UAE

പലസ്തീന് സഹായവുമായി യുഎഇ; ഇരുപത് മില്യണ്‍ ഡോളറിന്റെ സഹായം കൈമാറും
പലസ്തീന് സഹായവുമായി യുഎഇ ഭരണകൂടം. 20 മില്യണ്‍ ഡോളറിന്റെ മാനുഷിക സഹായമാകും പലസ്തീന് കൈമാറുക. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പലസ്തീനില്‍ ജീവകാരുണ്യ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഐക്യരാഷ്ട്ര സഭ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യൂഎ വഴിയാണ് സഹായം എത്തിക്കുക. ദുരിതം അനുഭവിക്കുന്ന സമൂഹങ്ങള്‍ക്ക് പ്രതിസന്ധി ഘട്ടങ്ങളില്‍ അടിയന്തര ആശ്വാസം പകരുകയെന്ന നയത്തിന്റെ ഭാഗമായാണ് സഹായമെത്തിക്കുന്നതെന്ന് യുഎഇ വ്യക്തമാക്കി.  

More »

യുഎഇ ഇന്ത്യ അണ്ടര്‍വാട്ടര്‍ ട്രെയിന്‍: സാധ്യതാ പഠനം തുടങ്ങിയേക്കും
യുഎഇയിലെ ഫുജൈറ നഗരത്തെയും ഇന്ത്യയിലെ മുംബൈയെയും അണ്ടര്‍വാട്ടര്‍ ട്രെയിന്‍ സര്‍വീസ് വഴി ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതിയിലേക്ക് ഒരു ചുവട് കൂടി.  കടലിനടിയിലൂടെ 1826 കിലോമീറ്റര്‍ നീളത്തില്‍ ടണല്‍ നിര്‍മിച്ച് ഹൈസ്പീഡ് ട്രെയിന്‍ ഉപയോഗിച്ച് രണ്ട് മണിക്കൂര്‍ കൊണ്ട് ഇരു രാജ്യങ്ങളിലേക്കും സഞ്ചാരം സാധ്യമാക്കാന്‍ വിഭാവനം ചെയ്യുന്ന പദ്ധതിയുടെ സാധ്യതാ പഠനത്തിന് യുഎഇ

More »

വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം; അപകടങ്ങളില്‍ ആറ് പേര്‍ മരിച്ചതായി ദുബായ് പൊലീസ്
രാജ്യത്ത് ഈ വര്‍ഷം വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് മൂലമുണ്ടായ അപകടങ്ങളില്‍ ആറ് പേര്‍ മരിച്ചതായി ദുബായ് പൊലീസ്. വിവിധ അപകടങ്ങളില്‍ 58 പേര്‍ക്ക് പരുക്ക് പറ്റിയതായും പൊലീസ് അറിയിച്ചു.  സംഭവത്തെ തുടര്‍ന്ന് വാഹനം ഓടിക്കുന്നതിനിടയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 2023ലെ ആദ്യ എട്ട്

More »

യുഎഇയിലെ സ്ഥിര താമസക്കാര്‍ക്ക് ദുബായ് മിറാക്കിള്‍ ഗാര്‍ഡനിലെ ടിക്കറ്റ് നിരക്കില്‍ ഇളവ്
ദുബായ് മിറാക്കിള്‍ ഗാര്‍ഡനിലെ ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു. യുഎഇയിലെ സ്ഥിര താമസക്കാര്‍ക്കാണ് ഇളവ് ലഭിക്കുക. മിറാക്കിള്‍ ഗാര്‍ഡന്‍ തുറന്നതിന് പിന്നാല സഞ്ചാരികളുടെ വലിയ നിരയാണ് ദിവസവും ഇവിടെ എത്തുന്നത്. ശൈത്യകാല സീസണിന് മുന്നോടിയായാണ് യുഎഇയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മിറാക്കിള്‍ ഗാര്‍ഡനിലെ ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇയിലെ

More »

