UAE
പ്രളയത്തില്‍ ഭവന രഹിതരായ ദുബായിലെ താമസക്കാര്‍ക്ക് സൗജന്യമായി താല്‍ക്കാലിക താമസവും ഭക്ഷണവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാന്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഉത്തരവിട്ടു. മഴക്കെടുതികളില്‍ പ്രയാസപ്പെടുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ദുബായ് സര്‍ക്കാരിന്റെ പിന്തുണയുണ്ടാകും. നടപടികളുടെ പുരോഗതി വ്യക്തിപരമായി നിരീക്ഷിക്കും.പൗരന്മാരുടെ ക്ഷേമത്തിനാണ് മുന്‍ഗണനയെന്ന് ഷെയ്ഖ് ഹംദാന്‍ വ്യക്തമാക്കി. കെട്ടിട നിര്‍മ്മാതാക്കള്‍, കമ്പനികള്‍ എന്നിവയാണ് താമസക്കാര്‍ക്ക് ബദല്‍ സംവിധാനവും ഭക്ഷണവും നല്‍കേണ്ടത്. വെള്ളം കയറി നശിച്ച കെട്ടിടം ശുചികരിക്കേണ്ടത് കെട്ടിട ഉടമകളാണ്. താമസക്കാരില്‍ നിന്ന് അധിക തുക ഈടാക്കരുതെന്നും
യുഎഇയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വീണ്ടും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത. ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച
ഷാര്‍ജില്‍ നിന്ന് ഈ മാസം 14 മുതല്‍ കാണാതായ മുഹമ്മദ് അബ്ദുല്ലയെ (17) കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ഒരു മരപ്പണിക്കാരനെ തേടി ഏപ്രില്‍ 14 ന് വൈകുന്നേരം 4.15 ന് അടുത്തുള്ള ഫര്‍ണീച്ചര്‍ മാര്‍ക്കറ്റിലേക്ക് പോയ കുട്ടിയെ പിന്നീട് കാണാതാവുകായിരുന്നു. വീട്ടില്‍ സ്വകാര്യം പഠനം നടത്തുകയായിരുന്നു മുഹമ്മദ് അബ്ദുല്ല പാക്കിസ്ഥാന്
ദുബായിലെ പ്രളയസമാന സാഹചര്യം ക്ലൗഡ് സീഡിംഗ് മൂലമല്ലെന്ന് യുഎഇ കാലാവസ്ഥാ കേന്ദ്രം. ജല ലഭ്യതയ്ക്കായും ക്ലൗഡ് സീഡിംഗിനെ യുഎഇ ആശ്രയിക്കാറുണ്ട്. എന്നാല്‍ നിലവിലെ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിംഗ് മൂലമല്ലെന്ന് കാലാവസ്ഥാ കേന്ദ്രം. കൊടുങ്കാറ്റുകളാണ് നിലവിലെ ദുരന്തം വിതച്ച മഴയ്ക്ക് കാരണമായിട്ടുള്ളത്. കനത്ത മഴ തുടരുന്നതിനാല്‍ ദുബായ് വിമാനത്താവളത്തില്‍ നിന്ന് ഇതുവരെ 884 വിമാനങ്ങളാണ്
യുഎഇയില്‍ പെയ്തത് റെക്കോര്‍ഡ് മഴ. 75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് രാജ്യത്ത് തിങ്കളാഴ്ച മുതല്‍ ചൊവ്വ രാത്രി വരെ ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് അല്‍ ഐനിലെ ഖതം അല്‍ ഷക്ല പ്രദേശത്താണ്. 24 മണിക്കൂറിനുള്ളില്‍ 254.8 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. 2016 മാര്‍ച്ച് ഒമ്പതിന് ഷുവൈബ് സ്റ്റേഷനില്‍ 287.6
യുഎഇയില്‍ തുടരുന്ന മഴയും അസ്ഥിരമായ കാലാവസ്ഥയും പരിഗണിച്ച് യുഎഇയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇന്നും നാളെയും വിദൂര പഠനം. എമിറേറ്റ്‌സ് സ്‌കൂള്‍ എജ്യൂക്കേഷന്‍ ഫൗണ്ടേഷനാണ് ഇക്കാര്യം അറിയിച്ചത്. റാസല്‍ഖൈമയില്‍ നേരത്തെ തന്നെ എല്ലാ സ്‌കൂളുകളിലും വിദൂര പഠനം നടപ്പാക്കാന്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ സംഘം തീരുമാനിച്ചിരുന്നു. ദുബൈയിലെ സ്വകാര്യ മേഖലയിലെ
ഒമാന് പിന്നാലെ യുഎഇയിലും അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ദേശീയ കാലാവസ്ഥാ കേന്ദ്രം ഞായാറാഴ്ച പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ചില പ്രദേശങ്ങളില്‍ ഇടിമിന്നലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. തിങ്കളാഴ്ച മുതല്‍ അടുത്ത മൂന്ന് ദിവസത്തേക്ക് രാജ്യത്ത് ഈ കാലാവസ്ഥ നിലനില്‍ക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പില്‍
യുഎഇയില്‍ അടുത്താഴ്ച ഇടിയോടുകൂടിയ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കള്‍ മുതല്‍ ബുധന്‍ വരെ മഴ ഉണ്ടാകുമെങ്കിലും ചൊവ്വാഴ്ച അതിശക്തമാകുമെന്നാണ് പ്രവചനം. തിങ്കളാഴ്ച വൈകീട്ട് 7ന് കാറ്റിന്റെ അകമ്പടിയോടെ അബുദാബിയില്‍ ആരംഭിക്കുന്ന കനത്ത മഴയും കാറ്റും പിന്നീട് ദുബായില്‍ ആരംഭിക്കുന്ന കനത്ത മഴയും കാറ്റും പിന്നീട് ദുബായിലേക്ക്
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എമിറേറ്റില്‍ ബാങ്ക് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഫോണ്‍ വഴി തട്ടിപ്പ് നടത്തിയ 494 പേരെ ദുബൈ പൊലീസ് പിടികൂടി. 406 ഫോണ്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് വലിയ സംഘത്തെ ദുബൈ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം വലയിലാക്കിയത്. ബാങ്ക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഉപഭോക്താക്കളെ വിളിച്ചാണ് തട്ടിപ്പുകള്‍ നടന്നത്. ഫോണ്‍