UAE

ദുബായിലെ വിവിധ ഇടങ്ങളില്‍ പാര്‍ക്കിങ് ഫീസുകള്‍ വര്‍ധിപ്പിച്ചതായി പബ്ലിക് പാര്‍ക്കിങ് ഓപ്പറേറ്ററായ പാര്‍ക്കിന്‍ പിജെഎസ്സി അറിയിച്ചു. അല്‍ സുഫൂഹ് 2, എഫ് സോണ്‍ എന്നിവിടങ്ങളിലെ പാര്‍ക്കിങ് താരിഫുകളാണ് ഉയര്‍ത്തിയിരിക്കുന്നത്. ബര്‍ഷ ഹൈറ്റ്‌സ്, ദുബായ് മീഡിയ സിറ്റി, ദുബായ് ഇന്റര്‍നെറ്റ് സിറ്റി തുടങ്ങിയ പ്രദേശങ്ങളില്‍ വാഹനമോടിക്കുന്നവരെയാണ് ഈ മാറ്റങ്ങള്‍ കൂടുതലായും ബാധിക്കുന്നത്. അര മണിക്കൂറിന് 2 ദിര്‍ഹവും ഒരു മണിക്കൂറിന് 4 ദിര്‍ഹവുമാണ് കൂട്ടിയ പാര്‍ക്കിങ് ഫീസ്. പിന്നീടുള്ള ഓരോ മണിക്കൂറിലും നാല് ദിര്‍ഹം വെച്ച് കൂടുകയാണ് ചെയ്യുന്നത്. 24 മണിക്കൂര്‍ പാര്‍ക്ക് ചെയ്യുന്നതിന് 32 ദിര്‍ഹമാണ് ഈടാക്കുന്നത്. മുന്‍പ് ഒരു മണിക്കൂറിന് 2 ദിര്‍ഹവും ഓരോ മണിക്കൂറിലും 3 ദിര്‍ഹം വെച്ച് കൂടുകയുമായിരുന്നു. പ്രീമിയം പാര്‍ക്കിങ് ഇടങ്ങളില്‍ ഓരോ മണിക്കൂറിനും 6 ദിര്‍ഹം

യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞിന്റെ സാഹചര്യത്തില്‍ അബുദാബി, അല്‍ഐന്‍, അല്‍ ദഫ്ര പ്രദേശങ്ങളില്‍ റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്. ഇന്ന് രാവിലെ 10 മണി വരെയും മൂടല്‍ മഞ്ഞ് തുടരും. അല്‍ ഐനിലെ റെമാ, അല്‍ വിഖാന്‍, സാബ പ്രദേശങ്ങളിലാണ് റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. അബുദാബിയിലെ അല്‍ വത്ബ, സീഹ് അല്‍ ഹമ, സ്വീഹാന്‍ എന്നിവിടങ്ങളിലും

റാസല്‍ഖൈമയിലും ഫുജൈറയിലും ശക്തമായ മഴ. ഉച്ചയ്ക്ക് തുടങ്ങിയ മഴ വിവിധ പ്രദേശങ്ങളില്‍ വൈകീട്ട് വരെ തുടര്‍ന്നു. കിഴക്കന്‍ മേഖലകളിലെ ചില പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇതേസമയം ദുബായ്, ഷാര്‍ജ , അജ്മാന്‍ എമിറേറ്റുകളിലെ ചില ഭാഗങ്ങളില്‍ നേരിയ മഴ ലഭിച്ചു. ഷാര്‍ജ കോര്‍ണിഷ് ഭാഗത്ത് ഉച്ചയ്ക്ക് 1.20 നും ദുബായ ഡിഐപി അല്‍ബതായിഹ്, അല്‍റഹ്‌മാനിയ എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക്

യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രമായ ബാപ്‌സ് ഹിന്ദു ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ സാംസ്‌കാരിക പരിപാടികളോടെയും ചടങ്ങുകളോടെയും ആഘോഷിക്കാനൊരുങ്ങി വിശ്വാസികള്‍. 'പഥോത്സവ്' എന്ന പേരിലാണ് ഒന്നാം വാര്‍ഷികാഘോഷത്തിന്റെ പുണ്യ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. എല്ലാ രാജ്യക്കാര്‍ക്കും ജാതിമതഭേദമന്യേ

യുഎഇയില്‍ ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. രണ്ട് മാസത്തിന് ശേഷമാണ് യുഎഇയില്‍ ഇന്ധന വില വര്‍ധിക്കുന്നത്. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് പെട്രോള്‍, ഡീസല്‍ വില തീരുമാനിക്കുന്നത്. പുതിയ ഇന്ധനവില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഫെബ്രുവരി ഒന്ന് മുതലാണ് പുതിയ ഇന്ധനവില പ്രാബല്യത്തില്‍ വരുന്നത്. പുതിയ ഇന്ധനവില അനുസരിച്ച് സൂപ്പര്‍ 98 പെട്രോള്‍

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് രാജ്യത്തെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കറിനെ യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അബൂദാബിയിലെ ഖസര്‍ അല്‍ ബഹറില്‍ സ്വീകരിച്ചു. കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിവാദ്യം അദ്ദേഹത്തെ അറിയിച്ചു. യുഎഇയുടെ അഭിവൃദ്ധിക്കായുള്ള

അബുദാബിയില്‍ രണ്ട് പ്രധാന റോഡുകള്‍ ഭാഗികമായി അടച്ചിടുന്നു. അബുദായിലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററാണ് (എഡി മൊബിലിറ്റി) ഇക്കാര്യം അറിയിച്ചത്. അല്‍ ദഫ്ര മേഖലയിലെ ശൈഖ സലാമ ബിന്‍ത് ബുട്ടി റോഡ് (ഇ45), അല്‍ ദഫ്ര മേഖലയിലെ മദീനത്ത് സായിദ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ മക്തൂം അല്‍ഫാന്ദിഅല്‍ മസ്‌റൂയി സ്ട്രീറ്റ് എന്നീ റോഡുകളാണ് ഭാഗികമായി അടച്ചിടുന്നത്. ജനുവരി 28 ചൊവ്വാഴ്ച

എമിറേറ്റിലെ എല്ലാ പൊതു കെട്ടിടങ്ങളിലും മികച്ച രീതിയിലുള്ള സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ കര്‍ശന നിര്‍ദ്ദേശവുമായി റാസല്‍ഖൈമ പോലീസ്. ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരി ഒന്നിനു മുമ്പായി 'ഹിമായ' അഥവാ സംരക്ഷണം എന്നു പേരുള്ള സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും റാസല്‍ഖൈമയിലെ കെട്ടിട ഉടമകള്‍ക്ക് എമിറേറ്റ് പോലീസ് നിര്‍ദ്ദേശം നല്‍കി. ജനുവരി 31 ഓടെ സിസ്റ്റത്തില്‍ രജിസ്റ്റര്‍

ഭക്ഷ്യസുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിന് റാസല്‍ ഖൈമയിലെ ഒരു റസ്റ്റോറന്റിന് ഒരു ലക്ഷം ദിര്‍ഹം പിഴ ചുമത്തി കോടതി. ഹോട്ടല്‍ നടത്തിപ്പുകാരനും മറ്റൊരു ജീവനക്കാരനുമാണ് കോടതി പിഴ ചുമത്തിയത്. ഇതിലെ പ്രധാന പ്രതിക്ക് ഒരു ലക്ഷം രൂപയും കൂട്ടുപ്രതിക്ക് 5000 ദിര്‍ഹമും ശിക്ഷ വിധിച്ചു. ഇതിനു പുറമെ അനുബന്ധ ഫീസുകളും റസ്റ്റൊറന്റ് നല്‍കണം ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണ സാധനങ്ങള്‍ വില്‍പ്പന