മികച്ച നഗരങ്ങളുടെ പട്ടികയില്‍ ദുബായ്
റെസൊണന്‍സ് പുറത്തിറക്കിയ മികച്ച നഗരങ്ങളുടെ പട്ടികയില്‍ ദുബായ്. ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയാണ് ഇവര്‍ പുറത്തിറക്കിയത്. നല്ല താമസം, സമൃദ്ധി എന്നീ ഘടകങ്ങള്‍ ഉള്‍പ്പടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഇതില്‍ ആണ് ദുബായില്‍ നിന്നുള്ള 10 നഗരങ്ങള്‍ ഇടം പിടിച്ചിരിക്കുന്നത്. ജീവിക്കാനും, ജോലി ചെയ്യാന്‍ സാധിക്കുന്ന വമ്പന്‍ നഗരങ്ങളിലാണ് ദുബായ് സ്ഥാനം

More »

സമൂഹ മാധ്യമങ്ങളിലൂടെയുളള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണം ; സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍
യുഎഇയില്‍ സമൂഹ മാധ്യമങ്ങളിലൂടെയുളള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍. അഞ്ജാത സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍

More »

ഗതാഗത നിയമങ്ങള്‍ ലംഘിച്ച് ഇസ്‌കൂട്ടറും സൈക്കിളും ഓടിച്ചാല്‍ പിഴ ഈടാക്കുമെന്ന് ആര്‍ടിഎ
ദുബായില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ച് ഇസ്‌കൂട്ടറും സൈക്കിളും ഓടിച്ചാല്‍ ശക്തമായ നടപടിയെന്ന മുന്നറിയിപ്പ് നല്‍കി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. നിശ്ചിത പാതയിലൂടെ മാത്രം ഇസ്‌കൂട്ടര്‍ ഓടിക്കണമെന്നും വേഗപരിധി ഉള്‍പ്പെടെയുളള നിയമങ്ങള്‍ പാലിക്കണമെന്നും ആര്‍ടിഎ മുന്നറിയിപ്പ് നല്‍കി. ഈ നിയമം ലംഘിക്കുന്നവരില്‍ നിന്ന് 300 ദിര്‍ഹം വരെ പിഴയും ഈടാക്കുമെന്നും

More »

ദുബൈ ഹെസ സ്ട്രീറ്റ് നവീകരണത്തിന് 68.9 കോടി ദിര്‍ഹത്തിന്റെ നിര്‍മ്മാണ കരാര്‍
ഹെസ്സ നഗര വികസന പദ്ധതിക്ക് നിര്‍മ്മാണ കരാര്‍ നല്‍കി ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. മൂന്നു പ്രധാന ഹൈവേകളുടെ ശേഷി ഇരട്ടിയാക്കുന്നതാണ് പദ്ധതി. 68.9 കോടി ദിര്‍ഹമാണ് നാലു നഗരങ്ങളുടെ മുഖച്ഛായ മാറുന്ന വര്‍ വികസന പദ്ധതിയുടെ ചെലവ്. ഹെസ്സ നഗരത്തിന്റെ രണ്ടു ഭാഗത്തു നിന്നുമുള്ള രണ്ടു വരി റോഡുകള്‍ നാലു വരിയായി വികസിപ്പിക്കും. മണിക്കൂറില്‍ ഇരു ഭാഗങ്ങളിലേക്കും 16000 വാഹനങ്ങള്‍ക്ക്

More »

ലോകമെമ്പാടുമുളള ഇസ്ലാം മത വിശ്വാസികള്‍ക്ക് നബിദിനാശംസകള്‍ നേര്‍ന്ന് യുഎഇ പ്രസിഡന്റ്
ലോകമെമ്പാടുമുളള ഇസ്ലാം മത വിശ്വാസികള്‍ക്ക് നബിദിനാശംസകള്‍ നേര്‍ന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍.  പ്രവാചകന്റെ കാരുണ്യത്തിന്റെയും നീതിയുടെയും സേവനത്തിന്റെയും സന്ദേശത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപിടിക്കുന്നത് തുടരണമെന്ന് സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവച്ച ആശംസാ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. സേവനത്തിന്റെ സാര്‍വത്രിക

