UAE

അതിര്‍ത്തിയില്‍ നിരവധി കൊറോണ റാപിഡ് ടെസ്റ്റ് നടത്തുന്ന കേന്ദ്രങ്ങള്‍ തുറന്ന് അബുദാബി
യാത്രക്കാര്‍ക്ക് ആശ്വാസമായി അബുദാബിയുടെ നിര്‍ണായക നീക്കം. അതിര്‍ത്തിയില്‍ നിരവധി കൊറോണ റാപിഡ് ടെസ്റ്റ് നടത്തുന്ന കേന്ദ്രങ്ങള്‍ തുറന്ന് അബുദാബി. മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണിത്. ഗന്തൂത് എത്തുന്നതിനു മുന്‍പ് അല്‍ഫയ റോഡിലാണ് കൊറോണ റാപിഡ് ടെസ്റ്റ് നടത്തുന്നതിനായി 18 പുതിയ കേന്ദ്രങ്ങള്‍ തുറന്നത്. ഷൈഖ് സായിദ് റോഡിനും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനും ഇടയിലുള്ള ഭാഗമാണ് അല്‍ ഫയ റോഡ്. പുതിയ പരിശോധന കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് ദേശിയ അത്യാഹിത ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.  

More »

ക്രിസ്റ്റ്യാനോക്കൊപ്പം ജിമ്മില്‍ പരിശീലിച്ച് ദുബൈ കിരീടവകാശി; ചിത്രം വൈറല്‍
യു.എ.ഇയില്‍ നിന്നുള്ള ചിത്രമാണ് നിമിഷ നേരം കൊണ്ട് വൈറലായിരിക്കുന്നത്. പോര്‍ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ പങ്കുവെച്ച പുതിയ ചിത്രമാണ് ആരാധകര്‍ക്കിടയില്‍ കൗതുകമായത്. യുഎഇയില്‍ എത്തിയാല്‍ ഒരു കായിക താരത്തിന് പോകാന്‍ ഒരുപാട് ഇടമുണ്ടെങ്കിലും അദ്ദേഹം തെരഞ്ഞെടുത്ത സ്ഥലം ജിംനേഷ്യമായിരുന്നു. അവിടെ ക്രിസ്റ്റ്യാനോയെ കാത്ത് പ്രിയപ്പെട്ട സുഹൃത്തുമുണ്ടായിരുന്നു. ദുബൈയിലെ

More »

വാക്‌സിനുകളില്‍ പന്നിക്കൊഴുപ്പ് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പോലും ഇസ്‌ലാം മതവിശ്വാസികള്‍ക്ക് ഉപയോഗിക്കാമെന്ന് യുഎഇ
കൊവിഡ് വൈറസിനെതിരായ വാക്‌സിനുകളില്‍ പന്നിക്കൊഴുപ്പ് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പോലും ഇസ്‌ലാം മതവിശ്വാസികള്‍ക്ക് കുത്തിവെക്കാമെന്ന് യു.എ.ഇ. രാജ്യത്തെ ഉയര്‍ന്ന ഇസ്‌ലാമിക അതോറ്റിറ്റിയായ യു.എ.ഇ ഫത്വ കൗണ്‍സിലിന്റേതാണ് നിര്‍ദേശം. ഇസ്‌ലാമിക നിയമപ്രകാരം പന്നിയെ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ നിഷിദ്ധമാണ്. എന്നാല്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെങ്കില്‍ പന്നിക്കൊഴുപ്പ്

More »

പരിസ്ഥിതി സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി ഷാര്‍ജ മുന്‍സിപ്പാലിറ്റി
അനധികൃത മരം മുറി തടയാന്‍ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഷാര്‍ജ മുനിസിപ്പാലിറ്റി. പരിസ്ഥിതി സംരക്ഷണത്തിനായി യുഎഇ പൗരന്മാര്‍ക്ക് സൗജന്യമായി വിറക് വിതരണം ചെയ്യാനാണ് ഷാര്‍ജ മുനിസിപ്പാലിറ്റിയുടെ പദ്ധതി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു രാവിലെ ഏഴു മുതല്‍ വൈകിട്ട് നാലു വരെ വിറക് വിതരണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഒരു കുടുംബത്തിന് രണ്ട് ലോഡ് എന്ന തോതിലാണ് വിറക്

More »

