ്പം ശക്തമായ

താമസകെട്ടിടത്തില്‍ നിന്ന് വീണു, മലയാളി വിദ്യാര്‍ത്ഥിക്ക് യുഎഇയില്‍ ദാരുണാന്ത്യം

യുഎഇയിലെ അബുദാബിയില്‍ കെട്ടിടത്തില്‍ നിന്നുവീണ് മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. എറണാകുളം തോട്ടറ സ്വദേശി ബിനോയ് തോമസിന്റെയും എല്‍സി ബിനോയുടെയും മകന്‍ അലക്‌സ് ബിനോയ് ആണ് മരിച്ചത്. 17 വയസ്സായിരുന്നു. അബുദാബി ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഫലം

പാക്ക് വ്യോമമേഖല അടച്ചു, യുഎഇ ഇന്ത്യ വിമാന സര്‍വീസുകള്‍ക്ക് തടസ്സം നേരിടാന്‍ സാധ്യത, ടിക്കറ്റ് നിരക്ക് കൂടിയേക്കും

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമ മേഖലയില്‍ പ്രവേശനം നിഷേധിച്ച് പാക്കിസ്ഥാന്‍. ഇതോടെ യുഎഇ ഇന്ത്യ വിമാന സര്‍വീസുകള്‍ക്ക് തടസ്സങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ചയാണ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതും ഇന്ത്യ നടത്തുന്നതുമായ എല്ലാ വിമാന കമ്പനികള്‍ക്കും

10 വര്‍ഷത്തിലധികം പഴക്കമുള്ള ആറ് ലക്ഷത്തിലധികം ഗതാഗത നിയമലംഘനങ്ങള്‍ എഴുതിത്തള്ളാനുള്ള തീരുമാനവുമായി ഷാര്‍ജ പോലീസ്

10 വര്‍ഷത്തിലധികം പഴക്കമുള്ള ആറ് ലക്ഷത്തിലധികം ഗതാഗത നിയമലംഘനങ്ങള്‍ എഴുതിത്തള്ളാനുള്ള തീരുമാനവുമായി ഷാര്‍ജ പോലീസ്. ഏതാനും വ്യവസ്ഥകള്‍ക്ക് വിധേമായാണ് പിഴയിളവ് ലഭിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഗതാഗത നിയമലംഘന കേസുകള്‍, കാലഹരണപ്പെട്ട വാഹന

യുഎഇയിലെ അല്‍-ഐനില്‍ 3,000 വര്‍ഷം പഴക്കമുള്ള ഇരുമ്പുയുഗ ശ്മശാനം കണ്ടെത്തി

യുഎഇയിലെ ആദ്യത്തെ പ്രധാന ഇരുമ്പുയുഗ സെമിത്തേരി അല്‍-ഐനില്‍ കണ്ടെത്തി. കണ്ടെത്തല്‍ രാജ്യത്തിന്റെ പുരാതന പൈതൃകത്തിന്റെ നഷ്ടപ്പെട്ടുപോയ ഒരു അധ്യായത്തിലേക്ക് പുതിയ വെളിച്ചം വീശുന്നു. അബുദാബിയിലെ സാംസ്‌കാരിക, ടൂറിസം വകുപ്പ് (ഡിസിടി അബുദാബി) കണ്ടെത്തിയ 3,000 വര്‍ഷം പഴക്കമുള്ള

മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചനങ്ങള്‍ നേര്‍ന്ന് യുഎഇ ഭരണാധികാരികള്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചനങ്ങള്‍ നേര്‍ന്ന് യുഎഇ ഭരണാധികാരികള്‍. ലോക സമാധാനത്തിനും സഹവര്‍ത്തിത്വത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച മാര്‍പാപ്പയുടെ നിര്യാണത്തില്‍ തന്റെ ആഴത്തിലുള്ള ദു:ഖം രേഖപ്പെടുത്തുന്നതായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് തന്റെ എക്‌സ്