More »

യുഎഇ ദേശീയ ദിനം; ഷാര്‍ജയിലെ 475 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്

യുഎഇയുടെ 52ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ഷാര്‍ജയിലെ 475 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് തടവുകാരെ

ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് യുഎഇയില്‍ വന്‍ ഒരുക്കങ്ങള്‍

ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നാടും നഗരവും വര്‍ണ ദീപങ്ങളാല്‍ അണിഞ്ഞൊരുങ്ങി. പ്രധാന റോഡുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മന്ത്രാലയങ്ങള്‍, ഷോപ്പിങ് മാളുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ ,വീടുകള്‍ എന്നിവയെല്ലാം അലങ്കാരത്തിലാണ്. ലക്ഷക്കണക്കിന് വര്‍ണദീപങ്ങള്‍കൊണ്ടാണ് വിവിധ

റിയല്‍ എസ്റ്റേറ്റ് ഇടപാട് സുതാര്യമാകുന്നു ; വസ്തു ഇടപാടിന് യുഎഇ പാസ് രജിസ്‌ട്രേഷന്‍ വേണം

വസ്തു ഇടപാടുകളുടെ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാന്‍ യുഎഇ പാസ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. വില്‍ക്കലും വാങ്ങലും യുഎഇ പാസ് പോര്‍ട്ടല്‍ വഴിയാക്കാനാണ് നീക്കം. വ്യക്തിഗത വിവരങ്ങള്‍, രേഖകള്‍, വാടക കരാര്‍, റെക്കോര്‍ഡുകള്‍ തുടങ്ങി സമഗ്ര വിവരങ്ങള്‍ ലഭ്യമാകുന്ന ഏകജാലക

യുഎഇയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു

യുഎഇയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു. മലപ്പുറം നിലമ്പൂര്‍ എടക്കര കലാ സാഗര്‍ സ്വദേശി ചങ്ങനാക്കുന്നേല്‍ മനോജ് ആണ് മരിച്ചത്. 38 വയസ്സായിരുന്നു. ഷാര്‍ജയിലെ അബൂ ശാഖാറയിലാണ് അപകടത്തില്‍ പെട്ടത്. ഉടന്‍ തന്നെ അല്‍ ഖാസ്മിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍

ജെറ്റ് ഇന്ധനത്തിന് പകരം സസ്‌റ്റൈനബിള്‍ ഏവിയേഷന്‍ ഇന്ധനം ഉപയോഗിച്ച് പരീക്ഷണ പറക്കലുമായി എമിറേറ്റ്‌സ്

വ്യോമയാനരംഗത്ത് ഏറെ നിര്‍ണായകമായ പരീക്ഷണത്തിലാണ് എമിറേറ്റ്‌സ് എയര്‍ ലൈന്‍സ്. ജെറ്റ് ഇന്ധനത്തിന് പകരം പൂര്‍ണമായും ബദല്‍ ഇന്ധനമായ സസ്‌റ്റൈനബിള്‍ ഏവിയേഷന്‍ ഇന്ധനം ഉപയോഗിച്ചാണ് എമിറേറ്റ്‌സ് വിമാനം പരീക്ഷണ പറക്കല്‍ നടത്തിയത്. ജെറ്റ് ഫ്യൂവലിനെ അപേക്ഷിച്ച് 85% കുറവ് കാര്‍ബണ്‍

റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് എയര്‍ അറേബ്യ വിമാന സര്‍വീസ് തുടങ്ങി

റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് എയര്‍ അറേബ്യ വിമാന സര്‍വീസ് തുടങ്ങി. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് വൈകാതെ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ അറേബ്യ വക്താവ് പറഞ്ഞു. ബുധന്‍, വെള്ളി, ഞായര്‍