യൂറോപ്യന്‍ രാജ്യത്തില്‍ നിന്ന് കാണാതായ 19കാരിയെ ദുബായില്‍ കണ്ടെത്തി ; രാജ്യം കാണാന്‍ ആഗ്രഹം കൊണ്ട് പുറപ്പെട്ടതെന്നറിച്ചപ്പോള്‍ പോലീസ് വക ഫ്രീയായി താമസവും പ്രധാന സ്ഥലങ്ങളുടെ സന്ദര്‍ശനവും ഒരുക്കി
യൂറോപ്യന്‍ രാജ്യത്തില്‍ നിന്ന് കാണാതായ 19കാരിയെ ദുബായില്‍ കണ്ടെത്തി. ചെറിയ മാനസിക പ്രശ്‌നങ്ങളുള്ള പെണ്‍കുട്ടി വീട്ടില്‍ ആരോടും പറയാതെ തനിച്ച് ദുബായിലെത്തുകയായിരുന്നു. പെണ്‍കുട്ടി ദുബായ് ഹോട്ടലിലെത്തി റൂം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ

More »

യാത്രക്കാരില്ല ; ബ്രിട്ടീഷ് എയര്‍വേയ്‌സ് ദുബായ് സര്‍വീസ് നിര്‍ത്തുന്നു
കോവിഡ് പശ്ചാത്തലത്തില്‍ മതിയായ യാത്രക്കാരില്ലാത്തതിനാല്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് യുഎഇയിലേക്കുള്ള വിമാന സര്‍വീസ് ജനുവരി മുതല്‍ നിര്‍ത്തിവയ്ക്കുന്നു അബുദാബി, മസ്‌കത്ത്, ജിദ്ദ, സിഡ്‌നി, ബാങ്കോക്ക്, സാന്‍ഹൊസേ, പിറ്റ്‌സ്ബര്‍ഗ്, കാല്‍ഗറി, ചാള്‍സ്റ്റണ്‍, സിയോള്‍ ,ക്വാലാലംപൂര്‍, ഒസാക, സെയ്‌ഷെല്‍സ് ഉള്‍പ്പെടെ 15 സെക്ടറുകളിലേക്കുള്ള സര്‍വീസാണ് എയര്‍ലൈന്‍

More »

ജൂത പുരോഹിതരെ സ്വീകരിച്ച് യുഎഇ; ആദ്യ സിനഗോഗിനും അനുമതി
ഇസ്രായേലും യുഎഇയും ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിച്ചതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാവുന്നു. ഇസ്രായേലിലെ ഔദ്യോഗിക ജൂതപുരോഹിതനായ ( റാബി) യിത്ഷാക് യൂസഫ് യുഎഇയില്‍ സന്ദര്‍ശനം നടത്തി. യുഎഇ അധികാരികള്‍ക്കായി ജൂത പുരോഹിതന്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. ദുബായിലെ ജ്യൂവിഷ് കമ്മ്യൂണിറ്റി സെന്ററില്‍ ( ജെസിസി) വെച്ചാണ് കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം

More »

യുഎഇയിലെ പള്ളികളില്‍ മഴക്കായി പ്രത്യേക പ്രാര്‍ത്ഥന നടത്തി
യുഎഇയിലെ പള്ളികളില്‍ ഇന്നലെ മഴക്കായി പ്രത്യേക പ്രാര്‍ഥന നടന്നു. ജുമുഅക്ക് തൊട്ടുമുമ്പാണ് മഴക്കായുള്ള നമസ്‌കാരവും പ്രാര്‍ഥനയും നടന്നത്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫയുടെ നിര്‍ദേശപ്രകാരമാണ് രാജ്യമെമ്പാടുമുള്ള പള്ളികളില്‍ ജുമുഅക്ക് പത്തുമിനിറ്റ് മുമ്പ് സ്വലാത്ത് അല്‍ ഇസ്തിസ്ഖ എന്ന നമസ്‌കാരം നടന്നത്. ഭരണാധികാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ മഴക്കായുള്ള പ്രത്യേക പ്രാര്‍ഥനയുടെ

More »

ടി10 ക്രിക്കറ്റ് മത്സരം ജനുവരി 28 മുതല്‍ അബുദാബിയില്‍
ലോകത്തിലെ ഏക ടി10 ക്രിക്കറ്റ് മാച്ചിന്റെ നാലാം എഡിഷന്‍ ജനുവരി 28 മുതല്‍ അബുദാബിയില്‍ ആരംഭിക്കും. അബുദാബിയിലെ ശെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ടി10 ക്രിക്കറ്റ് അരങ്ങേറുക. ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള എട്ട് ടീമുകള്‍ ടി10ല്‍ പങ്കെടുക്കും. ഒരു ഫുട്‌ബോള്‍ മാച്ച് പോലെ വെറും 90 മിനുട്ടില്‍ അവസാനിക്കുമെന്നതാണ് ടി10ന്റെ സവിശേഷത. ഫെബ്രുവരി ആറു വരെയാണ് മത്സരം

More »

[1][2][3][4][5]

ഏറ്റവും കൂടുതല്‍ പ്രവാസി ഇന്ത്യക്കാര്‍ യുഎഇയില്‍

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യയുടേത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 18 ദശലക്ഷം ഇന്ത്യയ്ക്കാരാണ് ജീവിക്കുന്നത് എന്ന് ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ 2020 ഹൈലൈറ്റ്‌സ് റിപ്പോര്‍ട്ട് പറയുന്നു. കൂടുതല്‍ പ്രവാസികളും യുഎഇ, സൗദി, യുഎസ് രാഷ്ട്രങ്ങളിലാണ്. വാര്‍ത്താ

ജനിതക മാറ്റം സംഭവിച്ച വൈറസ് യുഎഇയിലും സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ വകുപ്പ്

ജനിതകമാറ്റം സംഭവിച്ച പലയിനം കൊറോണ വൈറസിനെ യു. എ.ഇയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതരുടെ വെളിപ്പെടുത്തല്‍. എന്നാല്‍, ഈ വൈറസുകള്‍ക്കെല്ലാം വാക്‌സിന്‍ ഫലപ്രദമാണ്. രാജ്യത്ത് പക്ഷെ, കോവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. ഇന്ന് 3,407 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഏഴ് മരണവും

കോവിഡ് നിയന്ത്രണങ്ങളുമായി ദുബായ് അധികൃതര്‍

കൂടുതല്‍ നിയന്ത്രണങ്ങളുമായി ദുബായ് അധികൃതര്‍. പൊതു ഇടങ്ങളില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിലും കൃത്യമായ പെരുമാറ്റച്ചട്ടങ്ങള്‍ പാലിയ്ക്കണമെന്നാണ് നിര്‍ദ്ദേശം. ഇത് ലംഘിക്കുന്നവരില്‍ നിന്ന് വന്‍ തുക പിഴ ഈടാക്കാനും അധികൃതര്‍ തീരുമാനിച്ചു. പബ്ബുകള്‍, ബാറുകള്‍ തുടങ്ങിയ

യുഎഇയില്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ഓണ്‍ലൈന്‍ പഠനം തുടരും

യുഎഇയില്‍ ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ഓണ്‍ലൈന്‍ പഠനം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ജനുവരി 17 മുതല്‍ കുട്ടികള്‍ സ്‌കൂളിലേക്ക് തിരിച്ചെത്താനിരിക്കേയാണ് നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങുന്നത് നീട്ടിവച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുത്തത്. രാജ്യത്ത്

ദുബൈയില്‍ ബസ് ട്രെയിലറുമായി കൂട്ടിയിടിച്ച് 27 പേര്‍ക്ക് പരിക്ക് ; കൂടുതല്‍ പേരും ഇന്ത്യക്കാര്‍

ദുബൈയില്‍ ബസ് ട്രെയിലറുമായി കൂട്ടിയിടിച്ച് 27 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ കൂടുതലും ഇന്ത്യക്കാരാണ്. ജബല്‍അലി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ജീവനക്കാരുമായി പോവുകയായിരുന്ന ബസാണ് ട്രെയിലറുമായി കൂട്ടിയിടിച്ചത്. പെര്‍ഫ്യൂം കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്.

ഖത്തറില്‍ നിന്ന് വരുന്നവര്‍ക്ക് അബൂദബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ല

ഖത്തറില്‍ നിന്ന് വരുന്നവര്‍ക്ക് അബൂദബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്ന പുതിയ പട്ടികയിലാണ് ഖത്തറിനെ ഹരിത പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഉപരോധം